"കസബയിലെ സ്ത്രീ വിരുദ്ധ ഡയലോഗ് വേണ്ടിയിരുന്നില്ല" ;കസബവിവാദത്തിൽ നിലപാട് നിലപാട് വ്യക്തമാക്കി നൈല ഉഷ രംഗത്ത്
കസബയിലെ സ്ത്രീ വിരുദ്ധത നിറഞ്ഞ ഡയലോഗ് വേണ്ടിയിരുന്നില്ല എന്ന് നടിയും അവതാരികയുമായ നൈല ഉഷ. റെഡ് എഫ് എം റേഡിയോ ഷോയിൽ സംസാരിക്കുകയായിരുന്നു നൈല .
സിനിമ കണ്ടിട്ടില്ലെങ്കിലും ആ സീൻ കണ്ടിരുന്നുവെന്നും അത് കേൾക്കാൻ സുഖമില്ലാത്തൊരു ഡയലോഗാണ് എന്നും നൈല പറയുന്നു. രാജൻ സക്കറിയ എന്ന കഥാപാത്രത്തിന് എത്ര റേറ്റിംഗ് നൽകും എന്ന അവതാരകന്റെ ചോദ്യത്തിന് ആ കഥാപാത്രത്തെ അങ്ങനെ തന്നെ കാണുമെന്നും വ്യക്തിയുമായി ബന്ധിപ്പിക്കില്ലെന്നും ഒരു ഡയലോഗ് കൊണ്ട് ചിത്രം മോശമായെന്നു പറയാൻ പറ്റില്ലെന്നും താരം പറയുന്നു.
സിനിമ കണ്ടശേഷം മോശമായി തോന്നിയാൽ നൈല എങ്ങനെ പ്രതികരിക്കും എന്ന ചോദ്യത്തിന് മമ്മൂട്ടിയെ നേരിട്ട് വിളിച്ച് പറയും ,പബ്ലിക് ആയി പറയില്ലെന്നും നൈല പറയുന്നു. നൈല ഏറ്റവും കൂടുതൽ തവണ നായികയായി അഭിനയിച്ചിട്ടുള്ളത് മമ്മൂട്ടിക്കൊപ്പമാണ് .അത് കൊണ്ട് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും നൈല പറയുന്നു
https://www.facebook.com/Malayalivartha