Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത് മലയാളികളുടെ പ്രിയപ്പെട്ട ആമിയാണോ ? ; മഞ്ജുവിൽ അതൃപ്തിയോടെ പ്രേക്ഷകർ

19 JANUARY 2018 04:30 PM IST
മലയാളി വാര്‍ത്ത

മലയാളികൾ ഏറെ കാത്തിരിക്കുന്ന സിനിമയാണ് മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്യുന്ന ആമി. മഞ്ജുവാര്യർ മാധവിക്കുട്ടിയുടെ വേഷം അലങ്കരിക്കുന്ന സിനിമയിൽ വിദ്യാബാലനെയായിരുന്നു ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ആ വേഷം പിന്നെ മഞ്ജു വാര്യറിലേക്ക് എത്തിപ്പെടുകയായിരുന്നു.

മലയാളികളുടെ മാധവിക്കുട്ടി പറന്നു കിടക്കുന്ന നീലാകാശവും അതെ സമയം നിഗൂഢതകൾ സൂക്ഷിച്ച കടലാഴങ്ങളുമായിരുന്നു. ആ ആമി ആരുടെ കൈയിലാണ് സുരക്ഷിതമായിരിക്കുമെന്ന കാര്യത്തിൽ അവളെ അടുത്തറിയുന്നവർക്ക് ആകാംഷയാണ്. അവളുടെ പ്രണയത്തെ പലപ്പോഴും മലയാളികൾക്ക് മനസിലാക്കാൻ ബുദ്ധിമുട്ടായിരുന്നു. സദാചാരത്തിന്റെ വിരലുകൾ മലയാളി അവൾക്ക് നേരെ ചൂണ്ടിയ അവസരങ്ങൾ ഏറെ. എന്നാൽ അടുത്തറിയുന്നവർക്ക് ആമി ആമിയാണ് അവൾക്ക് പകരം വയ്ക്കാൻ മറ്റാരും ഇല്ല. അത്രത്തോളം ഭാവതീവ്രതയുള്ള വൈകാരികപ്രക്ഷുബ്ദധതയുള്ള ആമിയെ അഭിനയിച്ചു ഫലിപ്പിക്കൽ അത്ര എളുപ്പമല്ല.

എന്നാൽ ആമിയുടെ ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്ന മഞ്ജുവിന് ആമിയിൽ നിന്ന് എവിടെയൊക്കെയോ അകലം വന്നതുപോലെ. പട്ടുസാരിയണിഞ്ഞെത്തുന്ന നാലപ്പാട്ടെ അധികം നിറമില്ലെന്ന് സങ്കടപ്പെട്ട മാധവികുട്ടിയുടെ മാദകത്വത്തിന്റെ നിഴൽപോലും മഞ്ജുവിൽകാണാൻ സാധിക്കുന്നില്ല.

മഞ്ജുവിനെ ആമിയാക്കിയെടുക്കാനുള്ള ശ്രമമല്ല, മഞ്ജുവിലൂടെ കഥ പറയാനുള്ള ശ്രമമാണെന്ന് കമൽ പറഞ്ഞിരുന്നുവെങ്കിലും ആമിയിൽ നിന്ന് മഞ്ജുവിലേക്കുള്ള ദൂരം ട്രെയിലറിൽ പ്രകടമാണ്. എന്തായാലും മലയാളികളുടെ പ്രിയപ്പെട്ട ആമിയെ ബിഗ് സ്‌ക്രീനിൽ കാണാനായി കാത്തിരിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിയന്തര ലാൻഡിങ്ങ്....കോഴിക്കോട്ടേക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് നടത്തി  (27 minutes ago)

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും  (46 minutes ago)

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്  (52 minutes ago)

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (1 hour ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (1 hour ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (1 hour ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (2 hours ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (2 hours ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (2 hours ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (3 hours ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (3 hours ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (4 hours ago)

Malayali Vartha Recommends