നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങ് നിർത്തി വച്ചു...
നിവിന്‍ പോളിയെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഷൂട്ടിങ് ആരംഭിച്ച ചിത്രം ഇപ്പോൾ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്. ചിത്രീകരണത്തിനിടെ സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ കാലിന് പരിക്കേട്ടതിനെത്തുടർന്നാണ് തുടർന്ന് ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവച്ചത്.
വീണ്ടും ചിത്രരീകരണം എപ്പോൾ തുടങ്ങുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഉടുപ്പിയിലാണ് ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്നത്. ചിത്രത്തില്‍ പ്രിയ ആനന്ദ് ,ബാബു ആന്റണി ,മണികണ്ടന് ,സണ്ണി വെയന്‍ ,തെസ്സ് നി ഖാന് ,മാമുക്കോയ തുടങ്ങി നീണ്ട നിര തന്നെ അണി നിരക്കുന്നു. ബോബ് -സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ വിനോദ് പ്രദാനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഗോഗുലം ഗോപാലനാണ് നിര്‍മ്മാതാവ് . ഈ വർഷം ചിത്രം തിയറ്ററുകളിലെത്തും.
https://www.facebook.com/Malayalivartha