'എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചപ്പോള്‍ മടി കൂടാതെ വന്നവളല്ലേ നീ... പിന്നെയാണോ ഒരു സ്റ്റേജ്' : അവാർഡ് തുക പങ്കുവച്ച് ജയസൂര്യ
വനിതാ ഫിലിം അവാര്‍ഡില്‍ ലഭിച്ച തുക തിരുവനന്തപുരം റീജിണല്‍ കാന്‍സര്‍ സെന്ററിനും അട്ടപ്പടിയിലെ മധുവിന്റെ കുടുംബത്തിനും നല്കി നടൻ ജയസൂര്യ. സ്പെഷ്യല്‍ പെര്‍ഫോമന്‍സിനായി തനിക്ക് ലഭിച്ച അവാർഡ് തുകയാണ് ജയസൂര്യ റീജിണല്‍ കാന്‍സര്‍ സെന്ററിനും മധുവിന്റെ കുടുംബത്തിനും നല്‍കുന്നത്.
കൂടാതെ ഭാര്യ സരിതയ്ക്കൊപ്പമാണ് അവാര്‍ഡിനെത്തിയ താരം തനിക്ക് ലഭിച്ച അവാര്‍ഡ് സരിതയ്ക്ക് നല്‍കുന്നതായും അറിയിച്ചു. അവാര്‍ഡ് ഏറ്റുവാങ്ങാന്‍ സരിതയെ വേദിയിലേക്ക് ക്ഷണിക്കാനും താരം മടിച്ചില്ല 'എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചപ്പോള്‍ മടി കൂടാതെ വന്നവളല്ലേ നീ... പിന്നെയാണോ ഒരു സ്റ്റേജ്' എന്ന് പറഞ്ഞ് ഭാര്യയെ സ്റ്റേജിലേക്ക് ക്ഷണിക്കുകയായിരുന്നു.
കൂടാതെ 'എന്റെ കോസ്റ്റ്യൂം മാത്രമല്ല, ജീവിതവും ഇവളാണ് ഡിസൈന്‍ ചെയ്യുന്നത്'എന്ന് ഭാര്യ സരിതയെ ചേര്‍ത്തു നിര്‍ത്തി ജയസൂര്യ പറഞ്ഞപ്പോള്‍ പ്രേക്ഷകര്‍ കൈയ്യടിയോടെയാണ് സ്വീകരിച്ചത്.
https://www.facebook.com/Malayalivartha