Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതിയായ അധ്യാപകന്‍ ഡോ. എം.കെ റാം പിടിയില്‍...


കണ്ണീർക്കാഴ്ചയായി... വിനോദസഞ്ചാര കേന്ദ്രമായ കൊല്ലങ്കോട് നിന്ന് മടങ്ങിവരുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ പെരുമ്പാവൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം


  ദേശീയഗീതമായ വന്ദേമാതരത്തെ അപമാനിക്കുന്നതും അത് ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതും ശിക്ഷാർഹമായ കുറ്റമാക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ കേന്ദ്രസർക്കാർ തിങ്കളാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കും....


സൗത്ത് തുമ്പ കടപ്പുറത്തു നിന്ന് മീൻപിടിത്തത്തിനുപോയ വള്ളം മറിഞ്ഞ് തൊഴിലാളികളിൽ ഒരാൾ തിരയിൽപ്പെട്ട് മരിച്ചു

ഞാനീ കയറില്‍ തട്ടിമറിഞ്ഞ് ആ പോസ്റ്റിന്റെ ബേസ്മെന്റില്‍ കയറിയിരിക്കും എന്ന് മോഹൻലാൽ ; അത് റിസ്ക് ആണ് എന്ന് സംവിധായകൻ ! ;പിന്നീട് സംഭവിച്ചതോ ചിരിയുടെ ചരിത്രം ; ഓർമ്മകൾ പങ്കുവെച്ച് സിദ്ദിഖ്

28 MARCH 2018 05:55 PM IST
മലയാളി വാര്‍ത്ത

മോഹൻലാലിന് കേരളത്തിനകത്തും പുറത്തും ആരാധക പ്രവാഹമാണ് . സഹപ്രവർത്തകർക്കും ഇദ്ദേഹത്തെ കുറിച്ച് നല്ലതേ പറയാനുള്ളു. ലാല്‍ എങ്ങനെയാണ് ചിത്രീകരണവേളയില്‍ ചില പ്രത്യേക സീനുകള്‍ അഭിനയിച്ചുതകര്‍ത്തതെന്ന് പല സംവിധായകരും പലപ്പോഴായി വെളിപ്പെടുത്തിയിട്ടുമുണ്ട്. മോഹന്‍ലാലിന്റെ അഭിനയത്തിലെ മാന്ത്രികത വെളിവായ മറ്റൊരു ചിത്രമായിരുന്നു, വിയറ്റ്‌നാം കോളനി. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രമായിരുന്നു അത്. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിനോട് ലാല്‍ ആദ്യമായി സഹകരിക്കുന്നതും വിയറ്റ്‌നാം കോളനിയിലാണ്. ലാലിന്റെ ആത്മവിശ്വാസവും ആത്മാര്‍ത്ഥതയും കൊണ്ടുമാത്രം അതിമനോഹരമായിത്തീര്‍ന്ന ഒരു സീനിന്റെ ചിത്രീകരണവിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് സംവിധായകന്‍ സിദ്ദിഖ്. സിദ്ദിഖിന്റെ വാക്കുകളിങ്ങനെ…

 ഞങ്ങളുടെ(സിദ്ധിക്ക്-ലാല്‍) സംവിധാനത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ആദ്യത്തെ ചിത്രം ‘വിയറ്റ്നാം കോളനിയാണ്’. അതില്‍ ഒരു രംഗമുണ്ട്. ലാല്‍ പടിയില്‍നിന്ന് സ്ലിപ്പായി താഴേയ്ക്ക് വീഴുന്ന ഒരു രംഗം. ലാല്‍ മാത്രമല്ല ഇന്നസെന്റും വീഴുന്നുണ്ട്. ആദ്യം ഇന്നസെന്റ് വീഴുന്ന ഷോട്ടാണ് ചിത്രീകരിച്ചത്. സിദ്ധിഖ്് തുടര്‍ന്ന് പറഞ്ഞു. ഈ രംഗം എഴുതിവച്ചതുമുതല്‍ ഞങ്ങള്‍ ടെന്‍ഷനിലായിരുന്നു. ഇതെങ്ങനെ ഷൂട്ട് ചെയ്യും എന്ന് വിചാരിച്ച്. ക്യാമറാമാന്‍ വേണുവിനും ഭ്രാന്തായി.

