Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്തനംതിട്ടയിൽ രാത്രി വൈകിയും അതിശക്തമായ മഴയ്ക്ക് സാധ്യത...ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം...കാലവർഷം ഇന്ന് ആൻഡമാൻ കടലിലേക്ക് എത്തിച്ചേർന്നേക്കുമെന്നാണ് വിലയിരുത്തൽ...


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!

ലൊക്കേഷനിലെത്തുമ്പോള്‍ ചേച്ചിയുടെ മുഖത്ത് ചൈതന്യം പ്രസരിച്ച് നില്‍ക്കും, ആഹ്ലാദങ്ങളിലും ആഘാതങ്ങളിലുമെല്ലാം മാതൃസ്‌നേഹത്തിന്റെ സാന്ത്വനസ്പര്‍ശമായി ചേച്ചിയ്ക്ക് മാറാന്‍ കഴിഞ്ഞു, മനസ് തുറന്ന് മോഹന്‍ലാല്‍

28 FEBRUARY 2018 06:53 AM IST
മലയാളി വാര്‍ത്ത

ചന്ദനം മണക്കുന്ന ഓര്‍മകളാണ് എനിക്ക് സുകുമാരിചേച്ചി. അമ്പലത്തിലെ പ്രസാദത്തിന്റെ ഒരു പൊതി എപ്പോഴും അവരുടെ കൈയിലുണ്ടാകും. പരിചയപ്പെട്ട നാള്‍മുതല്‍ നിറഞ്ഞ സ്‌നേഹത്തോടെ ആ പ്രസാദം അവര്‍ എനിക്കു നല്‍കിയിട്ടുണ്ട്. ഇത്രകാലം എന്നെ ചന്ദനം തൊടീച്ച മറ്റൊരാള്‍ ജീവിതത്തിലുണ്ടായിട്ടില്ല. 

ഷൂട്ടിംഗ് രാത്രിയില്‍ എത്ര വൈകുവോളം നീണ്ടാലും സുകുമാരിചേച്ചി അതിരാവിലെ ഉണരും. കുളി കഴിഞ്ഞ് ഏറെ നേരം പ്രാര്‍ത്ഥനയില്‍ മുഴുകും. ക്ഷേത്രങ്ങളില്‍ പോകണമെന്നു നിര്‍ബന്ധമുണ്ടായിരുന്നില്ല. വീട്ടിലായാലും ഹോട്ടല്‍ മുറിയിലായാലും ആരാധനാ മൂര്‍ത്തികളുടെ പടം എപ്പോഴും ചേച്ചി കൈയില്‍ കരുതും.

പ്രാര്‍ത്ഥന കഴിഞ്ഞു ചന്ദനം പൂശി ചേച്ചി സെറ്റിലെത്തുന്നതോടെ ലൊക്കേഷനിലാകെ ഒരു ചൈതന്യം പ്രസരിക്കും. കൈയില്‍ കരുതിയ പ്രസാദം അവര്‍ എല്ലാവര്‍ക്കുമായി നല്‍കും. അതായിരുന്നു സുകുമാരിചേച്ചിയെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു.

അമ്മയുടെയും മൂത്ത സഹോദരിയുടെയുമൊക്കെ സ്ഥാനമായിരുന്നു ചേച്ചിക്ക് എന്റെ ജീവിതത്തില്‍. ഒരമ്മയുടെ വയറ്റില്‍ ജനിച്ച് ഒരുപാട് അമ്മമാരുടെ മകനായി ജീവിക്കുക എന്നത് അഭിനേതാക്കള്‍ക്കു മാത്രം ലഭിക്കുന്ന അപൂര്‍വഭാഗ്യങ്ങളില്‍ ഒന്നാണ്. ആക്ഷനും കട്ടിനുമിടയിലുള്ള ആ ചെറിയ ലൈഫ് സ്പാനില്‍ അമ്മയും മകനുമായി അഭിനയിക്കുകയും വീണ്ടും ആ അമ്മ മകനു സ്‌നേഹം വിളമ്പിക്കൊടുക്കുകയും ചെയ്യുക.

അങ്ങനെയൊരു സ്‌നേഹം എന്നില്‍ നിറച്ച അമ്മയായിരുന്നു സുകുമാരിചേച്ചി. ആഹ്ലാദങ്ങളിലും ആഘാതങ്ങളിലുമെല്ലാം മാതൃസ്‌നേഹത്തിന്റെ സാന്ത്വനസ്പര്‍ശമായി അവര്‍ എനിക്കരികിലെത്തിയിട്ടുണ്ട്.

എന്റെ അമ്മയായി അഭിനയിച്ച കഥാപാത്രങ്ങളേക്കാളുപരിയായി സുകുമാരിചേച്ചിയുടെ മാതൃവാത്സല്യം ഞാന്‍ അനുഭവിച്ചിട്ടുണ്ട്. നന്മയുടെയും സ്‌നേഹത്തിന്റെയും വലിയൊരു തണല്‍വൃക്ഷമായിരുന്നു ചേച്ചിയെന്നും മോഹന്‍ലാല്‍ പറയുന്നു.









അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (2 minutes ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (9 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (9 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (9 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (9 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (9 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (10 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (10 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (10 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (10 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (10 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (10 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (11 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (11 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (12 hours ago)

Malayali Vartha Recommends