മമ്മൂട്ടിയെ പേരെടുത്ത് വിളിച്ചു ; പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന് വീണ്ടും പൊങ്കാല
പാര്‍വതിയെ വിടാതെ ഫാന്‍സുകാര്‍. പുതിയ ഫേസ്ബുക്ക് പോസ്റ്റിന് താഴെയും ആക്ഷേപവുമായി ആരാധകര്‍ രംഗത്തെത്തി. നടന് മമ്മൂട്ടിയെ ബഹുമാനിച്ചില്ലെന്നാരോപിച്ചാണ് ആരാധകര്‍ രംഗത്തെത്തിയത്. തന്റെ പുതിയ ചിത്രം മൈ സ്റ്റോറിയുടെ ട്രൈലര്‍ പുറത്തിറക്കിയ മമ്മൂട്ടിക്ക് നന്ദി എന്ന പാര്‍വതിയുടെ വാക്കുകളാണ് ആരാധകരെ ചൊടിപ്പിച്ചത്. മമ്മൂട്ടിയെ പേരെടുത്ത് വിളിച്ച് അപമാനിച്ചെന്ന വിചിത്ര വാദവുമായാണ് ആരാധകര്‍ രംഗത്തെത്തിയത്.
മൈ സ്റ്റോറിയുടെ ട്രൈലര്‍ പങ്കുവെച്ചതിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് പൃഥ്വിരാജും ചിത്രത്തിെന്റ സംവിധായിക രോഷ്നി ദിനകറും ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. എന്നാലിവര്‍ മമ്മൂക്കാ എന്നും മമ്മൂട്ടി സര് എന്നും വിളിച്ച് ബഹുമാനിച്ചെന്നും പാര്‍വതി പേരെടുത്ത് വിളിച്ച് അപമാനിച്ചെന്നുമാണ് പാര്‍വതിയുടെ പോസ്റ്റിന് താഴെ ആരാധകര്‍ കമന്റായി കുറിക്കുന്നത്.
https://www.facebook.com/Malayalivartha