മികച്ച ശബ്ദമിശ്രണത്തിനുളള മഹാരാഷ്ട്ര സര്‍ക്കാറിന്റെ പുരസ്കാരം സ്വന്തമാക്കി റസൂല്‍ പൂക്കുട്ടി
മഹാരാഷ്ട്ര സര്‍ക്കാറിന്റെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി റസൂല്‍ പൂക്കുട്ടി. മികച്ച ശബ്ദമിശ്രണത്തിനുളള സംസ്ഥാന അവാര്‍ഡാണ് റസൂല്‍ പൂക്കുട്ടിക്ക് ലഭിച്ചത്. മറാത്തി സിനിമ ക്ഷിതിജിന്റെ ശബ്ദമിശ്രണത്തിനാണ് റസൂല്‍ പൂക്കുട്ടിക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്.
തനിക്ക് അവാര്‍ഡ് ലഭിച്ച വിവരം ഇന്നലെ ട്വിറ്ററിലൂടെയാണ് പൂക്കുട്ടി പങ്കുവച്ചത്. ഒരുപാട് പ്രതികൂല സാമൂഹ്യ സാഹചര്യങ്ങളെ മറികടന്ന് വിദ്യാഭ്യാസവുമായി മുന്നോട്ടുപോകുന്ന 12 വയസ്സുകാരി പെണ്‍കുട്ടിയുടെ കഥപറയുന്ന ചലച്ചിത്രമാണ് ക്ഷിതിജ്. കുറെ വര്‍ഷങ്ങളായി മഹാരാഷ്ട്രയില്‍ താമസിക്കുന്ന എനിക്ക് ഇങ്ങനെയൊരു ചലച്ചിത്ര അംഗീകാരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് പൂക്കുട്ടി പറഞ്ഞു.
https://www.facebook.com/Malayalivartha