Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...


സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..


കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..


പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

കൂടുതല്‍ സുന്ദരനായി, രഹസ്യങ്ങളുടെ കലവറ ഒളിപ്പിച്ച് ഒടിയന്‍ അണിയറയില്‍ തകര്‍ക്കുന്നു... പ്രേക്ഷകരെ വിസ്മയിപ്പിക്കും ഈ ഒടിയന്‍

13 MARCH 2018 12:17 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാലിന്റെ ഒടിയന്റെ മെയ്ക്കിംഗ് വീഡിയോ തരംഗമാകുന്നു... തെങ്കാശിയില്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ ക്രൂ മെമ്പേഴ്‌സിന്റെ ഒത്തൊരുമയും അധ്വാനവും വീഡിയോയില്‍ കാണാം. മോഹന്‍ലാല്‍ കൂടുതല്‍ സുന്ദരനായി, മീശയില്ലാത്ത മോഹന്‍ലാലിനെ ഇത്രയും മനോഹരമായി മറ്റൊരു ചിത്രത്തിലും കണ്ടിട്ടില്ല. ഏറെ സമയമെടുത്താണ് ഓരോ ഷോട്ടും ചിത്രീകരിക്കുന്നത്. കൂറ്റന്‍ ലൈറ്റുകളും ക്രൈയിനുകളും ഒന്നിലധികം ക്യാമറകളും ഉപയോഗിച്ചാണ് ഷൂട്ടിംഗ്. പീറ്റര്‍ ഹെയിന്‍ ഒരുക്കുന്ന സംഘട്ടനങ്ങള്‍ക്ക് മാത്രമായി പ്രത്യേക പരിശീലനം നേടിയ ആര്‍ട്ടിസ്റ്റുകളെയാണ് അണിനിരത്തിയിരിക്കുന്നത്. പഴയ രീതിയിലുള്ള ഓലമേഞ്ഞവീടും തെരുവുകളും കാളവണ്ടിയും അങ്ങനെ ഒരു കാലഘട്ടത്തെ മുഴുവന്‍ കലാസംവിധായകന്‍ പ്രശാന്ത് മാധവവ് പുനസൃഷ്ടിച്ചിരിക്കുന്നു.

മോഹന്‍ലാലിന്റെ ഒടിയന്‍ മാണിക്യനും മഞ്ജുവാര്യരുടെ പ്രഭയും പല കാലങ്ങളിലുള്ള രൂപപരിണാമങ്ങളിലൂടെയാണ് സിനിമയില്‍ എത്തുന്നത്. വാരാണസിയില്‍ മാണിക്യന്റെ വാര്‍ദ്ധക്യത്തില്‍ നിന്ന് തുടങ്ങി പാലക്കാട്ടേ യൗവനകാലത്തേക്കാണ് കഥ പോകുന്നത്. പ്രഭയുടെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളെയാണ് മഞ്ജുവാര്യര്‍ അഭിനയിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെയും പ്രകാശ് രാജിന്റെയും കഥാപാത്രങ്ങള്‍ മഞ്ജുവിന്റെ പ്രഭയെ ചുറ്റിപ്പറ്റിയാണ് നില്‍ക്കുന്നത്. ഇരുപതുകളുടെ അവസാനത്തില്‍ തുടങ്ങി 35വയസ്സും പിന്നിട്ട് അന്‍പതുകളിലുള്ള രൂപഭാവും മഞ്ജു അനായാസം അവതരിപ്പിച്ചിരിക്കുന്നു.



