'ആദിയിലെ സർപ്രൈസ് രംഗങ്ങൾ ചോര്‍ന്നു'; അണിയറപ്രവർത്തകരെ ആശങ്കയിലാഴ്ത്തി രംഗങ്ങള്‍ ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്നു
മോഹന്‍ലാലിന്റെ മകന് പ്രണവ് ആദ്യമായി നായകനാകുന്ന ആദി എന്ന ചിത്രം ചോര്‍ന്നു. മോഹന്‍ലാല്‍ ആരാധകരുടെ പേജിലൂടെയാണ് ചിത്രത്തിലെ നിര്‍ണ്ണായക രംഗങ്ങള്‍ പ്രചരിക്കുന്നത്. സിനിമയില്‍ മോഹന്‍ലാലിന്റെ രംഗങ്ങളാണ് പ്രചരിക്കുന്നത്.ഫെയ്സ്ബുക്കിലൂടെ പ്രചരിക്കുന്ന രംഗങ്ങള്‍ ആയിരക്കണക്കിനാളുകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
സിനിമയിലെ ഒരു സീനിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. ഒപ്പം പ്രണവിന്റെ അമ്മ സുചിത്ര മോഹന്‍ലാലുമുണ്ട്. ഇത് ആദ്യമായാണ് മോഹന്‍ലാലും ഭാര്യ സുചിത്ര മോഹന്‍ലാലും ഒരു സിനിമയില്‍ അഭിനയിക്കുന്നത്. ഒപ്പം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ചിത്രത്തിലെ ഈ രംഗത്തിലുണ്ട്.സിനിമയില്‍ മോഹന്‍ലാല്‍ മോഹന്‍ലാലായി തന്നെയാണ് വേഷമിടുന്നത്. മോഹന്‍ലാലിനെ നായകനാക്കി ദൃശ്യം ഒരുക്കിയ ജിത്തു ജോസഫിന്റെ ഒന്‍പതാമത്തെ ചിത്രമാണ് ആദി. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ അനില്‍ ജോണ്‍സനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. അതിഥി രവി, അനുശ്രീ, ഷറഫുദീന്‍, ലെന, സിജു വില്‍സണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.
https://www.facebook.com/Malayalivartha