Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതിയായ അധ്യാപകന്‍ ഡോ. എം.കെ റാം പിടിയില്‍...


കണ്ണീർക്കാഴ്ചയായി... വിനോദസഞ്ചാര കേന്ദ്രമായ കൊല്ലങ്കോട് നിന്ന് മടങ്ങിവരുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ പെരുമ്പാവൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം


  ദേശീയഗീതമായ വന്ദേമാതരത്തെ അപമാനിക്കുന്നതും അത് ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതും ശിക്ഷാർഹമായ കുറ്റമാക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ കേന്ദ്രസർക്കാർ തിങ്കളാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കും....


സൗത്ത് തുമ്പ കടപ്പുറത്തു നിന്ന് മീൻപിടിത്തത്തിനുപോയ വള്ളം മറിഞ്ഞ് തൊഴിലാളികളിൽ ഒരാൾ തിരയിൽപ്പെട്ട് മരിച്ചു

എടേയ് നമുക്കും നമ്മട വീട്ടിലുള്ളവര്‍ക്കും ഒരു സൈക്കിള്‍ പോലും വാങ്ങാന്‍ ഗതിയില്ലാത്തതിന്' അവരെന്ത് പിഴച്ചു ? മല്ലിക സുകുമാരനെ ട്രോളിയവർക്ക് മറുപടിയുമായി അഞ്ജലി

28 MARCH 2018 01:05 PM IST
മലയാളി വാര്‍ത്ത

ഒരു ടെലിവിഷന്‍ പരിപാടിക്കിടെ മകന്റെ ലംബോര്‍ഗിനി കാറിനെ കുറിച്ച് മല്ലിക സുകുമാരൻ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ മറുപടിയുമായി ട്രോളന്മാരുടെ പൂരമായിരുന്നു. മല്ലിക സുകുമാരനെ പറ്റുന്ന രീതിയിലെല്ലാം ട്രോളി. അതേസമയം ആവശ്യത്തിനും അനാവശ്യത്തിനും ട്രോളുന്ന ട്രോളന്മാർക്ക് മറുപടിയുമായി നടി അഞ്ജലിയും രംഗത്ത് വന്നിരിക്കുകയാണ്. ഇത്തരത്തിൽ ട്രോളുന്നവർക്ക് മനോ വൈകല്യമാണെന്ന് അഞ്ജലി പറയുന്നു.

ഒരു ടെലിവിഷന്‍ ചാനലിനെ പരിപാടിക്കിടെയാണ് മല്ലിക സുകുമാരൻ തന്റെ മകന്റെ കാറിനെ കുറിച്ചും റോഡിനെ കുറിച്ചും പറഞ്ഞത്. തിരുവനന്തപുരത്തെ വീട്ടിലേയ്ക്ക് ഇതുവരെ കൊച്ചിയില്‍ നിന്നും മകന്‍ കാര്‍ കൊണ്ടുവരാത്തത് വീട്ടിലേയ്ക്കുള്ള വഴി മോശമായത് കൊണ്ടാണെന്നും , വര്‍ഷങ്ങളായി പരാതി പറഞ്ഞ് മടുത്തെന്നും അവര്‍ പരിപാടിയില്‍ പറ‍ഞ്ഞിരുന്നു. എന്നാല്‍ മല്ലിക സുകുമാരന്റെ പ്രസ്താവനയെ അനുകൂലിച്ചും ട്രോളിയും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മല്ലിക സുകുമാരനെ പിന്തുണച്ച്‌ നടി അഞ്ജലി രംഗത്തെത്തിയിട്ടുണ്ട്. ശരത് രതീഷ് എന്ന ആളുടെ ഫേസ്ബുക്ക് കുറിപ്പ് തന്റെ പേജില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് അഞ്ജലി പ്രതികരിച്ചത്.

പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ ;

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ചില @#$% വ്യക്തികള്‍ അവരുടെ മഹത്തരവും സാമൂഹിക പ്രതിബദ്ധത നിറഞ്ഞതുമായ പേജുകളിലൂടെ ശ്രീമതി 'മല്ലികാ സുകുമാരനെ'തിരെ നടത്തുന്ന 'Cyber Bullying' ആണ് ഇത്തരം ഒരു പോസ്റ്റിടാന്‍ എന്നെ പ്രേരിപ്പിച്ചത്.

ഇത്രയേ ഉള്ളു സംഭവം.

