ഇതാണ് ഒടിയന് മാണിക്യന്റെ വിശ്വരൂപം! ; സോഷ്യൽമീഡിയയിൽ തരംഗമായി മോഹൻലാലിന്റെ പുതിയ ചിത്രം
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്. ചിത്രത്തിനെ കുറിച്ചുള്ള ഒരോ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുമ്ബോഴും ആരാധകരുടെ ഇടയില്‍ ആകാക്ഷ വര്‍ധിക്കുകയാണ്. ഒടിയന് മാണിക്യന് ആരാണ് എന്താണ് ഇങ്ങനെയുള്ള നൂറ് കണക്കിന് ചോദ്യങ്ങളാണ് പ്രേക്ഷകരുടെ മനസില്‍ ഉയരുന്നുണ്ട്.
ഇപ്പോഴിത ഒടിയന് മാണിക്യത്തിന്റെ ഏറ്റവും പുതിയ ലുക്ക് പുറത്തു വിട്ടിരിക്കുകയാണ്.. മോഹന്‍ ലാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ്ബുക്ക് പേജിലൂടെയാണ് ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. ഇരുട്ടിന്റെ പശ്ചാത്തലത്തില്‍ കരിമ്ബടവുമായി രൂക്ഷമായി തുറിച്ചു നോക്കി നില്ക്കുന്ന ചിത്രമാണ് പുറത്ത് വിട്ടിരിക്കുന്നത് . ഇതുവരെ നമ്മള് കണ്ട ലാലേട്ടനെയല്ല ആ ചിത്രത്തില്‍ കാണുന്നത്. ആ മുഖവും തുറിച്ചു നോട്ടവുമെല്ലാം പ്രേക്ഷകരെ ശരിയ്ക്കും ഞെട്ടിച്ചിട്ടുണ്ട്. പുതിയ ലുക്ക് കൂടി പുറത്തു വന്നപ്പോള്‍ പ്രേക്ഷകരുടെ ആകാംക്ഷ ഒരുപടി കൂടി ഉയര്‍ന്നിട്ടുമുണ്ട്.
ഒടിയന്റെ അവസാന ഷെഡ്യൂള്‍ പാലക്കാട് പുരോഗമിക്കുകയാണ്. ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ഒടിയന് നിര്‍മ്മിക്കുന്നത്. തെന്നിന്ത്യന്‍ താരം പ്രകാശ് രാജ്, മഞ്ജുവാര്യര്‍ എന്നീവരും ചിത്രത്തില്‍ മുഖ്യവേഷത്തില്‍ എത്തുന്നുണ്ട്.
https://www.facebook.com/Malayalivartha