Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

മഹാനടന വിസ്മയം പ്രതീക്ഷിച്ച് തീയേറ്ററിൽ എത്തിയവരെ ആഘോഷ തിമിർപ്പിലാക്കി ആദി ; നൂറു കോടി ക്ലബിൽ പ്രണവും സ്ഥാനം പിടിക്കുമെന്ന മോഹൻലാൽ ഫാൻസിന്റെ മോഹം പൂവണിയുമോ ?

26 JANUARY 2018 01:05 PM IST
മലയാളി വാര്‍ത്ത

കാത്തിരിപ്പുകള്‍ക്കൊടുവില്‍ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന്റെ മകൻ പ്രണവ് മോഹന്‍ലാൽ നായകനായി അരങ്ങേറ്റം നടത്തുന്ന ആദി തിയറ്ററുകളിലെത്തി. ചിത്രത്തിന്റെ ആദ്യ പകുതി നിലവാരം പുലർത്തി. മലയാള സിനിമയിൽ മുൻപും കണ്ടിരുന്ന പതിവ് പ്രമേയം തന്നെയാണ് ഈ ജീത്തു ജോസഫ് സിനിമയിലും കാണാൻ കഴിഞ്ഞത്. സംഗീതം മാത്രം സ്വപ്നം കണ്ടു നടക്കുന്ന ആദിത്യ മോഹന്‍ എന്ന കഥാപാത്രത്തെയാണ് പ്രണവ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. തന്റെ സ്വപ്നവും അത് നേടിയെടുക്കാനുള്ള ഒരു ചെറുപ്പക്കാരന്റെ ഓട്ടവും അതിനിടയിൽ ജീവിതത്തിൽ അപ്രതീക്ഷിതമായി നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ത്രില്ലര്‍ ഗണത്തില്‍ സസ്‌പെന്‍സ് നിറഞ്ഞ ആദി പ്രണവിന്റെ ഒരു മാസ്സ് എൻട്രി തന്നെയാണ്. മലയാളത്തിലെ താര രാജാവ് മോഹൻലാലിന്റെ മകൻ എന്നത്കൊണ്ട് തന്നെ പ്രണവിന്റെ അഭിനയം എല്ലാവരും ഉറ്റുനോക്കുന്ന ഒന്നാണ്. താരരാജാവിന്റെ മകന്‍ എന്ന ലേബലിലെത്തിയ പ്രണവിന് ആരാധകരുടെ വന്‍ വരവേല്‍പ്പാണ് കിട്ടിയിരിക്കുന്നത്. മോഹൻലാലിന്റെ അഭിനയ മികവ് മകനും പുലർത്തി.

പ്രണവ് മോഹൻലാലിന്റെ അവിശ്വസനീയമായ അഭിനയ മുഹൂർത്തങ്ങളിലൂടെയാണ് സിനിമയുടെ രണ്ടാം പകുതി മുന്നേറുന്നത്. ത്രില്ലർ സിനിമ അതിന്റെ കയ്യടക്കത്തടോടെ സംവിധായകൻ കൈകാര്യം ചെയ്യുന്നു. തികച്ചും സ്വാഭാവികമായ അഭിനയം. പശ്ചാത്തല സംഗീതവും പൂർണമായ പെർഫക്ഷൻ നിലനിർത്തുന്നു, അവസാനം വരെ ആകാംഷ നിലനിർത്തുന്ന സസ്പെൻസ് ശൈലി.

മോഹൻലാൽ ആദ്യം അഭിനയിച്ച സിനിമയായ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ ' മിഴിയോരംനനഞ്ഞൊഴുകും ' എന്ന ഗാനത്തിന്റെ റീമിക്‌സിലൂടെയാണ് പ്രണവിന്റെ ചിത്രത്തിലേക്കുള്ള എൻട്രി. പുതുതലമുറ നടന്മാർക്കിടയിൽ തന്റേതായ ഉയർന്ന താര പദവി സ്വന്തമാക്കുന്ന സിനിമയാണ് പ്രണവിന്റെ ആദി. സിനിമയിലെ മറ്റു നടന്മാരൊക്കെ തന്നെ മത്സര അഭിനയം കാഴ്ച്ചവെച്ചു. പ്രണവ് മോഹൻലാലിന്റെ പിതാവായി ചിത്രത്തിൽ അഭിനയിക്കുന്ന സിദ്ധിക്ക് ഗംഭീര അഭിനയം കാഴ്ചവച്ചു. പ്രണയം വിഷയമാകാതെ തികച്ചും വ്യത്യസ്തമായൊരു സിനിമതന്നെയാണ് ആദി.

അക്രോബാറ്റിക് സ്വഭാവമുള്ള ശാരീരികാഭ്യാസമായ പാര്‍ക്കൗര്‍ മലയാള സിനിമയിൽ ആദ്യമായി പരീക്ഷിക്കുന്നത് ആദിയിലൂടെയാണ് എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ മനോഹരമാക്കാന്‍ പ്രണവ് നേരത്തേ പാര്‍ക്കൗര്‍ പരിശീലനം നടത്തിയിരുന്നു. പാര്‍ക്കൗര്‍ പോലുള്ള സാഹസിക രംഗങ്ങള്‍ പോലും ഡ്യൂപ്പില്ലാതെയാണ് പ്രണവ് മോഹന്‍ലാല്‍ ചെയ്തത്. എങ്കിൽ പോലും ആക്ഷൻ സീനുകൾ പ്രണവിന്റെ കൈകളിൽ ഭദ്രമാണ്.

ഇതുവരെ ഒരു താരത്തിനും ലഭിക്കാത്ത സ്വീകരണം ആദിയ്ക്കും പ്രണവിനും കിട്ടിയിട്ടുണ്ട്. 300 തിയറ്ററുകളിലായി 1500 പ്രദര്‍ശനമാണ് ആദിയ്ക്ക് കിട്ടിയിരിക്കുന്നത്. കേരളത്തില്‍ മാത്രമം 200 തിയറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ഒപ്പം ഫാന്‍സ് ഷോയും സിനിമയ്ക്ക് സംഘടിപ്പിച്ചിരിക്കുകയാണ്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. അനിൽ ജോൺസൻ ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. സിനിമാറ്റോഗ്രാഫി സതീഷ് കുറുപ്പ് നിർവഹിച്ചിരിക്കുന്നു.

ഷറഫുദീൻ ,സണ്ണി വെയിൽ , അനുശ്രീ , ലെന , അഥിതി രവി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (2 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (2 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (3 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (3 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (5 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (5 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (6 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (6 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (8 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (8 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (8 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (10 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (10 hours ago)

Malayali Vartha Recommends