ട്രോളന്മാരും , പേജ് മൊയലാളിമാരും അടങ്ങിയിരിക്കുമോ ?

സ്വന്തം മകന് 'ലംബോര്‍ഗിനി' ഉണ്ടെന്ന് പറഞ്ഞത് വലിയ അപരാധമാണത്രെ ?? തള്ളാണത്രേ ? അതും വീട്ടിലോട്ടുള്ള വഴി മോശമായി കിടക്കുകയാണെന്ന് പറഞ്ഞാല്‍ അത് വലിയ പൊങ്ങച്ചമാണത്രേ ..?

'തള്ള് കുറയ്ക്ക് അമ്മായി' . 'അമ്മച്ചീ പൊങ്ങച്ചം കാണിയ്ക്കാതെ' എന്നൊക്കെ പറഞ്ഞ് നമ്മുടെ ട്രോളന്മാര്‍ അങ്ങ് അഴിഞ്ഞാടാന്‍ തുടങ്ങി.

എനിക്ക് ചോദിക്കാനുള്ളത് ഇത്രയേ ഉള്ളു.

വാഹനങ്ങളെ പരിചയപ്പെടുത്തുന്ന ഒരു പരിപാടിയില്‍ അവര്‍ തന്‍റെ മകന്‍റെ ലംബോര്‍ഗിനിയെ പറ്റിയല്ലാതെ അപ്പുറത്തെ പറമ്ബില്‍ കുലച്ച്‌ നില്‍ക്കുന്ന കപ്പ കുലയെ പറ്റിയാണോ പറയേണ്ടത്?

'എടേയ് നമുക്കും നമ്മട വീട്ടിലുള്ളവര്‍ക്കും ഒരു സൈക്കിള്‍ പോലും വാങ്ങാന്‍ ഗതിയില്ലാത്തതിന്' അവരെന്ത് പിഴച്ചു ?. അവരുടെ മക്കള്‍ നല്ല രീതിയില്‍ സമ്പാദിക്കുന്നു . ആ പൈസയ്ക്ക് അവര്‍ ആവശ്യമുള്ളത് വാങ്ങുന്നു.അതവരുടെ കഴിവ്. അതും നോക്കി എല്ലും കഷ്ണം നോക്കി ചളുവ ഒലിപ്പിയ്ക്കുന്ന പട്ടിയെ പോലെ ഇരുന്നിട്ട് കാര്യമില്ല.

പിന്നെ അടുത്ത പാതകം അവര് വീട്ടിലോട്ടുള്ള റോഡ് മോശമാണെന്ന് പറഞ്ഞത്രേ ?

പോണ്ടിച്ചേരിയില്‍ കൊണ്ട് പോയി സര്‍ക്കാരിനെ പറ്റിച്ചൊന്നുമല്ലല്ലോ അവര് കാര്‍ വാങ്ങിയത്.റോഡ് ടാക്സ് ആയിട്ട് കേരള സര്‍ക്കാരിന് 50 ലക്ഷത്തോളം രൂപ അടച്ചിട്ട് തന്നെയാണ് അവര് വണ്ടി റോഡിലിറക്കിയത്.അപ്പോള്‍ അവര്‍ക്ക് ഈ റോഡ് മോശമാണെന്ന് പറയാനുള്ള എല്ലാ അവകാശമുണ്ട്.ആ റോഡ് നന്നാക്കി കൊടുക്കാനുള്ള ഉത്തരവാദിത്വം നമ്മുടെ ഭരണകൂടത്തിനുമുണ്ട്.

വീടിന്റെ മുന്നില്‍ ഒരല്‍പം ചെളി കെട്ടി കിടന്നാല്‍ പുറത്തിറങ്ങാത്തവന്മാരാണ് ഇതിനെതിരെ ട്രോളിട്ട് നടക്കുന്നതെന്നതാണ് ഏറ്റവും വലിയ തമാശ.

ഇവിടെ കാറും മല്ലിക സുകുമാരനും പ്രിത്വിരാജുമൊന്നുമല്ല വിഷയം.

മലയാളിയുടെ സ്ഥായിയായ അസൂയ, കുശുമ്പ് ,ചൊറിച്ചില്‍ എന്നൊക്കെയുള്ള വികാരങ്ങളുടെ മൂര്‍ത്തീ ഭാവമാണ് മല്ലികാ സുകുമാരനുമേല്‍ എല്ലാവരും കൂടി തീര്‍ക്കുന്നത്.

