Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രിയദര്‍ശനും ശ്രീനിവാസനും മമ്മൂട്ടിയുടെ മുറി കയ്യടക്കുമ്പോള്‍ മമ്മൂട്ടി ഉറങ്ങിയിരുന്നത് നെടുമുടി വേണുവിനൊപ്പം... ആ പഴയകാലം മമ്മൂട്ടി ഓര്‍മിക്കുന്നു

20 JANUARY 2018 11:44 AM IST
മലയാളി വാര്‍ത്ത

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും 'പങ്കകള്‍' തമ്മില്‍ അടിപിടി കൂടുമ്പോഴും ഇരുവരും തമ്മില്‍ പണ്ട് മുതലേ അടുത്ത സുഹൃത്തുക്കളാണ്. ഏതാണ്ട് ഒരേ സമയത്താണ് ഇരുവരും സിനിമയിലെത്തിയത്. അന്ന് പ്രിയദര്‍ശന്‍, ശ്രീനിവാസന്‍, നെടുമുടി വേണു, സംവിധായകന്‍ കമല്‍, മോഹന്‍ലാല്‍, രതീഷ്, രവീന്ദ്രന്‍, തമ്പി കണ്ണന്താനം എന്നിങ്ങനെ ഒരു ഗ്യാങ് ഉണ്ടായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും ചെറിയ പ്രായവ്യത്യാസമേ എല്ലാവര്‍ക്കും ഉള്ളൂ. മദ്രാസില് ഷൂട്ടിംഗ് ഉള്ളപ്പോള്‍ മമ്മൂട്ടിയുടെ മുറിയില്‍ സ്ഥിരമായി കിടന്നുറങ്ങുന്ന രണ്ട് പേരായിരുന്നു പ്രിയദര്‍ശനും ശ്രീനിവാസനും.ആ സമയത്ത് മമ്മൂട്ടിയും നെടുമുടി വേണുവും ഒരു മുറിയില്‍ താമസിക്കും. പല പടങ്ങള്‍ക്കായാണ് എത്തിയതെങ്കിലും ഒന്നിച്ചാണ് താമസം. അങ്ങനെയൊരു സൗഹൃദമാണ് മോഹന്‍ലാലുമായും ഉള്ളത്. അത് പിന്നീട് ഒരിക്കലും തകര്‍ന്നിട്ടില്ല.

മോഹന്‍ലാലും മമ്മൂട്ടിയും പരസ്പരം കവിതകളും കത്തും കൈമാറുമായിരുന്നു. അമ്മയുടെ മീറ്റിംഗില് വന്നാലും കവിതയെഴുതി കളിക്കാറുണ്ട്. മമ്മൂട്ടിക്ക് ഇപ്പോഴും ഓര്‍മയുള്ളത് വാത്സല്യത്തിന്റെ ഷൂട്ടിംഗാണ്. അന്ന് ഒരുപാട് കവിതകള്‍ എഴുതുമായിരുന്നു. മോഹന്‍ലാലിന്റെ ദേവാസുരത്തിന്റെ ഷൂട്ടിംഗും വാല്‍സല്യത്തിന്റെ സെറ്റും ഒരേ സ്ഥലത്തായിരുന്നു. രണ്ട് സിനിമയിലും അഭിനയിക്കുന്ന ഒരു വ്യക്തിയുണ്ടായിരുന്നു. അതാരാണെന്ന് മമ്മൂട്ടിക്ക് ഓര്‍മയില്ല. അവിടെനിന്ന് ലാല് ഒരു കത്ത് കൊടുത്തയയ്ക്കും. മമ്മൂട്ടി മറുപടി കവിത രൂപത്തില്‍ അയച്ചുകൊടുക്കും. അങ്ങനെ ആറേഴ് കത്തുകള്‍ കൈമാറിയിട്ടുണ്ട്. പക്ഷേ ആ കത്തുകള്‍ സെറ്റില്‍ പ്രചരിക്കും. എല്ലാവരും വായിക്കും. അത് വലിയ തമാശയായിരുന്നു.

മോഹന്‍ലാലിനോട് ഒരു വൈരാഗ്യവുമില്ലെന്ന് മമ്മൂട്ടി പറയുന്നു. ഞങ്ങള് ഒന്നിച്ചുവന്നവരല്ലേ, മോഹന്‍ലാലിനെ പാമ്പ് കടിക്കണമെന്നോ, മോഹന്‍ലാലിനെ ഇടിവെട്ടണമെന്നോ ഞാന്‍ പ്രാര്‍ത്ഥിക്കുമോ? എനിക്ക് അങ്ങനെ സങ്കല്‍പ്പിക്കാന് പോലും പറ്റില്ല. അങ്ങനെയൊരു ദ്രോഹം നമ്മള് ആലോചിക്കില്ല. സിനിമയില് ആറ് മാസത്തിന്റെ വ്യത്യാസത്തിലാണ് ഞങ്ങള് രണ്ട് പേരും എത്തിയത്. ഇന്നും ഞങ്ങള്‍ക്ക് സമയക്കുറവൊന്നും ഇല്ല. ഐഎഫ്എഫ്‌ഐ അവാര്‍ഡിന് രണ്ടുപേരും പോയി. ഒരേ മുറിയിലായിരുന്നു താമസം. അവര്‍ക്ക് തന്നെ അത്ഭുതമായി. ഒരേ കാറില്, ഒരേ സ്ഥലത്ത്, ഒരു സീറ്റില് രണ്ടുപേരും ഇരുന്നു. ഞങ്ങള്‍ സംസാരിക്കുമ്പോള് സിനിമയൊന്നും വിഷയമാകാറില്ല. വീട്ടുകാര്യമോ പൊതുവേയുള്ള എന്തെങ്കിലും തമാശകളോ അങ്ങനെയെന്തെങ്കിലുമൊക്കെ സംസാരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിയന്തര ലാൻഡിങ്ങ്....കോഴിക്കോട്ടേക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് നടത്തി  (26 minutes ago)

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും  (45 minutes ago)

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്  (51 minutes ago)

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (1 hour ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (1 hour ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (1 hour ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (2 hours ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (2 hours ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (2 hours ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (3 hours ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (3 hours ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (4 hours ago)

Malayali Vartha Recommends