Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗമുണ്ടാകില്ല'; മമ്മൂട്ടിയെ തെറ്റുധരിപ്പിപ്പിച്ചാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്; സിനിമയുമായി മുന്നോട്ട് പോയാൽ നിയമപരമായി നേരിടുമെന്നും നിർമ്മാതാവ് അരോമ മണി

17 MARCH 2018 04:37 PM IST
മലയാളി വാര്‍ത്ത

മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിനെതിരെ ആദ്യ ചിത്രത്തിന്റെ അണിയറപ്രവർത്തകർ രംഗത്തെത്തി. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിന് പകർപ്പകാവകാശം നൽകിയില്ലെന്നും മമ്മൂട്ടിയെ തെറ്റുധരിപ്പിച്ചാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെന്നും ചിത്രത്തിന്റെ ആദ്യ നിർമ്മാതാവായ അരോമ മണി പറഞ്ഞു.

സിനിമയുടെ പേരും പോസ്റ്ററും ഉൾപ്പെടുത്തി ഇനിയും മുന്നോട്ട് പോയാൽ നിയമപരമായി നേരിടുമെന്നും അരോമ മണി വ്യക്തമാക്കി. ആദ്യ സിനിമയുടെ സംവിധായകനായ ടി എസ് സുരേഷ് ബാബുവും രണ്ടാം ഭാഗത്തിനെതിരെ വിമർശനവുമായെത്തി. പുതിയ ചിത്രത്തിന്റെ സംവിധായകനോ നിർമ്മാതാവോ തന്നെ കണ്ടില്ലെന്നും കോട്ടയം കുഞ്ഞച്ചന്റെ പേര് വെച്ച് മറ്റൊരു ചിത്രം ചെയ്യാനാവില്ലെന്നും സുരേഷ് ബാബു പറഞ്ഞു.

അതേസമയം, ആദ്യ ചിത്രത്തിന്റെ നിർമ്മാതാവായ ആരോമ മണിയെ നേരിട്ട് കണ്ടതാണെന്നും സംവിധായകൻ സുരേഷ് ബാബു ഉൾപ്പെടെയുള്ള ആളുകളുമായി കഴിഞ്ഞ ഒരു മാസമായി പുതിയ ചിത്രത്തെ പറ്റി സംസാരിച്ചതാണെന്നും നിർമ്മാതാവ് വിജയ് ബാബു പറഞ്ഞു. ഒരു കഥ ലഭിച്ചപ്പോൾ അതിലെ കഥാപാത്രത്തിന്റെ മാനറിസങ്ങൾ കോട്ടയം കുഞ്ഞച്ചനുമായി സാദൃശ്യമുള്ളതായി തോന്നി. അതിനാലാണ് ഇതേ പേര് ചിത്രത്തിന് നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം ഉണ്ടാകില്ല. കോട്ടയം പശ്ചാത്തലമായുള്ള കഥാപാത്രമായി മമ്മൂട്ടി അവതരിപ്പിക്കുന്ന മറ്റൊരു സിനിമ ചെയ്യുമെന്നും വിജയ് ബാബു പറഞ്ഞു. ആട് രണ്ടാം ഭാഗത്തിന്റെ നൂറാം വിജയദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് മിധുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം മമ്മൂട്ടി പ്രഖ്യാപിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (10 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (23 minutes ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (42 minutes ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (1 hour ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (1 hour ago)

ഓഹരി വിപണിയിൽ നേട്ടം...  (1 hour ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (1 hour ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (2 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (2 hours ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (2 hours ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (3 hours ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (3 hours ago)

Malayali Vartha Recommends