ഒടുവില്‍ കലാസംവിധായകനോട് പറഞ്ഞ് പടികളുടെ മുകളിലായി ഒരു പലക ഉറപ്പിച്ചു. പടിയുടെ മുകളറ്റം മുതല്‍ താഴറ്റംവരെ നീളമുള്ള പലക. എന്നിട്ട് അതിനുമേല്‍ റബ്ബര്‍ ഷീറ്റ് വിരിച്ചു. അതിലൂടെ ഇന്നസെന്റിനോട് ഊഴ്ന്നിറങ്ങി വരാന്‍ പറഞ്ഞു. ചില റൈഡില്‍ നിന്നൊക്കെ കുട്ടികള്‍ ഊഴ്ന്നിറങ്ങില്ലേ, അതുപോലെ. ഈ ഭാഗങ്ങളൊക്കെ മറച്ചുവച്ചാണ് ഷൂട്ട് ചെയ്തത്. അതുകൊണ്ട് ഒറ്റഷോട്ടില്‍ കാര്യങ്ങള്‍ ഓക്കെയായി. ഇതേരംഗം മോഹന്‍ലാലിനെ കൊണ്ട് ചെയ്യിപ്പിക്കാനൊരുങ്ങുമ്പോഴും ഈ മുന്നൊരുക്കങ്ങളെക്കുറിച്ച് അദ്ദേഹവുമായി പങ്കുവച്ചു. അതൊന്നും വേണ്ടെന്നായിരുന്നു ലാലിന്റെ മറുപടി. ഞങ്ങള്‍ക്ക് ഭയമായി.

കാരണം വളരെ ഉയരമുള്ള പടിക്കെട്ടുകളാണ്. അതിലൂടെ തെന്നിമറിഞ്ഞ് വരുന്നത് ഏറെ ക്ലേശകരമാണ്. അവ അപകടങ്ങള്‍ ഉണ്ടാക്കാനും ഇടയുണ്ട്. പക്ഷേ ലാല്‍ സമ്മതിക്കുന്നില്ല. ഒടുവില്‍ ഞാന്‍ ആക്ഷന്‍ പറഞ്ഞു. കനകയോട് എന്തോ പറഞ്ഞ് തിരിയുന്നതും കാല് വഴുതി പടിക്കെട്ടിലൂടെ ഉരുണ്ട് ലാല്‍ താഴേയ്ക്ക് വന്നു. വളരെ സേഫ് ലാന്റിംഗായിരുന്നു. ഫസ്റ്റ് ടേക്ക് ഓക്കെ. ഞങ്ങളുടെ അമ്പരപ്പ് അപ്പോഴും മാറിയിരുന്നില്ല. ലാല്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ എഴുന്നേറ്റുപോയി. ഇതുപോലെ മറ്റൊരു രംഗവും വിയറ്റ്നാം കോളനിയിലുണ്ട്. പശുവിനെ കെട്ടിയിരിക്കുന്ന കയറില്‍ തട്ടി മറിഞ്ഞുവീഴുന്നതാണ് ആ സന്ദര്‍ഭം.

