Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മമ്മൂട്ടിയെ വെച്ച് പടം പിടിക്കാന്‍ പഴയ നിര്‍മാണക്കമ്പനിയായ ശത്രു കമ്പയിന്‍സ് പൊടിതട്ടിയെടുത്ത് ചെന്ന ഇന്നെന്റ് ഓടിത്തള്ളി

23 FEBRUARY 2018 04:42 PM IST
മലയാളി വാര്‍ത്ത

ആരുടെ മുഖത്ത് നോക്കിയും മമ്മൂട്ടി ഉളള കാര്യം പറയും. അതിനാല്‍ ശത്രുക്കള് കൂടുതലാണ്. പലപ്പോഴും ജാതിയും മതവും കലര്‍ത്തിവരെ കുറ്റപ്പെടുത്തലുകള്‍ പ്രചരിപ്പിക്കും. അടുത്തിടെയിറങ്ങിയ സ്ട്രീറ്റ്‌ലൈറ്റ് തകര്‍ന്ന് തരിപ്പണമായി, അതിന് മുമ്പിറങ്ങിയ മാസ്റ്റര്‍പീസ് അത്രമെച്ചമായില്ല. ഇതോടെ പരദൂഷണക്കാര്‍ സജീവമായി. പടങ്ങള്‍ പൊട്ടിയ മമ്മൂട്ടി കൊച്ചിയിലെ വീട്ടിലിരിക്കുകയാണെന്ന് കഥയിറക്കി. ഇതറിഞ്ഞ ഇന്നസെന്റിന് വിഷമം തോന്നി. അദ്ദേഹം മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചു. അതില്‍ മോഹന്‍ലാലിനെയും മകനെയും ദുല്‍ഖര്‍ സല്‍മാനെയും അഭിനയിപ്പിക്കാനും ധാരണയാക്കി. പണ്ട് ശത്രു കമ്പയിന്‍സ് എന്ന ബാനറില്‍ ഇന്നസെന്റും ഡേവിഡ് കാച്ചപ്പള്ളിയും കുറേ സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. മമ്മൂട്ടിക്ക് പടങ്ങളില്ലെന്നറിഞ്ഞ് പഴയ ബാനര്‍ പൊടിതട്ടിയെടുത്തു.

അടുത്ത ദിവസം രാവിലെ കൊച്ചിയിലേക്ക് വെച്ചുപിടിച്ചു. മമ്മൂട്ടിയുടെ വീടിനടുത്ത് ചെന്നപ്പോള്‍ മതിലേല്‍ വലിയൊരു ബോര്‍ഡ്. അത് കണ്ട് ഇന്നസെന്റ് തകര്‍ന്ന് പോയി. ' ഡേറ്റിനായി ഒരാളും ഇങ്ങോട്ട് വരണ്ട, അടുത്ത ആറ് വര്‍ഷത്തേക്കുള്ള ഡേറ്റ് ബ്‌ളോക്കാണ്. ഇനി ഏഴ് വര്‍ഷം കഴിഞ്ഞ് പടം ചെയ്യാന്‍ ആര്‍ക്കെങ്കിലും താല്‍പര്യം ഉണ്ടെങ്കില്‍ വരാം, പക്ഷെ, ഒരു നിര്‍ബന്ധം ഉണ്ട്. മൂന്ന് കോടി രൂപ അഡ്വാന്‍സ് വേണം. അത് മാനേജരെ ഏല്‍പ്പിച്ച ശേഷം ഡേറ്റ് ഉറപ്പിക്കാവുന്നതാണ്'. ബോര്‍ഡ് വായിച്ച് തളര്‍ന്ന ഇന്നസെന്റ് കാറില്‍ കയറി നേരെ തൃശൂര്‍ക്ക് പോകാനൊരുങ്ങി. ഇന്നസെന്റ് കാറില്‍ കയറി പോകുന്നത് വീട്ടിലെ സിസി ടിവിയിലൂടെ കണ്ട മമ്മൂട്ടി അദ്ദേഹത്തെ തിരികെ വിളിച്ചു.

വീടിന്റെ നടവരെ വന്നിട്ട് താനെന്താ മടങ്ങിപ്പോകുന്നതെന്ത് മമ്മൂട്ടി ക്ഷുഭിതനായി. അല്ല, ആറ് വര്‍ഷത്തേക്ക് ഡേറ്റില്ലെന്നറിഞ്ഞു. അതുകൊണ്ട് മടങ്ങിയതാണെന്ന് പറഞ്ഞു. തന്റെയൊക്കെ പേര് എന്റെ ഡയറിയിലുണ്ട്. ആറ് വര്‍ഷത്തിന് മുമ്പ് പടം ചെയ്യാമെന്ന് മമ്മൂട്ടി അറിയിച്ചു. അപ്പോഴാണ് ഇന്നസെന്റിന് ആശ്വാസമായത്. മമ്മൂട്ടിയെ കുറിച്ച് അപവാദം പറഞ്ഞ് പരത്തുന്നവരെ ഇത്തരത്തിലുള്ള പരിഹാസങ്ങളിലൂടെയാണ് നേരിടേണ്ടതെന്ന് ഇന്നസെന്റ് ഓര്‍മിപ്പിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'പിണറായിയുടെ ഒരു തേങ്ങയും വേണ്ട,കോടതി ചതിച്ച് സാറെ'.. അപ്പന്റെയും അമ്മയുടെയും കല്ലറ പൊളിച്ച് വസന്തയ്ക്ക് മുന്നിലെറിഞ്ഞു  (21 minutes ago)

പൂജകള്‍ക്കായി ശബരിമലയില്‍ നട തുറന്നു  (33 minutes ago)

എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം  (59 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...  (1 hour ago)

വീടിനുള്ളില്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

വ്യാപക മഴക്ക് സാധ്യത...  (2 hours ago)

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം...  (2 hours ago)

സ്വകാര്യ ബസ് ഡ്രൈവറെ കിടപ്പ് മുറിയില്‍....  (2 hours ago)

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി സൈന്യം...  (2 hours ago)

യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന്  (3 hours ago)

ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവ്  (3 hours ago)

സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും... ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം....  (3 hours ago)

മലയാളി യുവാവിനെ മരിച്ച നിലയില്‍  (3 hours ago)

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (4 hours ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (9 hours ago)

Malayali Vartha Recommends