പ്രിയയ്ക്ക് പുരികം ഉയര്‍ത്താന്‍ അറിയില്ലായിരുന്നെങ്കില്‍.... സംവിധായകന് പറയുന്നു
അഡാര്‍ ലൗവിലെ മാണിക്യമലരായ പൂവി എന്ന ഗാനം യൂട്യൂബില്‍ കണ്ടത് അഞ്ച് കോടിയിലേറെ ജനങ്ങളാണ്. പ്രിയ വാര്യര്‍ പുരികമുയര്‍ത്തി, കണ്ണൊന്ന് ഇറുക്കിയതും ലോകം മുഴുവന്‍ കണ്ടു. കൂടാതെ അതിനൊപ്പം വിവാദങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രിയയ്ക്ക് പുരികമുയര്‍ത്താന്‍ അറിയില്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു ഗാനത്തിലെ ആ രംഗം. സ്വകാര്യ ചാനല്‍ നടത്തിയ പരിപാടിയില്‍ സംവിധായകന് ഒമര്‍ ലുലു തന്നെ ഇതിനുള്ള മറുപടി നല്കി.
പ്രിയയ്ക്ക് പുരികം പൊക്കാന്‍ അറിയുമോയെന്ന് അറിയില്ലായിരുന്നു. ചോദിച്ചപ്പോള്‍ അറിയാമെന്ന് പറഞ്ഞു. അപ്പോള്‍ രണ്ടു പുരികവും പൊക്കാന്‍ പറ്റുമോയെന്ന് ചോദിച്ചു. ഒക്കെ പറഞ്ഞപ്പോള്‍, ഒരു സൈറ്റു കൂടി അടിച്ചേക്കൂ എന്ന് പറഞ്ഞു. അങ്ങനെ പ്ലാന്‍ ചെയ്തതാണ് ആ സീനുകള്‍. റോഷന് ഡബസ്മാഷില് പുരികം പൊക്കുന്നത് കണ്ടിട്ടുണ്ടെന്നും ഒമര്‍ ലുലു പറഞ്ഞു. പ്രിയയ്ക്ക് പുരികം പൊക്കാന്‍ അറിയില്ലായിരുന്നെങ്കില്‍ സീനില്‍ സൈറ്റടിക്കുന്നത് മാത്രമേ ഉണ്ടാവൂകയുള്ളൂയെന്നും ഒമര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha