Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...


സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..


കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..


പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

അരുൺ ഗോപിയുടെ ജാതകം തിരുത്തിയ ആ സംഭവം...

06 MARCH 2018 09:50 AM IST
മലയാളി വാര്‍ത്ത

സംവിധായകൻ അരുൺ ഗോപിക്ക് ഇപ്പോഴും ഞ്ഞെട്ടൽ മാറിയിട്ടില്ല. പ്രണവ് മോഹൻലാൽ തന്റെ ചിത്രത്തിൽ അഭിനയിക്കാമെന്ന് പ്രണവ് സമ്മതിക്കുമെന്ന് അരുൺ കരുതിയതല്ല. പക്ഷേ അപ്രതീക്ഷിതമായി അത് സംഭവിച്ചു. അരുൺ ഗോപിയെ പോലെ ത്യാഗങ്ങൾ അനുഭവിച്ച സംവിധായകർ സിനിമയിൽ കുറവാണ്. രാമലീല എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് മുക്കാൽ ഭാഗമായതോടെ ദിലീപ് അകത്തായി. തികച്ചും അപ്രതീക്ഷിത സംഭവമായിരുന്നു അത്. പുതിയ സംവിധായകനായതിനാൽ ഇത്തരമൊരു പ്രതിസന്ധി എങ്ങനെ അതിജീവിക്കുമെന്ന് മനസിലായില്ല. ടോമിച്ചൽ മുളകുപാടം എന്ന നിർമ്മാതാവ് പോലും പാളി പോയ നിമിഷം.

ദിലീപ് തീർത്തും പ്രതിസന്ധിയിലായി. സിനിമയിൽ തുടർന്നു അഭിനയിക്കാനുള്ള മൂഡില്ല. ഇതിനിടയിൽ കേസ് കടുത്തു. സർക്കാരും പോലീസും ഉൾപ്പെടെ എല്ലാവരും എതിരായി. ദിലീപിന്റെ കാലം അവസാനിച്ചതായി വിധിയെഴുതപ്പെട്ടു. ദിലീപിന് സിനിമയിൽ തിരിച്ചു വരാൻ കഴിയില്ലെന്ന് സാമൂഹ്യ ജ്യോത്സ്യൻമാർ പ്രവചിച്ചിരുന്നു. അത്തരം പ്രവചനങ്ങൾ പുറത്തു വരുമ്പോൾ അരുൺ ഗോപിയുടെ മനസാണ് ഇടിഞ്ഞത്. പുലിമുരുകനിൽ കിട്ടിയതെല്ലാം രാമലീലയിൽ പോകുമെന്ന് ടോമിച്ചനെ ചൂണ്ടി മാലോകരെല്ലാം പറഞ്ഞു.

പതിയെ പതിയെ എല്ലാം ശാന്തമായി. ദിലീപിന് ജാമ്യം ലഭിച്ചു. സിനിമയിൽ പൂർത്തിയാക്കാനുണ്ടായിരുന്ന ഭാഗങ്ങൾ പൂർത്തിയായി. എന്നാൽ ചിത്രം അരുണിന് കോൺഫിഡൻസ് നൽകി. ടോമിച്ചൻ സിനിമ കണ്ട് അരുണിനോട് പറഞ്ഞു. ഇത് വിജയിക്കും. സംശയമില്ല. അപ്പോഴും അരുണിന് സംശയമുണ്ടായിരുന്നു. കേസിൽ കുരുങ്ങിയ ഒരാളുടെ സിനിമ എങ്ങനെ വിജയിക്കും എന്ന് അരുൺ ചിന്തിച്ചു.

രാമലീല റിലീസായ ദിവസം അരുണിന്റെ നെഞ്ചിലെ കല്ലിറങ്ങി. ആദ്യ ഷോയിൽ തന്നെ ചിത്രം വിജയമായി. ദിലീപ് പോലും അത്ഭുതപ്പെട്ടു. ടോമിച്ചൻ തന്റെ വാക്കുകൾ ആവർത്തിച്ചു. ദിലീപിന്റെ രണ്ടാം ജന്മമായി ചിത്രം വിശേഷിപ്പിക്കപ്പെട്ടു. അതോടെ അരുൺ ഗോപി മലയാള സിനിമയിലെ അറിയപ്പെടുന്ന സംവിധായകനായി. രണ്ടാമത്തെ ചിത്രത്തെ കുറിച്ച് ആലോചന തുടങ്ങിയപ്പോൾ അരുണിന്റെ മനസിൽ ഉണ്ടായിരുന്നത് പ്രണവാണ്. ആദിയുടെ ചിത്രീകരണം ആരംഭിച്ചിരുന്നില്ല. എന്നാലും ചിത്രത്തിന്റെ ചർച്ചകൾ ആരംഭിച്ചിരുന്നു.

