Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...


സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..


കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..


പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

‘ആടു ജീവിതത്തിൽ ’ പൃഥ്വിരാജിന്റെ നായികായി അമലാ പോള്‍ !; സൈനുവിന്റെ വേഷത്തില്‍ എത്താന്‍ അവസരം കൈവന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് അമല

17 FEBRUARY 2018 03:07 PM IST
മലയാളി വാര്‍ത്ത

ബെന്യാമിന്‍റെ ‘ആടു ജീവിതം’ എന്ന സിനിമയെ ആസ്പദമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ നായികായി എത്തുന്നത്‌ അമലാ പോള്‍. അമല തന്‍റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ചതാണ് ഈ വിവരം. ചിത്രത്തില്‍ നായകന്‍ നജീബിന്റെ ഭാര്യ സൈനുവിന്‍റെ വേഷത്തില്‍ എത്താന്‍ അവസരം കൈവന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നു അമല കുറിച്ചു.

“എല്ലാ മലയാളിയുടേയും മനസ്സില്‍ ഒരു നൊമ്പരമായ് അവശേഷിച്ച കഥാപാത്രമാണ് ബെന്യാമിന്റെ ക്ലാസ്സിക് നോവല്‍ ആട് ജീവിതത്തിലെ സൈനു. മനോഹരമായ തിരക്കഥയില്‍ ഈ ആട് ജീവിതം ഒരു 3 D ദൃശ്യ കാവ്യമാകാന്‍ ഒരുങ്ങുന്നു. അഭിനയ ജീവിതത്തിലെ രണ്ടു വര്‍ഷങ്ങള്‍ മാറ്റി വച്ച്, കഠിന പ്രയത്നത്തിലൂടെ പൃഥ്വി ഇതിലെ നജീബ് ആകാന്‍ തയ്യാറെടുക്കുന്നു. സംഗീതത്തിലെ ലെജന്‍ഡ് എ ആര്‍ റഹ്മാന്‍ 25 വര്‍ഷങ്ങള്‍ക്കു ശേഷം മലയാളിത്തിലേക്ക് മടങ്ങി എത്തുന്നു. ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ശബ്ദവും ഇന്ത്യയിലെ മികച്ച ക്യാമറമാന്മാരില്‍ ഒരാളായ കെ യു മോഹനന്‍ ദൃശ്യവും ഒരുക്കുന്നു. ‘ആട് ജീവിതം’, ലോക സിനിമയില്‍ തന്നെ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് തീര്‍ച്ച. ഇതിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു. ഇതിനു നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും പിന്തുണയും ആഗ്രഹിക്കുന്നു”.

മലയാള സാഹിത്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നോവലാണ് ബെന്യാമിന്‍റെ ആടു ജീവിതം. ഗള്‍ഫിലെ മരുഭൂമിയില്‍ നടന്ന സംഭവത്തിനെ ആസ്പദമാക്കിയ നോവല്‍ മലയാളത്തിലെ ഏറെ വായിക്കപ്പെട്ട പുസ്തകങ്ങളില്‍ ഒന്നാണ്. പ്രതികൂല സാഹചര്യങ്ങളില്‍ മരുഭൂമിയിലെ ഏകാന്തവാസവും, നരകയാതനയും നേരിട്ട നജീബിന്റെ കഥയാണ് ആട് ജീവിതം. നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ് എന്ന മുഖവുരയിലാണ് ബെന്യാമിന്‍റെ ഈ നോവല്‍ ആസ്വാദകരിലെത്തിയത്. അടുത്തറിഞ്ഞ ആ ജീവിതത്തെ ആധാരമാക്കി ബെന്യാമിന്‍ ഒരുക്കിയ നോവലായിരുന്നു ആടു ജീവിതം.

പ്രവാസി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലിംസാണ് ആടു ജീവിതം നിര്‍മ്മിക്കുന്നത്. കുവൈറ്റ്, ദുബായ്, ഒമാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലാവും ചിത്രീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ ജോലി ലഭിക്കാത്തതില്‍ മാനംനൊന്ത് 23 വയസ്സുകാരന്‍ ജീവനൊടുക്കി  (19 minutes ago)

ലോകകപ്പ് ഫൈനല്‍ ആഘോഷങ്ങള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി കൊച്ചി സിറ്റി പൊലീസ്  (31 minutes ago)

ആശുപത്രികളില്‍ രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ലെന്ന് കെ മുരളീധരന്‍  (38 minutes ago)

എന്‍എസ്എസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍  (1 hour ago)

യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് വ്യവസായിയില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍  (1 hour ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ യുവതി ക്ഷേത്രക്കുളത്തില്‍ ചാടിമരിച്ചു  (1 hour ago)

ഒമ്പതുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് 55കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു  (4 hours ago)

ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി മേഖലകളില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും  (4 hours ago)

രാജ്യത്തെ നിയമത്തെ ബഹുമാനിക്കുന്നതിന് പകരം, രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിപിഎമ്മും മുസ്ലിം ലീഗും ബോധപൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്; വഖഫ് വിഷയത്തിന് മതവുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന  (7 hours ago)

ഓപ്പറേഷൻ തൂഫാൻ ; ഇന്നും പരിശോധന; 80 പേർ അറസ്റ്റിൽ  (7 hours ago)

സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി കവാടമായി മാറാൻ വിഴിഞ്ഞം; ഓഗസ്റ്റ് 18 മുതല്‍ സമ്പൂര്‍ണ എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം ; മിഷന്‍ സമുദ്ര ഔദ്യോഗികമായി പ്രഖ്യാപിക്കും  (7 hours ago)

കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയും അധികാര ഗര്‍വ്വുമാണ്‌ ഇത്‌ കാണിക്കുന്നത്; ജനാധിപത്യ വിരുദ്ധമായി സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണം; അപലപിച്ച് സി.പി.ഐ. എം  (7 hours ago)

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (8 hours ago)

ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി; ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല  (8 hours ago)

കിടപ്പ് മുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച് കിടക്കുന്ന മകൻ; അലമുറയിട്ട് ഓടി അമ്മ; പരിസരത്തെ ലഹരി സംഘങ്ങളെ കുറിച്ച് തൂഫാൻ സംഘത്തോട് പറഞ്ഞതിന് പിന്നാലെ കോഴിക്കോട് യുവാവിന് സംഭവിച്ചത്...?  (8 hours ago)

Malayali Vartha Recommends