മുമ്പ് 'ഷീലാ കണ്ണന്താനത്തെ' ആക്രമിച്ചതും ഇതേ മനോ വൈകല്യങ്ങള്‍ നിറഞ്ഞവരാണ്.

ഭര്‍ത്താവ് നഷ്ട്ടപ്പെട്ട ഒരു സ്ത്രീ തന്‍റെ രണ്ട് മക്കളെയും ആരുടെയും കാല് പിടിയ്ക്കാതെ കഷ്ടപ്പെട്ട് വളര്‍ത്തുക, ആ രണ്ട് മക്കളും ലോകമറിയുന്ന നിലയില്‍ വളരുക, എതിരാളികളെ പോലും ആരാധകരാക്കി മാറ്റുക , ആ അമ്മയ്ക്ക് അഭിമാനമായി മാറുക. ശോ ഇതെങ്ങനെ ഞങ്ങള്‍ മലയാളികള്‍ സഹിക്കും..ഞാന്‍ നന്നായില്ലേലും കുഴപ്പമില്ല.. എന്‍റെ അയല്‍വാസി നശിക്കണേ എന്‍റെ ദൈവമേ...

.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതിയായ അധ്യാപകന്‍ ഡോ. എം.കെ റാം പിടിയില്‍...  (29 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസ് ശിക്ഷാവിധി ഇന്ന്... ബാക്കിയുള്ളവരുടെ ജീവന് കൂടി ഭീഷണിയാകുന്ന പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദം  (54 minutes ago)

കണ്ണീർക്കാഴ്ചയായി... ശബരിമല ഡ്യൂട്ടിക്കിടെയുണ്ടായ വാഹനാപകടത്തിൽ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം  (1 hour ago)

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഓർത്തോപീഡിക്സ് വിഭാഗം റിട്ട. മേധാവി ഡോ. ചെറിയാൻ എം. തോമസ് നിര്യാതനായി  (1 hour ago)

പെറുവിലെ മലയോര മേഖലയിലുണ്ടായ ഇരട്ട ഭൂചലനം... ആറ് മരണം, 21 പേർക്ക് പരുക്ക്  (1 hour ago)

ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ... 17 മരണം, ജമ്മുകാശ്മീരിൽ റെഡ് അലർട്ട്  (1 hour ago)

  കർണാടകയിൽ മഴ കുറവ്... പച്ചക്കറി കൃഷി അവതാളത്തിൽ  (2 hours ago)

കണ്ണീർക്കാഴ്ചയായി... വിനോദസഞ്ചാര കേന്ദ്രമായ കൊല്ലങ്കോട് നിന്ന് മടങ്ങിവരുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ പെരുമ്പാവൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

പി.എസ്.സി യോഗം ഇന്ന്... റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- രാഷ്ട്രീയ മാതൃശക്തി ദിവസ് സംഘടിപ്പിച്ചു  (2 hours ago)

  ദേശീയഗീതമായ വന്ദേമാതരത്തെ അപമാനിക്കുന്നതും അത് ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതും ശിക്ഷാർഹമായ കുറ്റമാക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ കേന്ദ്രസർക്കാർ തിങ്കളാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കും....  (2 hours ago)

സൗത്ത് തുമ്പ കടപ്പുറത്തു നിന്ന് മീൻപിടിത്തത്തിനുപോയ വള്ളം മറിഞ്ഞ് തൊഴിലാളികളിൽ ഒരാൾ തിരയിൽപ്പെട്ട് മരിച്ചു  (2 hours ago)

സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി... ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി കേരള സർവകലാശാല  (3 hours ago)

നേത്രരോഗങ്ങളും കുടുംബ കലഹവും: ജാഗ്രത വേണ്ട രാശികൾ!  (3 hours ago)

ഇതിഹാസവും അർജന്റീന നായകനുമായ ലയണൽ മെസി വികാരാധീനനായി... ഫൈനലിൽ വീണു പോയെങ്കിലും സ്റ്റേഡിയം ഒന്നടങ്കം അദ്ദേഹത്തിനു ആദരമർപ്പിച്ചു... മെസി, മെസി, മെസി എന്നു ഏറ്റുവിളിച്ച  (3 hours ago)

Malayali Vartha Recommends