Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


50 ദിവസം നരേന്ദ്രമോദി ജയിലിലടച്ച കെജ്രിവാളിനേക്കാള്‍, ശക്തനായ പോരാളിയാണ് സുപ്രീംകോടതി തുറന്നവിട്ട കെജ്രിവാള്‍... അതുകൊണ്ടാണ് പുറത്തിറങ്ങിയ ശേഷം ബിജെപിക്കും, അതിനെ നയിക്കുന്ന നരേന്ദ്രമോദിക്കും നേരെ അദ്ദേഹം ഇരുതലമൂര്‍ച്ചയുള്ള വാളോങ്ങിയത്... അതില്‍ കീറിമുറിഞ്ഞിരിക്കുകയാണ് ബിജെപിയും മോദിയും...


അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴക്ക്, സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.... വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു... ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്...


എസി ഉപയോഗിക്കുമ്പോഴും അല്പം ശ്രദ്ധ വേണം.... എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു... കൊല്ലം ശാസ്‌താംകോട്ടയിലാണ് സംഭവം.. കുടുംബം പ്രാർത്ഥനയ്‌ക്കായി പള്ളിയിൽ പോയതിനാൽ വൻ ദുരന്തം ഒഴിവായി...


തെക്കൻ ഗാസയിലെ റഫയിൽ കൂടുതൽ മേഖലകളിൽനിന്നു, പലസ്തീൻകാരെ ഒഴിപ്പിക്കുന്നതിനിടയിൽ വടക്കൻ ഗാസയിലെ ജബാലിയ.. അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി ഇസ്രയേൽ ടാങ്കുകൾ നീക്കം തുടങ്ങി...


പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസ്:- പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ; വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ശിക്ഷ: 2ലക്ഷം രൂപ പിഴ ഒടുക്കണം | വിധി തൃപ്തികരമാണെന്ന് പ്രോസിക്യൂഷൻ...

അനുഷ്‌ക ഷെട്ടി മലയാളത്തിലേക്ക് : ആദ്യ ചിത്രം ഈ സൂപ്പര്‍ താരത്തിനൊപ്പം

28 MARCH 2018 06:23 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യന്‍ സിനിമയിലെ ലേഡീ സൂപ്പര്‍സ്റ്റാറായി അറിയപ്പെടുന്ന താരമാണ് അനുഷ്‌ക ഷെട്ടി. തമിഴിലും തെലുങ്കിലുമായി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുളള നടിക്ക് എല്ലാ ഭാഷകളിലും ആരാധകര്‍ ഏറെയാണുളളത്. സൂപ്പര്‍താരങ്ങളുടെ നായികയായിട്ടായിരുന്നു അനുഷ്‌കയുടെ കരിയറിലെ ഭൂരിഭാഗം ചിത്രങ്ങളും പുറത്തിറങ്ങിയിരുന്നത്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയാണ് അനുഷ്‌കയുടെ കരിയറില്‍ വഴിത്തിരിവായ ചിത്രം.

ചിത്രത്തിലെ ദേവസേന എന്ന കഥാപാത്രം താരത്തിന് ഏറെ പ്രേക്ഷക പ്രശംസ നേടിക്കൊടുത്ത വേഷങ്ങളിലൊന്നായിരുന്നു. ബാഹുബലിയുടെ രണ്ട് ഭാഗങ്ങളിലുമായി മികച്ച പ്രകടനമായിരുന്നു അനുഷ്‌ക നടത്തിയിരുന്നത്. തെലുങ്കിലെ പ്രശസ്ത സംവിധായകന്‍ പുരി ജഗന്നാഥ് ഒരുക്കിയ സൂപ്പര്‍ എന്ന ചിത്രത്തിലൂടെയാണ് അനുഷ്‌ക തന്റെ അഭിനയജീവിതം തുടങ്ങിയത് പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിരുന്നു.

