കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലും?
റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലും എത്തുന്നതായി റിപ്പോര്‍ട്ട്. രണ്ടര മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ഏതാണ്ട് 20 മിനിറ്റ് നീളുന്ന കാമിയോയിലാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കായംകുളം കൊച്ചുണ്ണിയിലെ കൊച്ചുണ്ണിയായുള്ള നിവിന്‍ പോളിയുടെ മേക്കോവര്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അന്യഭാഷാ നായികയായ പ്രിയ ആനന്ദാണ് സിനിമയില്‍ നായിക. ആദ്യം നിശ്ചയിച്ചിരുന്നത് അമലാ പോളായിരുന്നെങ്കിലും ഡേറ്റ് പ്രശ്നത്തെ തുടര്‍ന്ന് അവര്‍ സ്വയം പിന്മാറുകയായിരുന്നു.
ഒടിയന് ഷൂട്ടിംഗ് വൈകിയതിനാല്‍ മോഹന്‍ലാല്‍ ഇപ്പോള്‍ മംഗോളിയയിലാണ്. പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് അദ്ദേഹം. ഇതിനിടയിലാണോ കായംകുളം കൊച്ചുണ്ണിയിലെ കാമിയോ പൂര്‍ത്തിയാക്കുക എന്ന് വ്യക്തതയില്ല. മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ടെന്ന കാര്യം സംവിധായകന് റോഷന് ആന്‍ഡ്രൂസോ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയോട് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.റിലീസാകുന്നതിന് മുന്‍പ് തന്നെ ഇത്രയധികം ചര്‍ച്ചയായതിനാല്‍ ചിത്രത്തെക്കുറിച്ച് ആളുകള്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്.
https://www.facebook.com/Malayalivartha