മലയാളത്തിലെ ചെലവേറിയ ചിത്രങ്ങളുടെ പട്ടികയില്‍ ഒടിയനുണ്ടാവുമെന്ന് സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. എന്നാല്‍ കൃത്യമായ കണക്കുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വന്നിട്ടില്ല. ചെറിയ ഇടവേളക്ക് ശേഷമാണ് ഒടിയന്‍ ചിത്രീകരണം തെങ്കാശിയില്‍ തുടങ്ങിയത്. പാലക്കാട്, കോങ്ങാട്, ഒളപ്പമണ്ണ മന എന്നിവിടങ്ങളിലും ചിത്രീകരണം ഉണ്ടായിരുന്നു. രജനീകാന്ത് സിനിമകള്‍ ഇറങ്ങുന്ന പ്രതീതി സൃഷ്ടിച്ചായിരിക്കും ഒടിയന്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. 300 തിയറ്ററുകളിലെങ്കിലും ഒടിയന്‍ എക്കിക്കാനാണ് വിതരണക്കാരായ മാക്‌സ് ലാബ് നോക്കുന്നത്. കേരളത്തില്‍ മാത്രം 604 സ്‌ക്രീനുകളാണുള്ളത്. ഇന്ത്യയിലും വിദേശത്തും ഒരുമിച്ച് റിലീസ് ചെയ്യാനാണ് ആലോചന.

മോഹന്‍ലാലിനും മഞ്ജുവാര്യര്‍ക്കും പിന്നാലെ പ്രകാശ്രാജ്, സിദ്ധിഖ്, ഇന്നസെന്റ്, നരേന്‍, കൈലാഷ്, സന അല്‍ത്താഫ്, അപ്പാനി ശരത്, നന്ദു തുടങ്ങിയ വലിയ താരനിര ചിത്രത്തിലുണ്ട്. എം.ജയചന്ദ്രനാണ് സംഗീതം നിര്‍വഹിക്കുന്നത്. വിക്രംവേദയിലൂടെ ശ്രദ്ധേയനായ സംഗീതസംവിധായകന്‍ സി.എസ് സാമാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SNAKE അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് വന്‍ തിരക്കഥ;  (37 minutes ago)

വീടിനുള്ളിൽ കളനാശിനി..  (43 minutes ago)

TEACHERS രണ്ടുപേർക്കും സസ്പെൻഷൻ  (52 minutes ago)

DYFI കമ്മ്യൂണിറ്റി കിച്ചന്‍ പ്രഖ്യാപിച്ച് മന്ത്രി കെ മുരളീധരന്‍;  (2 hours ago)

PINARAYI VIJAYAN പിണറായി യുഗം അവസാനിക്കുകയാണ്.  (2 hours ago)

നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ...  (2 hours ago)

ഫിഫ വേൾഡ് കപ്പ് ഫൈനൽ തടസമില്ലാതെ കാണുന്നതിന് കറണ്ട് കട്ട് ഒഴിവാക്കി വൈദ്യുതി വകുപ്പ്...  (2 hours ago)

ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി പി.വി സിന്ധു  (2 hours ago)

മലയാള സിനിമയിൽ പുതിയൊരു ഇൻഡി മൂവ്മെന്റ്; പരീക്ഷണാത്മക ഡാർക്ക് കോമഡി ചിത്രം 'ട്രിപ്പിൾ ഡെക്കർ' അടുത്ത ആഴ്ച പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക്....  (3 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം... നടൻ ധനുഷിന്റെ 'ഡബിൾ' നേട്ടമടക്കം ഒമ്പത് പുരസ്‌കാരങ്ങളോടെ തിളങ്ങി കോളിവുഡ്    (3 hours ago)

കോട്ടയത്ത് സെൻട്രൽ ജങ്ഷനിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കുത്തേറ്റ് ഒരു മരണം....  (4 hours ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ട് മരണം...  (4 hours ago)

IRAN- US കത്തിയെരിയുന്ന വൈറ്റ് ഹൗസും കാണാം  (4 hours ago)

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ അധ്യാപികയും മൂന്ന് മക്കളും മരിച്ചു... രണ്ടു പേർക്ക് പരുക്ക്  (4 hours ago)

കടപുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (4 hours ago)

Malayali Vartha Recommends