Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മിടുക്കി' എന്നു വിളിച്ച് സുരേഷ് ഗോപി അനഘയെ ചേര്‍ത്തുപിടിച്ചു, വര്‍ഷങ്ങളായുള്ള തന്റെ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് അനഘ എന്ന കൊച്ചുമിടുക്കി

18 MARCH 2018 07:50 AM IST
മലയാളി വാര്‍ത്ത

വന്നല്ലോ നമ്മുടെ അനഘ, അനഘ എന്ന മിടുക്കിയെ ആദ്യം കണ്ടപ്പോള്‍ നടന്‍ സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ അനഘയുടെ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു സുരേഷ് ഗോപിയെ നേരിട്ട് ഒന്ന് കാണുക എന്നത്. 

സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മോഹിനിയാട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയ താരമാണ് അനഘ. ഇഷ്ടതാരമായ സുരേഷ് ഗോപി വരുന്നുണ്ടെന്നു പറഞ്ഞാണ് അനഘയെ വീട്ടുകാരും സംഘാടകരും മത്സരവേദിയിലെത്തിച്ചത്. മത്സരം കഴിഞ്ഞതോടെ സദസിലെത്തിയ അനഘ, സൂപ്പര്‍താരം എവിടെയെന്നു ചോദിച്ചു. അന്ന് അദ്ദേഹം എത്തിയിരുന്നില്ല. അത് അനഘയെ ഒരുപാട് വിഷമത്തിലാക്കി.

ഇക്കാര്യം അടുത്ത ദിവസങ്ങളില്‍ പത്രങ്ങളില്‍ വാര്‍ത്തയായി വരികയും ചെയ്തിരുന്നു. വാര്‍ത്ത വായിച്ച സുരേഷ് ഗോപി, തൃശൂരിലോ ഗുരുവായൂരിലോ എത്തുമ്‌ബോള്‍ അനഘയെ കാണാമെന്ന് ദീപികയുടെ തിരുവനന്തപുരം ലേഖകനെ അറിയിച്ചിരുന്നു. ഇന്നലെ ജ്യോതി എന്‍ജിനിയറിംഗ് കോളജിന്റെ ക്രിസ്റ്റല്‍ ജൂബിലി സമ്മേളനത്തിനായി ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ വരുന്നുണ്ടെന്ന് അറിയിച്ചതനുസരിച്ചാണ് അനഘയും വീട്ടുകാരും എത്തിയത്.

ഇന്നലെ അരികിലെത്തിയ സൂപ്പര്‍താരം കൈനീട്ടിയപ്പോള്‍ അനഘ ഹസ്തദാനം നല്‍കി. 'മിടുക്കി' എന്നു വിളിച്ച് സുരേഷ് ഗോപി അനഘയെ ചേര്‍ത്തുപിടിച്ചു. അനഘയോടും കൂടെയുണ്ടായിരുന്ന അമ്മ ഉഷയോടും സഹോദരന്‍ അക്ഷയ്‌നോടുമെല്ലാം കുശലാന്വേഷണങ്ങള്‍. പിന്നെ അനഘയെയും കുടുംബാംഗങ്ങളെയും അദ്ദേഹം ചായക്കു ക്ഷണിച്ചു. ചായയും പഴംപൊരിയും ഇഷ്ടതാരത്തോടൊപ്പം കഴിച്ചു. ഒടുവില്‍ അനഘയ്ക്ക് സ്‌നേഹാശംസകളും നേര്‍ന്നാണ് സുപരേഷ്‌ഗോപി മടങ്ങിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (10 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (23 minutes ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (42 minutes ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (1 hour ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (1 hour ago)

ഓഹരി വിപണിയിൽ നേട്ടം...  (1 hour ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (1 hour ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (2 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (2 hours ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (2 hours ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (3 hours ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (3 hours ago)

Malayali Vartha Recommends