ഇതൊരു കഥയല്ല, ഇതാണ് ചരിത്രം ; ദിലീപിന്റെ കമ്മാര സംഭവം ടീസര്‍ സോഷ്യൽമീഡിയയിൽ തരംഗമാകുന്നു
ദിലീപ് കേന്ദ്രകഥാപാത്രമായെത്തുന്ന ത്രില്ലര്‍ ചിത്രം കമ്മാര സംഭവത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ഇതൊരു കഥയല്ല, ഇതാണ് ചരിത്രം എന്ന മാസ് ഡയലോഗോട് കൂടിയാണ് ചിത്രം എത്തുന്നത്.
കമ്മാരന് നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളില്‍ ദിലീപ് എത്തുന്നു. നമിത പ്രമോദാണ് നായിക. തമിഴ് താരം സിദ്ധാര്‍ത്ഥും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ആകര്‍ഷകമായ ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. പഴയ കാലഘട്ടത്തില്‍ നടക്കുന്ന ഒരു കഥയാണ് ചിത്രത്തിന്റെ പ്രമേയം.
രാമലീലയുടെ വിജയത്തിന് ശേഷം ദിലീപ് നായകനാകുന്ന ചിത്രമാണിത്. ഏപ്രില്‍ അഞ്ചിന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്.
രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഗോകുലം ഗോപാലനാണ്. നടി അക്രമിക്കപ്പെട്ട കേസില്‍ പ്രതിയായതിന് ശേഷം ദിലീപ് പൂര്‍ത്തിയാക്കിയ ചിത്രമാണ് കമ്മാര സംഭവം.
വീഡിയോ കാണൂ
https://www.facebook.com/Malayalivartha