Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...


സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..


കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..


പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

‘ഒടിയൻ എന്തായി, ഷൂട്ടിംഗ് എപ്പോൾ തുടങ്ങും?’ സംവിധായകൻ പറയുന്നു...

05 MARCH 2018 07:19 AM IST
മലയാളി വാര്‍ത്ത

മോഹൻലാലിൻറെ ഒടിയൻ എന്ന ചിത്രത്തെക്കുറിച്ച് മലയാളികൾ കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. മോഹൻലാലിൻറെ ഈ ചിത്രത്തിനായുള്ള മേക്കോവർ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ‘ഒടിയൻ എന്തായി, ഷൂട്ടിംഗ് എപ്പോൾ തുടങ്ങും?’ എന്ന ആരാധകരുടെ ചോദ്യത്തിന് ഫേസ്ബുക്കിലൂടെ മറുപടി പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ വി.​എ ശ്രീകുമാര്‍.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

‘ഒടിയൻ എന്തായി, ഷൂട്ടിംഗ് എപ്പോൾ തുടങ്ങും?’ എന്ന കളിയായും, കാര്യമായും ഒക്കെ കേട്ട ചോദ്യങ്ങൾക്കുള്ള മറുപടിയാണ് എനിക്ക് ഈ ദിവസം. ഞാൻ കണ്ട സിനിമാ സ്വപ്നങ്ങളിലെ ഒരു ബൃഹത്തായ കടമ്പയുടെ അവസാന ഘട്ടത്തിലേക്കാണ് ഇന്ന് മുതൽ ഞാൻ ഉൾപ്പെടുന്ന ഒരു വലിയ സംഘം കാലെടുത്തു വയ്ക്കുന്നത്. ഒടിയന്റെ അവസാന ഷെഡ്യൂൾ ഇന്ന് പുനരാരംഭിക്കുമ്പോൾ നിങ്ങൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പകർന്നു തന്ന പ്രതീക്ഷയുടേയും ആശംസകളുടേയും ഊർജ്ജമാണ് എനിക്ക്. മോഹൻലാൽ എന്ന വിസ്മയത്തിനുമേലുള്ള നിങ്ങളുടെ സ്നേഹപ്രവാഹം മറ്റൊരു ലാലേട്ടൻ ഫാനായ എനിക്ക് നൽകുന്ന ആവേശം വളരെ വലുതാണ്.

ആന്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവ് എനിക്ക് നൽകുന്നത് ഒരു സഹോദരന്റെ കരുതലാണ്. ഷാജിയും, പീറ്റർ ഹെയ്‌നും, പദ്മകുമാറും, പ്രശാന്തും, സജിയും മുതൽ ആർട്ട്, ലൈറ്റ്, കോസ്റ്റ്യൂംസ്, ജിമ്മി ജിബ് പ്രൊഡക്ഷൻ തുടങ്ങി ഡ്രൈവർമാർ ഉൾപ്പെടുന്ന എല്ലാവരും ഇനി മുതൽ രാവും പകലുമില്ലാതെ ഒരു കുടുംബമായി ഒടിയനൊപ്പം ഉണ്ടാവും.

പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കുമൊത്ത് ഒടിയനെ നിങ്ങൾക്ക് മുൻപിൽ എത്തിക്കുക എന്ന കടമയുടെ പര്യവസാനമാണ് ഈ ഷെഡ്യൂൾ, അത് ശുഭമാക്കി തീർക്കുക എന്നത് മാത്രമേ മുന്നിൽ കാണുന്നുള്ളു. കൂടുതൽ വാർത്തകളും ചിത്രങ്ങളും കാണാതെ വരുമ്പോഴുള്ള നിങ്ങളുടെ അക്ഷമയും ആകാംശയും ഞാൻ മനസ്സിലാക്കുന്നു, വരും ദിവസങ്ങളിൽ ഷൂട്ടിംഗ് പുരോഗതിക്കനുസരിച്ച് വിവരങ്ങൾ നിങ്ങളിൽ എത്തിക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നതായിരിക്കും.

നെഞ്ചിനകത്ത് ലാലേട്ടനെ കൊണ്ട് നടക്കുന്ന നിങ്ങൾ ഓരോരുത്തരുടേയും പ്രാർത്ഥന ഞങ്ങൾക്കുമേൽ ഉണ്ടാവും എന്ന വിശ്വാസത്തിൽ ഞാൻ ഉറക്കെ വിളിച്ചു പറയട്ടെ...സ്റ്റാർട്ട് ക്യാമറ, ആക്ഷൻ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SNAKE അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് വന്‍ തിരക്കഥ;  (36 minutes ago)

വീടിനുള്ളിൽ കളനാശിനി..  (42 minutes ago)

TEACHERS രണ്ടുപേർക്കും സസ്പെൻഷൻ  (51 minutes ago)

DYFI കമ്മ്യൂണിറ്റി കിച്ചന്‍ പ്രഖ്യാപിച്ച് മന്ത്രി കെ മുരളീധരന്‍;  (2 hours ago)

PINARAYI VIJAYAN പിണറായി യുഗം അവസാനിക്കുകയാണ്.  (2 hours ago)

നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ...  (2 hours ago)

ഫിഫ വേൾഡ് കപ്പ് ഫൈനൽ തടസമില്ലാതെ കാണുന്നതിന് കറണ്ട് കട്ട് ഒഴിവാക്കി വൈദ്യുതി വകുപ്പ്...  (2 hours ago)

ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി പി.വി സിന്ധു  (2 hours ago)

മലയാള സിനിമയിൽ പുതിയൊരു ഇൻഡി മൂവ്മെന്റ്; പരീക്ഷണാത്മക ഡാർക്ക് കോമഡി ചിത്രം 'ട്രിപ്പിൾ ഡെക്കർ' അടുത്ത ആഴ്ച പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക്....  (3 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം... നടൻ ധനുഷിന്റെ 'ഡബിൾ' നേട്ടമടക്കം ഒമ്പത് പുരസ്‌കാരങ്ങളോടെ തിളങ്ങി കോളിവുഡ്    (3 hours ago)

കോട്ടയത്ത് സെൻട്രൽ ജങ്ഷനിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കുത്തേറ്റ് ഒരു മരണം....  (4 hours ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ട് മരണം...  (4 hours ago)

IRAN- US കത്തിയെരിയുന്ന വൈറ്റ് ഹൗസും കാണാം  (4 hours ago)

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ അധ്യാപികയും മൂന്ന് മക്കളും മരിച്ചു... രണ്ടു പേർക്ക് പരുക്ക്  (4 hours ago)

കടപുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (4 hours ago)

Malayali Vartha Recommends