ആദിയുടെ റിലീസിന് ശേഷമാണ് അരുൺ പ്രണവിനെ കണ്ടത്. കഥ വിശദമായി കേട്ടു. സമ്മതിച്ചു. പിന്നീടാണ് രണ്ടാമത്തെ ചിത്രമായി അഭിനയിക്കാമെന്ന് പറഞ്ഞത്. അതോടെ ഞ്ഞെട്ടലായി. പ്രണവ് സമ്മതം മൂളിയതിന് പിന്നാലെ നടൻ മോഹൻലാൽ വിളിച്ച് ആശംസകൾ നേർന്നു. ഇങ്ങനെയൊരു ചിത്രം ആരും കാണില്ലെന്ന അവകാശവാദമൊന്നും അരുണിനില്ല. എന്നാലും ചിത്രം വ്യത്യസ്തമാകുമെന്ന് അരുൺ പറയുന്നു. അരുൺ ഇപ്പോൾ ധ്യാനത്തിലാണ്. പ്രാർത്ഥനയിലാണ്. ചിത്രത്തെ കുറിച്ച് അരുൺ ഇപ്പോൾ ഒന്നും പറയുന്നില്ല.

താൻ അനുഭവിച്ച പ്രതിസന്ധികൾക്ക് പ്രതിഫലമായാണ് പ്രണവിന്റെ ഡേറ്റ് ലഭിച്ചതെന്ന് അരുൺ പറയുന്നു. തന്റെ സമയദോഷം എന്നു പറഞ്ഞവർ അത് മാറ്റി പറയേണ്ടി വരുമെന്ന് അരുൺ പറഞ്ഞു. വ്യത്യസ്തമായ ഒരു സിനിമയാണ് അരുണിന്റെ സ്വപ്നം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SNAKE അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് വന്‍ തിരക്കഥ;  (38 minutes ago)

വീടിനുള്ളിൽ കളനാശിനി..  (44 minutes ago)

TEACHERS രണ്ടുപേർക്കും സസ്പെൻഷൻ  (53 minutes ago)

DYFI കമ്മ്യൂണിറ്റി കിച്ചന്‍ പ്രഖ്യാപിച്ച് മന്ത്രി കെ മുരളീധരന്‍;  (2 hours ago)

PINARAYI VIJAYAN പിണറായി യുഗം അവസാനിക്കുകയാണ്.  (2 hours ago)

നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ...  (2 hours ago)

ഫിഫ വേൾഡ് കപ്പ് ഫൈനൽ തടസമില്ലാതെ കാണുന്നതിന് കറണ്ട് കട്ട് ഒഴിവാക്കി വൈദ്യുതി വകുപ്പ്...  (2 hours ago)

ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി പി.വി സിന്ധു  (2 hours ago)

മലയാള സിനിമയിൽ പുതിയൊരു ഇൻഡി മൂവ്മെന്റ്; പരീക്ഷണാത്മക ഡാർക്ക് കോമഡി ചിത്രം 'ട്രിപ്പിൾ ഡെക്കർ' അടുത്ത ആഴ്ച പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക്....  (3 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം... നടൻ ധനുഷിന്റെ 'ഡബിൾ' നേട്ടമടക്കം ഒമ്പത് പുരസ്‌കാരങ്ങളോടെ തിളങ്ങി കോളിവുഡ്    (3 hours ago)

കോട്ടയത്ത് സെൻട്രൽ ജങ്ഷനിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കുത്തേറ്റ് ഒരു മരണം....  (4 hours ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ട് മരണം...  (4 hours ago)

IRAN- US കത്തിയെരിയുന്ന വൈറ്റ് ഹൗസും കാണാം  (4 hours ago)

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ അധ്യാപികയും മൂന്ന് മക്കളും മരിച്ചു... രണ്ടു പേർക്ക് പരുക്ക്  (4 hours ago)

കടപുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (4 hours ago)

Malayali Vartha Recommends