മുന്‍നിര നടന്‍മാരുടെ സാന്നിധ്യമില്ലാതെ അനുഷ്‌ക കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രങ്ങള്‍ക്കും എല്ലാ ഭാഷകളിലും വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്..അരുന്ധതി രുദ്രമാദേവി, ബാഗ്മതി തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ ഒന്നടങ്കം തിയ്യേറ്ററുകളില്‍ വിജയമാക്കിയ ചിത്രമായിരുന്നു. ബാഗ്മതിയായിരുന്നു അനുഷ്‌കയുടെതായി അടുത്തിടെ തിയ്യേറ്ററുകളിലെത്തിയിരുന്നു ചിത്രം.

അനുഷ്‌ക അടുത്തതായി ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. പരോള്‍ സംവിധായകന്‍ ശരത് സന്ദിതിന്റെ അടുത്ത ചിത്രത്തിലാണ് മമ്മൂട്ടിയുടെ നായികയായാണ് അനുഷ്‌ക എത്തുന്നത്.

പരോള്‍ ഒരുക്കുന്നതിന് മുമ്ബ് ചെയ്യാന്‍ തീരുമാനിച്ച വലിയ പ്രോജക്ടായിരുന്നു ഇതെന്നും താരങ്ങളുടെ ഡേറ്റിന്റെ പ്രശ്‌നങ്ങള്‍ കാരണം മാറ്റിക്കേണ്ടി വന്നതാണെന്നും ശരത് പറഞ്ഞു. എതായാലും ബാഹുബലിയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അനുഷ്‌കയുടെ മലയാളത്തിലേക്കുളള അരങ്ങേറ്റം ആരാധകര്‍ ഏറെ ആകാംഷയോടെയായിരിക്കും കാത്തിരിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരമന അഖില്‍ കൊലക്കേസ്... മുഴുവന്‍ പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു  (2 hours ago)

റോഡില്‍ അപകടകരമായി കാറില്‍ യാത്ര ചെയ്ത യുവാക്കള്‍ക്കെതിരെ കര്‍ശന നടപടി എടുത്ത് മോട്ടോര്‍ വാഹന വകുപ്പ്  (2 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ആശുപത്രിയില്‍ 12 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍  (2 hours ago)

പെരിയാറില്‍ രണ്ട് അജ്ഞാത ജഡങ്ങള്‍ കണ്ടെത്തി  (2 hours ago)

മുംബൈയില്‍ ശക്തമായ മഴയും പൊടിക്കാറ്റും... അടുത്ത നാല് മണിക്കൂറിനുള്ളില്‍ മുംബൈയില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത  (2 hours ago)

കനത്ത മഴയില്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം എട്ടായി  (3 hours ago)

കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവത്തില്‍ വന്‍ പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്  (4 hours ago)

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം  (4 hours ago)

വരുന്ന അധ്യയന വർഷം എസ്.എസ്.എൽ.സി. പരീക്ഷ മൂല്യനിർണ്ണയത്തിൽ മാറ്റം വരുത്തും- വിദ്യാഭ്യാസ മന്ത്രി  (4 hours ago)

കേരളാ ആരോഗ്യ സർവകലാശാലാ സംസ്ഥാന അത്‌ലറ്റിക് മീറ്റ് മെയ് 20 മുതൽ 22 വരെ പരിയാരത്ത്  (4 hours ago)

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്... സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തും...  (4 hours ago)

മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക് സീറ്റ് കുറവെന്ന ആരോപണം അവാസ്തവം; :മന്ത്രി വി ശിവൻകുട്ടി  (4 hours ago)

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ജീവിതം വെച്ച് പന്താടുന്നുയെന്ന് കെ.സുധാകരന്‍  (4 hours ago)

യു.എസ്. എംബസി മിനിസ്റ്റര്‍ കൗണ്‍സിലറുമായി ചര്‍ച്ച നടത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്  (5 hours ago)

Malayali Vartha Recommends