"എന്നെ ഒരുപാട് സ്പര്‍ശിച്ചു, പിറന്നാള്‍ ആശംസകള്‍ നേരാന്‍ താങ്കള്‍ കാണിച്ച പരിശ്രമത്തിന് ഒരുപാട് നന്ദി";പിറന്നാള്‍ മംഗളങ്ങള്‍ നേര്‍ന്ന ലാലേട്ടന് നന്ദി അറിയിച്ച് ഹൃതിക്ക് റോഷന്
ഹൃതിക്ക് റോഷന് പിറന്നാള്‍ മംഗളങ്ങള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ട്വിറ്ററിലാണ് ലാലേട്ടന് ബോളിവുഡ് സൂപ്പര്‍താരം ഹൃതിക്ക് റോഷന് പിറന്നാള്‍ ആശംസിച്ചത്. ഉടന്‍ തന്നെ നന്ദി അറിയിച്ചുള്ള ഹൃതിക്കിന്റെ മറുപടി ട്വീറ്റും എത്തി.
എന്നെ ഒരുപാട് സ്പര്‍ശിച്ചു, പിറന്നാള്‍ ആശംസകള്‍ നേരാന്‍ താങ്കള്‍ കാണിച്ച പരിശ്രമത്തിന് ഒരുപാട് നന്ദി സര്, ഹൃതിക്ക് ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ പിറന്നാള്‍ ആശംസയ്ക്ക് പിന്നില്‍ എന്തെങ്കിലും രഹസ്യം ഒളിഞ്ഞ് കിടക്കുന്നുണ്ടോ എന്നാണ് ആരാധകര്‍ പരതുന്നത്.
മോഹന്‍ലാല്‍ ഭീമനായി എത്തുന്ന രണ്ടാമൂഴത്തില്‍ ഹൃതിക്ക് റോഷന് ഒരു വേഷം ചെയ്യുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്ത് തന്നെയായാലും ഈ ട്വീറ്റ് സംഭാഷണത്തിലോടെ ആ വാര്‍ത്ത സത്യമാകുമെന്ന ശുഭപ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്.
https://www.facebook.com/Malayalivartha