ബിഗ് സ്ക്രീനിലും മിനീസ്ക്രീനിലും കോടികൾ വാരി ആട് 2 ; ജയസൂര്യയുടെ കരിയറിൽ മികച്ചവിജയം നേടിയചിത്രത്തിന്റെ സാറ്റ് ലൈറ്റ് അവകാശം റെക്കോർഡ് തുകയ്ക്ക്സ്വന്തമാക്കി പുതിയ മലയാളം ചാനല്‍
ജയസൂര്യ -മിഥുന് മാനുവല്‍ ടീമിന്റെ കോമഡി -ഫണ്‍ എന്റെര്‍ടൈനറായ ആട് തിയേറ്ററുകളില്‍ പൊട്ടി ചിരിയുടെ തരംഗം അലയടിപ്പിച്ചുകൊണ്ടാണ് മോളിവുഡ് സിനിമയുടെ സര്‍വ്വകാല ഹിറ്റ് ലിസ്റ്റിലേക്ക് കുതിക്കുന്നത്.
ജയസൂര്യയുടെ ട്രാക്ക് റെക്കോര്‍ഡിലെ പത്തരമാറ്റ് വിജയമായ ആട് 2 പതിനാറ് ദിവസത്തിനുള്ളില്‍ 20 കോടിക്ക് മുകളില്‍ ആള് കേരളാ ഗ്രോസ് കളക്ഷന്‍ വാരികൂട്ടിയെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ,രണ്ടര കോടി രൂപയോളം സാറ്റ് ലൈറ്റ് തുക ജയസൂര്യചിത്രങ്ങള്ക്ക് കിട്ടാറുണ്ട്.
എന്നാല്‍ , ആട് 2 ജയസൂര്യയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന സാറ്റ് ലൈറ്റ് തുകയ്ക്കാണ് വില്‍പ്പന നടന്നിരിക്കുന്നത്. മലയാളത്തില്‍ പുതുതായി സംപ്രേക്ഷണം തുടങ്ങാനിരിക്കുന്ന സീ മലയാളം എന്ന പുതിയ ചാനലാണ് ആടിന്റെ ചാനല്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.4കോടിക്ക് മുകളിലാണ് സീ മലയാളം ചാനല്‍ ആട്2വിന് വിലയിട്ടിരിക്കുന്നത്
https://www.facebook.com/Malayalivartha