കയറില്‍ തട്ടിവീഴുന്ന ഒരു ഷോട്ട് മാത്രമേ ഞങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നുള്ളൂ. അപ്പോഴാണ് അതിന്റെ തൊട്ടടുത്ത് കലാസംവിധായകന്‍ ഒരുക്കിയിരുന്ന ഒരു സ്ട്രീറ്റ്ലൈറ്റ് ലാലിന്റെ ശ്രദ്ധയില്‍പെട്ടത്. അപ്പോള്‍ ലാല്‍ പറഞ്ഞു. ‘ഞാനീ കയറില്‍ തട്ടിമറിഞ്ഞ് ആ പോസ്റ്റിന്റെ ബേസ്മെന്റില്‍ കയറിയിരിക്കും.’ എങ്ങനെ? ഞാനത്ഭുതത്തോടെ ചോദിച്ചു. കാരണം കയറും പോസ്റ്റും തമ്മില്‍ കുറച്ചുദൂരമുണ്ട്. കയറില്‍ തട്ടി വീണാലും അത്രയുംദൂരം എങ്ങനെ എത്തുമെന്ന്സംശയമായിരുന്നു എനിക്ക്. ‘ചെയ്തുനോക്കാമല്ലോ.’ ലാല്‍ പറഞ്ഞു. മോഹന്‍ലാല്‍ കൃത്യമായും ആ കയറില്‍ തട്ടിവീണ് ഒരു സമ്മര്‍സാള്‍ട്ട് അടിച്ച് സ്ട്രീറ്റ്ലൈറ്റിന്റെ ബേസ്മെന്റില്‍ അള്ളിപിടിച്ചിരുന്നു. ഒരു കുരങ്ങനെപ്പോലെ. ഉദ്വേഗം മുറ്റിനിന്നിരുന്ന നിമിഷമായിരുന്നെങ്കിലും ആ ഇരിപ്പ് കണ്ട് ഞങ്ങള്‍ ചിരിച്ചുപോയി. ലാലിന്റെ എനര്‍ജി ലെവലിന്റെയും കോണ്‍ഫിഡന്‍സിന്റെയും കാല്‍ക്കുലേഷന്റെയുമൊക്കെ ഉത്തമനിദര്‍ശനങ്ങളാണ് ഈ ഷോട്ടുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതിയായ അധ്യാപകന്‍ ഡോ. എം.കെ റാം പിടിയില്‍...  (29 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസ് ശിക്ഷാവിധി ഇന്ന്... ബാക്കിയുള്ളവരുടെ ജീവന് കൂടി ഭീഷണിയാകുന്ന പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദം  (54 minutes ago)

കണ്ണീർക്കാഴ്ചയായി... ശബരിമല ഡ്യൂട്ടിക്കിടെയുണ്ടായ വാഹനാപകടത്തിൽ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം  (1 hour ago)

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഓർത്തോപീഡിക്സ് വിഭാഗം റിട്ട. മേധാവി ഡോ. ചെറിയാൻ എം. തോമസ് നിര്യാതനായി  (1 hour ago)

പെറുവിലെ മലയോര മേഖലയിലുണ്ടായ ഇരട്ട ഭൂചലനം... ആറ് മരണം, 21 പേർക്ക് പരുക്ക്  (1 hour ago)

ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ... 17 മരണം, ജമ്മുകാശ്മീരിൽ റെഡ് അലർട്ട്  (1 hour ago)

  കർണാടകയിൽ മഴ കുറവ്... പച്ചക്കറി കൃഷി അവതാളത്തിൽ  (2 hours ago)

കണ്ണീർക്കാഴ്ചയായി... വിനോദസഞ്ചാര കേന്ദ്രമായ കൊല്ലങ്കോട് നിന്ന് മടങ്ങിവരുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ പെരുമ്പാവൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

പി.എസ്.സി യോഗം ഇന്ന്... റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- രാഷ്ട്രീയ മാതൃശക്തി ദിവസ് സംഘടിപ്പിച്ചു  (2 hours ago)

  ദേശീയഗീതമായ വന്ദേമാതരത്തെ അപമാനിക്കുന്നതും അത് ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതും ശിക്ഷാർഹമായ കുറ്റമാക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ കേന്ദ്രസർക്കാർ തിങ്കളാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കും....  (2 hours ago)

സൗത്ത് തുമ്പ കടപ്പുറത്തു നിന്ന് മീൻപിടിത്തത്തിനുപോയ വള്ളം മറിഞ്ഞ് തൊഴിലാളികളിൽ ഒരാൾ തിരയിൽപ്പെട്ട് മരിച്ചു  (2 hours ago)

സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി... ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി കേരള സർവകലാശാല  (3 hours ago)

നേത്രരോഗങ്ങളും കുടുംബ കലഹവും: ജാഗ്രത വേണ്ട രാശികൾ!  (3 hours ago)

ഇതിഹാസവും അർജന്റീന നായകനുമായ ലയണൽ മെസി വികാരാധീനനായി... ഫൈനലിൽ വീണു പോയെങ്കിലും സ്റ്റേഡിയം ഒന്നടങ്കം അദ്ദേഹത്തിനു ആദരമർപ്പിച്ചു... മെസി, മെസി, മെസി എന്നു ഏറ്റുവിളിച്ച  (3 hours ago)

Malayali Vartha Recommends