Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്പിളി ചേട്ടന്‍ സിനിമയിലേക്ക് തിരിച്ചുവരേണ്ടേ... ഹാസ്യകുലപതി ജഗതി ശ്രീകുമാര്‍ മലയാളസിനിമയിലേക്ക് മടങ്ങിവരണമെന്ന് ആഗ്രഹിക്കുന്നില്ലേ, മലയാള സിനിമയുടെ ആവേശം എവിടെ പോയി

22 FEBRUARY 2018 10:06 AM IST
മലയാളി വാര്‍ത്ത

എണ്‍പത് തൊണ്ണൂറ് കാലങ്ങളില്‍ മലയാളസിനിമ കാണാന്‍ തിക്കും തിരക്കുമായിരുന്നു. എന്നാല്‍ ഇന്നത്തെ പുതുതലമുറയിലെ സിനിമകള്‍ കാണാന്‍ മലയാളികള്‍ക്ക് താല്‍പര്യം തിരെയില്ല. 90കളിലെ ഹാസ്യനടന്‍ ജഗതി ശ്രീകുമാറിന്റെ ഓരോ ചിത്രങ്ങളും ആവേശത്തോടെയാണ് മലയാളികള്‍ കണ്ടിരുന്നത്. എന്നാല്‍ ഇന്നത്തെ അവസ്ഥ അങ്ങനെയല്ല.

മലയാളസിനിമയിലെ ചിരിയുടെ അമ്പിളിച്ചന്തമാണ് ജഗതി ശ്രീകുമാര്‍. സിനിമയിലെ പ്രധാന താരത്തിനേക്കാള്‍ അഭിനയം കൊണ്ടും കോമഡി കൗണ്ടറുകള്‍ കൊണ്ട് കൈയടി വാങ്ങുന്ന താരം. എല്ലാ ഹാസ്യ കഥാപാത്രങ്ങളും മനോഹരമാക്കിയ നടന്‍ തനിക്ക് കിട്ടുന്ന ചുരുക്കം ചില ക്യാരക്ടര്‍ റോളുകളും അദ്ദേഹം മികച്ചതാക്കിയിരുന്നു. ജഗതി ശ്രീകുമാറിന് ശേഷം പിന്നങ്ങോട്ട് വന്ന എല്ലാ ഹാസ്യ നടന്മാര്‍ക്ക് അദ്ദേഹത്തിന്റെ ഒരു റഫറന്‍സ് ഉണ്ടായിരുന്നുവെന്ന് മലയാള സിനിമാ ലോകത്ത് എല്ലാവരും എന്നും സാക്ഷ്യപ്പെടുത്തുന്നു.

ഒരു അപകടം സംഭവിച്ച് വെള്ളിത്തിരയില്‍ നിന്ന് ഏറെ കാലമായി വിട്ടുനില്‍ക്കുകയാണെങ്കിലും ഹാസ്യ സാമ്രാട്ട് ആരെന്നു ചോദിച്ചാല്‍ ജഗതി ശ്രീകുമാര്‍ എന്ന പേരാണ് ഓരോ മലയാളിക്കും നാവില്‍ വന്നു പോകുന്നത്. അദ്ദേഹത്തിന്റെ തിരിച്ചുവരവ് അത്ര കണ്ട് ആശിക്കുന്നുമുണ്ട് പ്രേക്ഷകര്‍. അപകടത്തിന് ശേഷവും അഭിനയം അസ്തമിച്ചിട്ടില്ലയെന്ന് തെളിക്കുന്ന ജഗതി ശ്രീകുമാറിന്റെ പഴയ ഒരു ഇന്റര്‍വ്യൂവിലെ അദ്ദേഹത്തിന്റെ ഭാവങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഈ ഹാസ്യകുലപതി തിരിച്ച് വരട്ടെയെന്ന് പ്രാര്‍ത്ഥിക്കാം.

അടുത്തിടെ പുതിയ സിനിമയുടെ ടൈറ്റില്‍ ലോഞ്ച് ചെയ്ത് നടന്‍ ജഗതി ശ്രീകുമാര്‍ എത്തിയിരുന്നു. വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലിയെന്നാണ് സിനിമയുടെ പേര്. നവാഗതനായ ഗോവിന്ദ് വരാഹയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

ജി രാജു ബാബുവാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. രാഹുല്‍ മാധവ്, ശ്രവ്യ, മധു, റിസ ബാവ, നീന കുറുപ്പ്, അസീസ്, പ്രശാന്ത് അലക്‌സാണ്ടര്‍, ഗായത്രി മയൂര, ദിശിനി, ദിലീപ്, അര്‍ജുന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാര്‍ച്ച് ഒമ്പതിനാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

രാജസേനന്റെ സംവിധാനത്തില്‍ 1993ല്‍ റിലീസ് ചെയ്ത 'മേലെ പറമ്പില്‍ ആണ്‍വീട്' എന്ന സിനിമയില്‍ ജഗതിയുടെ കഥാപാത്രം അനേശ്വരമായ ഡയലോഗാണ് വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി. ഈ വാചകം കടമെടുത്താണ് സംവിധായകന്‍ ഗോവിന്ദ് വരാഹ തന്റെ പുതിയ ചിത്രത്തിനു പേരിട്ടിരിക്കുന്നത്.

കിലുക്കം, യോദ്ധ, മിഥുനം, കാബൂളിവാല, കിരീടം, ബോയിംഗ് ബോയിംഗ്, ഉയരങ്ങളില്‍ , സ്വന്തമെവിടെ ബന്ധമെവിടെ, ശ്രീകൃഷ്ണപ്പരുന്ത് ,പൂച്ചയ്‌ക്കൊരു മൂക്കുത്തി, പറന്നു പറന്നു പറന്ന് , പഞ്ചവടിപ്പാലം, മനസ്സറിയാതെ , കളിയില്‍ അല്പം കാര്യം , ഇവിടെ ഇങ്ങനെ ഇതാ ഇന്നു മുതല്‍ , ബുള്ളറ്റ് എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ ഇപ്പോഴും ഓര്‍ക്കുന്നു.












അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അമ്മയും കുട്ടികളും  (3 minutes ago)

'പിണറായിയുടെ ഒരു തേങ്ങയും വേണ്ട,കോടതി ചതിച്ച് സാറെ'.. അപ്പന്റെയും അമ്മയുടെയും കല്ലറ പൊളിച്ച് വസന്തയ്ക്ക് മുന്നിലെറിഞ്ഞു  (24 minutes ago)

പൂജകള്‍ക്കായി ശബരിമലയില്‍ നട തുറന്നു  (36 minutes ago)

എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...  (1 hour ago)

വീടിനുള്ളില്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

വ്യാപക മഴക്ക് സാധ്യത...  (2 hours ago)

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം...  (2 hours ago)

സ്വകാര്യ ബസ് ഡ്രൈവറെ കിടപ്പ് മുറിയില്‍....  (2 hours ago)

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി സൈന്യം...  (2 hours ago)

യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന്  (3 hours ago)

ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവ്  (3 hours ago)

സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും... ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം....  (3 hours ago)

മലയാളി യുവാവിനെ മരിച്ച നിലയില്‍  (3 hours ago)

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (4 hours ago)

Malayali Vartha Recommends