Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉണക്കമീന്‍ കിട്ടാത്തതിന് പിടിവാശി കാണിച്ചിരുന്ന റിമാ കല്ലിങ്കല്‍ നല്ല കഥാപാത്രങ്ങള്‍ക്കും നല്ല സിനിമയ്ക്കും വേണ്ടി ഈ വാശി കാട്ടിയിരുന്നെങ്കില്‍ പല നിര്‍മാതാക്കള്‍ക്കും കുറച്ച് ലാഭം ഉണ്ടായേനേ...

18 JANUARY 2018 01:29 PM IST
മലയാളി വാര്‍ത്ത

സിനിമയിലെ മോശം പ്രവണതകള്‍ക്കെതിരെ വിപ്‌ളവം നടത്താനിറങ്ങിത്തിരിച്ചിരിക്കുന്ന നടി റിമാ കല്ലിങ്കലിന് സ്വന്തം ജോലിയോട് ആത്മാര്‍ത്ഥതയില്ലെന്ന് യുവസംവിധായകന്റെ വെളിപ്പെടുത്തല്‍. മേക്കപ്പ് റൂമില്‍ എ.സിയില്ലെന്ന് പറഞ്ഞ് രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ ഷൂട്ടിംഗിമായി ഹകരിക്കാതെ ലൊക്കേഷനില്‍ പ്രശ്‌നമുണ്ടാക്കിയ ആളാണ് റിമയെന്ന് സംവിധായകനായ കൃഷ്ണരാജ് എസ്. വിജയന്‍ പറഞ്ഞു. കൃഷ്ണരാജിന്റെ പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് റിമ നിര്‍മാതാവിനെയും സംവിധായകനെയും മള്‍ മുനയില്‍ നിര്‍ത്തിയത്. അതിലൂടെ നിര്‍മാതാവിന് ഉണ്ടായ നഷ്ടം, സംവിധായകനും മറ്റ് സാങ്കേതികപ്രവര്‍ത്തകര്‍ക്കും അടക്കമുണ്ടായ സമയനഷ്ടം ഒന്നും റിമ ഓര്‍ത്തില്ല. 

അവസാനം അഞ്ച് മണിക്ക് കാരവന്‍ ലൊക്കേഷനിലെത്തിയ ശേഷമാണ് റിമ കല്ലിങ്കല്‍ മേക്കപ്പിടാന്‍ തയ്യാറായതെന്നും സംവിധായകന്‍ ഫെയിസ്ബുക്കിലൂടെ അറിയിച്ചു. സമയത്ത് ലൊക്കേഷനില്‍ വരാത്ത നടിമാരില്‍ ഒരാളാണ് റിമയെന്ന് മുമ്പും ആരോപണം ഉയര്‍ന്നിരുന്നു. നടി മീരാജാസ്മിന്‍ സിനിമയില്‍ നിന്ന് ഔട്ടാകാനുള്ള പ്രധാന കാരണം ലൊക്കേഷനില്‍ താമസിച്ചെത്തുന്ന സ്വഭാവമായിരുന്നു. ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയുടെ ലൊക്കേഷനില്‍ മീരയെ കാത്ത് മണിക്കൂറുകളോളം മോഹന്‍ലാല്‍ ഇരുന്നു. അതോടെയാണ് സത്യന്‍ അന്തിക്കാട് മീരയെ ഒഴിവാക്കിയത്. അതേസമയം കൃത്യമായി ഷൂട്ടിംഗിനെത്തുകയും ലൊക്കേഷനിലെ എല്ലാ കാര്യങ്ങളുമായി സഹകരിക്കുകയും ചെയ്യുന്ന ധാരാളം നടിമാരുണ്ട്.

തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഭാസ്‌ക്കര്‍ ദ റാസ്‌ക്കലിന്റെ ചിത്രീകരണത്തിനിടെ രാവിലെ ഏഴ് മണിക്ക് ലൊക്കേഷനില്‍ എത്താമോ എന്ന് സംവിധായകന്‍ സിദ്ധിഖ് ചോദിക്കേണ്ട താമസം രാവിലെ അറരയ്ക്ക് താരം എത്തി. മഞ്ജുവാര്യരും ഇതുപോലെയാണ്. ജോലിയോടുള്ള ആത്മാര്‍ത്ഥ വലുതാണ്. റിമാ കല്ലിങ്കലിനെ പോലുള്ള ചില നടിമാര്‍ പബഌസിറ്റിക്ക് വേണ്ടി പലതും കാട്ടിക്കൂട്ടും ഉപരിപ്ലവമായി ഫെമിനിസം പറയും. വിദേശത്താണ് ഷൂട്ടിംഗ് എങ്കില്‍ അമ്മയെയും അച്ഛനെയും സഹോദരങ്ങളെയും എല്ലാം കെട്ടിപ്പെറിക്കി ഇറങ്ങുന്ന നടിമാരുമുണ്ട്. എന്തെങ്കിലും പറഞ്ഞാല്‍ മറ്റേതെങ്കിലും തരത്തില്‍ നിര്‍മാതാവിനെ ബുദ്ധിമുട്ടിക്കും.

 

മുമ്പ് ഒരു സിനിമയുടെ ചിത്രീകരണം പാരീസില്‍ നടന്ന സമയത്തുണ്ടായ സംഭവം പറയാം. ഷൂട്ടിംഗ് കാണാന്‍ മലയാളിയായ യുവതിയെത്തി. അവര്‍ മനോഹരമായ സാരി ധരിച്ചിരുന്നു. അത് സിനിമയില്‍ ഉപയോഗിച്ചാല്‍ നന്നായേനെ എന്ന് സംവിധായകന്‍ പറഞ്ഞു. അത് കേട്ട് നായികയായ ജയഭാരതി യുവതിയോട് കാര്യം പറഞ്ഞു. പക്ഷെ, വസ്ത്രം മാറാന്‍ സ്ഥലമില്ലായിരുന്നു. ജയഭാരതി ആ യുവതിയെയും കൊണ്ട് പബഌക് ടോയ്‌ലെറ്റില്‍ പോയി വസ്ത്രം മാറി വന്ന് അഭിനയിച്ചു. സത്യന്‍ അന്തിക്കാട് അസോസിയേറ്റ് ഡയറക്ടറായിരുന്ന കാലത്തെ അനുഭവമാണിത്. ഇന്ന് എത്ര നടിമാര്‍ സ്വന്തം കഥാപാത്രത്തിനായി ഇങ്ങനെ ചെയ്യും?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിയന്തര ലാൻഡിങ്ങ്....കോഴിക്കോട്ടേക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് നടത്തി  (27 minutes ago)

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും  (46 minutes ago)

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്  (52 minutes ago)

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (1 hour ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (1 hour ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (1 hour ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (2 hours ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (2 hours ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (2 hours ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (3 hours ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (3 hours ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (4 hours ago)

Malayali Vartha Recommends