Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീവിദ്യ എല്ലാം ഏല്‍പ്പിച്ചത് ഗണേഷിനെ, ഗണേഷ് എല്ലാം ക്യത്യമായി ചെയ്യുമെന്ന് കരുതി, ശ്രീവിദ്യ അന്ന് പറഞ്ഞ ആ ആഗ്രഹം ഗണേഷ് സാധിച്ച് കൊടുത്തില്ല, ശ്രീവിദ്യയുടെ ഫഌറ്റ് ആദായനികുതി വകുപ്പ് ലേലത്തില്‍ വച്ചു, ആദായനികുതി കുടിശ്ശികയായ 45 ലക്ഷം രൂപ ഈടാക്കുന്നതിനായാണ് ലേലം, എല്ലാം ഗണേഷിന്റെ അനുവാദത്തോടെയാണെന്ന് ആദായനികുതി വകുപ്പ് അധികൃതര്‍

16 MARCH 2018 08:43 AM IST
മലയാളി വാര്‍ത്ത

അന്തരിച്ച നടി ശ്രീവിദ്യയുടെ ഫഌറ്റ് ആദായനികുതി വകുപ്പ് ലേലത്തില്‍ വെച്ചു. ശ്രീവിദ്യയുടെ വസ്തുക്കളുടെ സൂക്ഷിപ്പുകാരനായ നടന്‍ ഗണേഷ് കുമാറിന്റെ അനുവാദത്തോടെയാണ് ലേലമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. ആദായനികുതി കുടിശ്ശികയായ 45 ലക്ഷം രൂപ ഈടാക്കുന്നതിനായാണ് ലേലം. ഈ മാസം 26 നാണ് ലേലം നിശ്ചയിച്ചിട്ടുള്ളത്. 1 കോടി 14 ലക്ഷത്തി 10,000 രൂപയാണ് ഫ്‌ലാറ്റിന് വിലയിട്ടിരിക്കുന്നത്.

അഭിഭാഷകനായ ഉമാശങ്കറാണ് ഈ ഫ്‌ലാറ്റില്‍ ഇപ്പോള്‍ വാടകയ്ക്ക് കഴിയുന്നത്. 2005 ല്‍ ശ്രീവിദ്യ മരിക്കുന്നതിന് മുന്‍പേ ഫ്‌ലാറ്റ് വാടകക്ക് എടുത്തിരുന്നുവെന്നും ആദായനികുതി സംബന്ധിച്ച കേസുകളെല്ലാം ഗണേഷ് കുമാറിന് അറിയാമെന്നും ഉമാശങ്കര്‍ പറഞ്ഞു. ഇപ്പോള്‍ മാസവാടകയായ 13000 രൂപ ആദായനികുതിവകുപ്പിനാണ് ഇവര്‍ നല്‍കുന്നത്.

1996 മുതല്‍ മരണം വരെ ശ്രീവിദ്യ ആദായ നികുതി അടച്ചിട്ടില്ല. അതിനാലാണ് കുടിശ്ശിക 45 ലക്ഷത്തില്‍ എത്തിയത്. മാസം ലഭിക്കുന്ന 13,000 രൂപകൊണ്ട് കുടിശ്ശിക ഈടാക്കാനാകില്ല. അതിനാലാണ് ഫ്‌ലാറ്റ് ലേലത്തില്‍ വയ്ക്കുന്നതെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. മാത്രമല്ല ഇക്കാര്യം ഗണേഷ് കുമാറിനെ അറിയിച്ചുവെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ചെന്നൈയിലെ ഈ ഫ്‌ളാറ്റ് ഇപ്പോള്‍ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. അഭിഭാഷകനായ ഉമാശങ്കറാണ് ഈ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നത്. 2005ല്‍ ശ്രീവിദ്യമരിക്കുന്നതിന് മുന്‍പേ വീട് വാടകക്ക് എടുത്തിരുന്നുവെന്നും ആദായനികുതി സംബന്ധിച്ച കേസുകളെല്ലാം ഗണേശ് കുമാറിന് അറിയാമെന്നും വാടകക്കാരനായ ഉമാശങ്കര്‍ പറഞ്ഞു.

ഇപ്പോള്‍ മാസവാടകയായ 13000 രൂപ ആദായനികുതിവകുപ്പിനാണ് ഇവര്‍ നല്‍കുന്നത്. ആദായ നികുതി വകുപ്പിലേക്ക് ഈ ഫ്‌ളാറ്റിന്റെ മാസവാടകയായി കിട്ടുന്ന 15000 രൂപ അടയ്ക്കുന്നുണ്ടെങ്കിലും നഷ്ടം നികത്താന്‍ കഴിയില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം.

ശ്രീവിദ്യ ഗണേശിനെ വിശ്വസിച്ചേല്‍പ്പിച്ച സ്വത്തുക്കളും അവരുടെ സ്വപ്നങ്ങളും ഒന്നൊന്നായി കൈവിട്ടു പോകുന്ന കാഴ്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ശ്രീവിദ്യ ഗണേശ് കമാറിന് എഴുുതിയ ഓസ്യത്തില്‍ പാവപ്പെട്ട കുട്ടികളുടെ കലാപരമായ കഴിവുകള്‍ വളര്‍ത്താന്‍ സംഗീത നൃത്ത അക്കാഡമി ഉണ്ടാക്കണമെന്നും സ്‌കോളര്‍ഷിപ്പ് നല്‍കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ ഇക്കാര്യത്തിലും ഗണേശ് യാതൊരു നടപടികളും എടുത്തില്ല. നടിയുടെ ആഗ്രഹം സഫലമാക്കാതെ മറ്റ് ആവശ്യങ്ങള്‍ക്ക് ഗണേശ് ഉപയോഗിച്ചു എന്ന ആരോപണം അദ്ദേഹം മന്ത്രിയായിരിക്കുമ്പോള്‍ തന്നെ ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കരരാമന്‍ ഉന്നയിച്ചിരുന്നു.

2006 ഓഗസ്റ്റ് 17നാണ് ശ്രീവിദ്യ ഗണേശ്കുമാറിന്റെ പേരില്‍ വില്‍പ്പത്രം എഴുതിയത്. ശ്രീവിദ്യയുടെ പ്രധാന സമ്പാദ്യങ്ങളായ വട്ടിയൂര്‍കാവിലെ എട്ടു സെന്റ് ഭൂമിയും ഇരു നില കെട്ടിടവും ചെന്നൈയിലെ സ്വാമി അപ്പാര്‍ട്ട്‌മെന്റിലെ ഫ്‌ളാറ്റ്, 15.5ലക്ഷം രൂപയുടെ ബാങ്ക് ഡെപ്പോസിറ്റ്, മൂന്ന് ലക്ഷം രൂപയുടെ പോസ്റ്റ് ഓഫീസ് സേവിങ്‌സ്, 580 ഗ്രാം സ്വര്‍ണം, ഒന്നര കിലോ വെള്ളി എന്നിവയാണ് ഗണേശ്കുമാറിന് കൈമാറിയത്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (10 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (23 minutes ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (42 minutes ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (1 hour ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (1 hour ago)

ഓഹരി വിപണിയിൽ നേട്ടം...  (1 hour ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (1 hour ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (2 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (2 hours ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (2 hours ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (3 hours ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (3 hours ago)

Malayali Vartha Recommends