ബലൂണ്‍ പൊട്ടിക്കാനുള്ള തത്രപ്പാടിൽ റിയാലിറ്റി ഷോ ആണെന്ന് മറന്നു പോയോ?
ചാനല്‍ പരിപാടികള്‍ സഭ്യതയുടെ സീമകള്‍ ലംഘിക്കുന്നത് ആദ്യത്തെ സംഭവമല്ല. വന്നു വന്നു ഇംഗ്ലീഷ് ചാനലുകളെ വെല്ലുന്ന രീതിയില്‍ ആയിട്ടുണ്ട് ചില സ്വകാര്യചാനല്‍ പരിപാടികള്‍. സീരിയല്‍ താരങ്ങളെ ഉള്‍പെടുത്തി ഒരു ചാനല്‍ അവതരിപ്പിക്കുന്ന പരിപാടിയാണ് ഇത്തരത്തില്‍ ആഭാസം നിറഞ്ഞതായത്.
ദമ്പതികളായ സീരിയല്‍ താരങ്ങള്‍ ചേര്‍ന്നുള്ള പരിപാടിയിലാണ് പ്രേക്ഷകരെ ചിരിപ്പിക്കാന്‍ എന്ന രീതിയില്‍ ശുദ്ധആഭാസം കാണിച്ചത്. നടി ശ്വേത മേനോന് ആയിരുന്നു പരിപാടിയിലെ ഗസ്റ്റ്. ശ്രുതി ലക്ഷ്മി ഭര്‍ത്താവും, വരദയും ഭര്‍ത്താവും ദിംപില് റോസും ഭര്‍ത്താവും ഉള്‍പെട്ട മത്സരാര്‍ഥികളെ ഉള്‍പെടുത്തിയായിരുന്നു ഷോ.
ബലൂണ്‍ ശരീരത്തില്‍ കെട്ടിവെച്ചു അത് എങ്ങനെ ചേര്‍ന്ന് പൊട്ടിക്കാം എന്നായിരുന്നു മത്സരം. എല്ലാവരും സംഗതി വേണ്ട പോലെ ചെയ്തെങ്കിലും പലപ്പോഴും കിടപ്പറയില്‍ കാണിക്കുന്ന പോലെയായിരുന്നു കോപ്രായങ്ങള്‍ എന്നാണ് ആക്ഷേപം ഉയരുന്നത്. കുടുംബപ്രേക്ഷകര്‍ കാണുന്ന പരിപാടികളില്‍ ഇത്തരം ആഭാസംപ്രകടനം നടത്തുന്നത് സെന്‍സര്‍ ചെയ്യണം എന്നും പരാതിയുണ്ട്.
https://www.facebook.com/Malayalivartha