സ്ഫടികത്തിലെ തോമസ് ചാക്കോയും തുളസിയും വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടി
മോഹൻലാൽ എന്ന മഹാനടന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റാണ് സ്ടിഫകം എന്ന മലയാള സിനിമ. തോമാസ് ചാക്കോ എന്ന ആട് തോമ മലയാളികളുടെ മനസ്സിൽ നിന്ന് ഒരിക്കലും മായില്ല. തോമസ് ചാക്കോയുടെ കുട്ടികാലവും അവന്റെ പ്രിയ കൂട്ടുകാരി തുളസിയും മലയാളി മനസ്സിൽ ഇപ്പോളും മായാതെ നിൽക്കുന്നു.
ചിത്രത്തിൽ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് രൂപേഷ് പീതംബരന്‍ ആണ്. അദ്ദേഹം ഇന്ന് സിനിമയില്‍ സജീവമാണ്. തുളസിയുടെ കുട്ടിക്കാലം അവതരിപ്പിച്ച ആര്യ നിരവധി ടെലിവിഷന്‍ പരിപാടികളില്‍ അവതാരികയുടെ വേഷത്തില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരുപാട് കാലങ്ങൾക്ക് ശേഷം ഇരുവരും തമ്മില്‍ വീണ്ടും കണ്ടിരിക്കുകയാണ്. രൂപേഷ് തന്നെയാണ് ആര്യയുമൊത്തുള്ള ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha