Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതിയായ അധ്യാപകന്‍ ഡോ. എം.കെ റാം പിടിയില്‍...


കണ്ണീർക്കാഴ്ചയായി... വിനോദസഞ്ചാര കേന്ദ്രമായ കൊല്ലങ്കോട് നിന്ന് മടങ്ങിവരുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ പെരുമ്പാവൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം


  ദേശീയഗീതമായ വന്ദേമാതരത്തെ അപമാനിക്കുന്നതും അത് ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതും ശിക്ഷാർഹമായ കുറ്റമാക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ കേന്ദ്രസർക്കാർ തിങ്കളാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കും....


സൗത്ത് തുമ്പ കടപ്പുറത്തു നിന്ന് മീൻപിടിത്തത്തിനുപോയ വള്ളം മറിഞ്ഞ് തൊഴിലാളികളിൽ ഒരാൾ തിരയിൽപ്പെട്ട് മരിച്ചു

ഇന്നസെന്റിന് 70 വയസായോ? ശരിക്കും പറഞ്ഞാല്‍ എത്ര വയസാണെന്ന് കൃത്യമായി തനിക്ക് പോലും അറിയില്ലെന്നാണ് താരം അടുപ്പക്കാരോട് പറയുന്നത്

24 MARCH 2018 02:44 PM IST
മലയാളി വാര്‍ത്ത

സ്ത്രീകളുടെ പ്രായവും ആണുങ്ങളുടെ ശമ്പളവും ചോദിക്കരുതെന്ന് പലരും പറയാറുണ്ട്, എന്നാല്‍ നടനും എം.പിയുമായ ഇന്നസെന്റിന്റെ കാര്യത്തില്‍ അങ്ങനെയല്ല. താരത്തോട് ആരെങ്കിലും പ്രായം ചോദിച്ചാല്‍ ഉരുണ്ട് കളിക്കും. ശരിക്കും പറഞ്ഞാല്‍ എത്ര വയസാണെന്ന് കൃത്യമായി തനിക്ക് പോലും അറിയില്ലെന്നാണ് ഇന്നച്ചന്‍ അടുപ്പക്കാരോട് പറയുന്നത്. ചിലരോടൊക്കെ പല പല ഡേറ്റുകളാണ് പറഞ്ഞിട്ടുള്ളത്. രേഖകള്‍ അനുസരിച്ച് 1948 ഫെബ്രുവരി 28നാണ് ജനനം. അങ്ങനെ നോക്കുമ്പോള്‍ താരത്തിന് 70 വയസായി. ഇത് ശരിയല്ലെന്നാണ് നാട്ടുകാരന്‍കൂടിയായ നടന്‍ ഇടവേള ബാബു പറയുന്നത്.

പത്ത് വര്‍ഷം മുമ്പ് ഇന്നസെന്റിന്റെ സപ്തതി ആഘോഷിക്കാന്‍ ഇടവേള ബാബുവും മറ്റ് ചില സുഹൃത്തുക്കളും തീരുമാനിച്ചിരുന്നു. അന്ന് നിനക്കെന്താ ബാബൂ എന്നെ വൃദ്ധനാക്കാന്‍ ധൃതിയാണോ എന്ന് ഇന്നസെന്റ് ചോദിച്ചതോടെ ആഘോഷകമ്മിറ്റി പിരിച്ചുവിട്ടു. സെറ്റുകളിലൊക്കെ പലരും പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ഇന്നസെന്റും പങ്കെടുക്കും. താരത്തിന്റെ ജന്‍മദിനം ഇതുവരെ കൊണ്ടാടിയിട്ടില്ല. പലര്‍ക്കും ഡേറ്റ് അറിയില്ല, അതാണ് പ്രശ്‌നം. പിന്നെ ഇത്തരം പരിപാടികളോടൊന്നും വലിയ താല്‍പര്യവുമില്ല. പണ്ട് ദാരിദ്രവും പട്ടിണിയുമായി നടന്ന കാലത്ത് ഇതൊക്കെ ആഘോഷിക്കാന്‍ കൊതിച്ചിട്ടുണ്ട്. നടന്നില്ല. ഇനിയിപ്പോ വേണ്ടെന്ന നിലപാടിലാണ് താരം.

വാക്കുകളിലും പ്രവര്‍ത്തികളിലും പ്രായം തോന്നുന്നതൊന്നും ഇന്നസെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. എല്ലായ്‌പ്പോഴും തന്നെയും ഭാര്യ ആലീസിനെയും ചേര്‍ത്താണ് ഇന്നസെന്റ് സംസാരിക്കുന്നത്. അതെന്താ അങ്ങനെയെന്ന് ഒരിക്കല്‍ ഒരാള്‍ ചോദിച്ചു; ഞാന്‍ എന്റെ ഭാര്യയെ കുറിച്ചല്ലാതെ നാട്ടുകാരുടെ ഭാര്യമാരെ കുറിച്ച് പറഞ്ഞ് അടിമേടിക്കണോന്ന് താരം തിരികെ ചോദിച്ചു. വയസിന്റെ കാര്യത്തില്‍ താരം സത്യവാങ്മൂലം നല്‍കണമെന്ന് മമ്മൂട്ടിയടക്കം പലരും കളിയാക്കും. എത്ര വയസായെന്ന് ചിലരൊക്കെ രഹസ്യമായും ചോദിക്കാറുണ്ട്. അവരോടൊക്കെ എന്തായാലും അടുത്ത പിറന്നാളിന് 69 തികഞ്ഞില്ലെന്ന് പറയില്ലെന്ന് താരം ഉറപ്പ് നല്‍കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതിയായ അധ്യാപകന്‍ ഡോ. എം.കെ റാം പിടിയില്‍...  (29 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസ് ശിക്ഷാവിധി ഇന്ന്... ബാക്കിയുള്ളവരുടെ ജീവന് കൂടി ഭീഷണിയാകുന്ന പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദം  (54 minutes ago)

കണ്ണീർക്കാഴ്ചയായി... ശബരിമല ഡ്യൂട്ടിക്കിടെയുണ്ടായ വാഹനാപകടത്തിൽ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം  (1 hour ago)

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഓർത്തോപീഡിക്സ് വിഭാഗം റിട്ട. മേധാവി ഡോ. ചെറിയാൻ എം. തോമസ് നിര്യാതനായി  (1 hour ago)

പെറുവിലെ മലയോര മേഖലയിലുണ്ടായ ഇരട്ട ഭൂചലനം... ആറ് മരണം, 21 പേർക്ക് പരുക്ക്  (1 hour ago)

ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ... 17 മരണം, ജമ്മുകാശ്മീരിൽ റെഡ് അലർട്ട്  (1 hour ago)

  കർണാടകയിൽ മഴ കുറവ്... പച്ചക്കറി കൃഷി അവതാളത്തിൽ  (2 hours ago)

കണ്ണീർക്കാഴ്ചയായി... വിനോദസഞ്ചാര കേന്ദ്രമായ കൊല്ലങ്കോട് നിന്ന് മടങ്ങിവരുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ പെരുമ്പാവൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

പി.എസ്.സി യോഗം ഇന്ന്... റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- രാഷ്ട്രീയ മാതൃശക്തി ദിവസ് സംഘടിപ്പിച്ചു  (2 hours ago)

  ദേശീയഗീതമായ വന്ദേമാതരത്തെ അപമാനിക്കുന്നതും അത് ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതും ശിക്ഷാർഹമായ കുറ്റമാക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ കേന്ദ്രസർക്കാർ തിങ്കളാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കും....  (2 hours ago)

സൗത്ത് തുമ്പ കടപ്പുറത്തു നിന്ന് മീൻപിടിത്തത്തിനുപോയ വള്ളം മറിഞ്ഞ് തൊഴിലാളികളിൽ ഒരാൾ തിരയിൽപ്പെട്ട് മരിച്ചു  (2 hours ago)

സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി... ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി കേരള സർവകലാശാല  (3 hours ago)

നേത്രരോഗങ്ങളും കുടുംബ കലഹവും: ജാഗ്രത വേണ്ട രാശികൾ!  (3 hours ago)

ഇതിഹാസവും അർജന്റീന നായകനുമായ ലയണൽ മെസി വികാരാധീനനായി... ഫൈനലിൽ വീണു പോയെങ്കിലും സ്റ്റേഡിയം ഒന്നടങ്കം അദ്ദേഹത്തിനു ആദരമർപ്പിച്ചു... മെസി, മെസി, മെസി എന്നു ഏറ്റുവിളിച്ച  (3 hours ago)

Malayali Vartha Recommends