'ആമി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാൻ തുനിഞ്ഞ ഭാരതത്തിലെ ആദ്യത്തെ എഴുത്തുകാരി എന്ന പദവിയ്ക്കു അർഹയായ എഴുത്തുകാരിയാണ് കമലാ സുരയ്യ. കമലാ സുരയ്യയുടെ ജീവിതം ആധാരമാക്കി കമല്‍ ഒരുക്കുന്ന മലയാളചിത്രം ആമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
മഞ്ജു വാര്യരാണ് കമലയായി എത്തുന്നത്. 20 വര്‍ഷത്തിന് ശേഷമാണ് കമലും മഞ്ജുവാര്യരും ഒരുമിക്കുന്നത് എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മുരളി ഗോപി, അനൂപ് മേനോന്, ജ്യോതികൃഷ്ണ, കെ.പി.എ.സി ലളിത, വത്സലാ മേനോന്, ശ്രീദേവി ഉണ്ണി, അനില്‍ നെടുമങ്ങാട്, സുശീല്‍കുമാര്‍, ശിവന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ തോമസും റോബാ റോബനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഫീഖ് അഹമ്മദിന്റെയും ഹിന്ദി കവി ഗുല്‍സാറിന്റെയും വരികള്‍ക്ക് എം. ജയചന്ദ്രനും പ്രശസ്ത തബലിസ്റ്റ് സക്കീര്‍ ഹുസൈന്റെ സഹോദരന് തൗഫീഖ് ഖുറൈഷിക്കുമാണ് സംഗീതം നല്‍കുന്നത്.
https://www.facebook.com/Malayalivartha