മഞ്ജുവാര്യർ ചിത്രം മോഹൻ ലാലിന്റെ പ്രദർശനത്തിന് സ്റ്റേ ;തൃശ്ശൂര്‍ ജില്ലാ കോടതിയാണ് സിനിമ സ്റ്റേ ചെയ്തത്
മഞ്ജുവാര്യര്‍ ചിത്രം മോഹന്‍ലാലിന് സ്റ്റേ. കലവൂര്‍ രവികുമാര്‍ നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് സ്റ്റേ. സിനിമയുടെ കഥ മോഷണമെന്നാരോപിച്ചാണ് കലവൂര്‍ രവികുമാര്‍ ഹര്‍ജി നല്‍കിയത്.തൃശ്ശൂര്‍ ജില്ലാ കോടതിയാണ് സിനിമ സ്റ്റേ ചെയ്തത്.
ചിത്രത്തിൽ മീനുക്കുട്ടി എന്ന കഥാപാത്രത്തെയാണ് മഞ്ജുഅവതരിപ്പിക്കുന്നത് . സജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്താണ് മഞ്ജു വാര്യരുടെ ഭര്‍ത്താവായ സേതുമാധവനെ അവതരിപ്പിക്കുന്നത്. ചങ്കല്ല, ചങ്കിടിപ്പാണ്, ലവ് മോഹന്‍ലാല്‍ എന്ന ടാഗ്ലൈനിലാണ് ചിത്രം വരുന്നത്.
1980 ല്‍ ക്രിസ്തുമസ് റിലീസായി മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തിയറ്ററില്‍ എത്തിയതോടെയാണു മോഹന്‍ലാല്‍ മലയാള സിനിമയില്‍ വില്ലനായി എത്തുന്നത്. ഈ ചിത്രം തിയേറ്ററുകളില്‍ എത്തിയ ദിവസം ജനിച്ച കഥാപാത്രത്തിലൂടെയാണ ഈ സിനിമ ആരംഭിക്കുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ദൃശ്യം വരെ മോഹന്‍ലാല്‍ സിനിമകളിലൂടെയുള്ള സഞ്ചാരമാണ് മോഹൻലാൽ.
ടോണി ജോസഫും നിഹാലുമാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍ കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സുനീഷ് വാരനാടാണ്. ഷാജികുമാറാണ് ഛായാഗ്രഹണം.
https://www.facebook.com/Malayalivartha