മമ്മൂട്ടി അങ്ങനെ അങ്കിളായി ; ജോയ്മാത്യു തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത്
മമ്മൂട്ടിയെ നായനാക്കി ജോയ്മാത്യു ഒരുക്കുന്ന ചിത്രമായ ‘അങ്കിള്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി .
മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്ലർ പുറത്തുവിട്ടത് ചിത്രത്തില്‍ കെകെ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്.
ജോയ് മാത്യു തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് ആണ് .ഷട്ടര്‍ എന്ന സിനിമയ്ക്കാണ് ജോയ് മാത്യു ആദ്യമായി തിരക്കഥ എഴുതിയത്.
ജോയ് മാത്യു തന്നെ സംവിധാനവും നിര്‍വഹിച്ച സിനിമ ചലച്ചിത്രമേളയില്‍ വന്‍ അഭിപ്രായം നേടിയിരുന്നു. പ്രേക്ഷകർ തെരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ഷട്ടറിന് ലഭിച്ചിരുന്നു .
വീഡിയോ കാണൂ
https://www.facebook.com/Malayalivartha