Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുലിമുരുകന്റെ ചിത്രീകരണ സമയത്ത് സാമ്പത്തിക പ്രയാസങ്ങളുണ്ടായപ്പോള്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും സഹായിച്ചിരുന്നെന്ന് ടോമിച്ചന്‍ മുളക്പാടം

12 APRIL 2018 04:42 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന് ആദ്യമായി 100 കോടി കളക്ഷന്‍ കിട്ടിയ പുലിമുരുകനില്‍ അഭിനയിച്ചതിനുള്ള പ്രതിഫലം സിനിമയിറങ്ങി 25 ദിവസം കഴിഞ്ഞാണ് മോഹന്‍ലാല്‍ വാങ്ങിയതെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളക്പാടം. വിചാരിച്ചതിലും മൂന്നിരട്ടി ബഡ്ജറ്റാണ് പുലിമുരുകന് ചെലവായത്. സാധാരണ അന്‍പത് മുതല്‍ 70 ദിവസം കൊണ്ട് തീരേണ്ട ഷൂട്ടിംഗ് 100 ദിവസം പിന്നിട്ടിട്ടും തീര്‍ന്നില്ല. ഇന്‍ഡസ്ട്രിയിലുള്ള പലരും തന്നെ കുറ്റംപറഞ്ഞിരുന്നു. അപ്പോഴൊക്കെ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പിന്തുണയുമായി ഉണ്ടായിരുന്നു. ചിത്രീകരണസമയത്തും മോഹന്‍ലാലും ആന്റണിയും സാമ്പത്തികമായി സഹായിച്ചെന്നും ടോമിച്ചന്‍ മുളക്പാടം പറഞ്ഞു.

ടോമിച്ചന്‍ ആദ്യമായി നിര്‍മിച്ച ഫഌഷ് എന്ന സിനിമയില്‍ മോഹന്‍ലാലായിരുന്നു നായകന്‍. ആ സിനിമ വലിയ പരാജയമായിരുന്നു. പക്ഷെ, അന്ന് മുതലേ ആന്റണി പെരുമ്പാവൂരുമായി അടുപ്പമുണ്ടായിരുന്നു. അത് പുലിമുരുകന്റെ വിജയത്തിന് സഹായകമായി. രാമലീല വലിയ വിജയമായതിന്റെ ആഘോഷ ചടങ്ങിലാണ് ടോമിച്ചന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പുലിമുരുകന്‍ കളിച്ച് നല്ല പണം കിട്ടിയ പല തിയേറ്റര്‍ ഉടമകളും ദിലീപിന്റെ രാമലീല കളിക്കാന്‍ വിസമ്മതിച്ചു. ദിലീപ് ആ സമയത്ത് ജയിലിലായതിനാല്‍ പടം ഓടില്ലെന്നായിരുന്നു അവരുടെയെല്ലാം ധാരണ. എന്നാല്‍ അതെല്ലാം ദൈവം തിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകരിലുള്ള വിശ്വാസം കൊണ്ടാണ് പ്രതിസന്ധി ഘട്ടത്തിലും രാമലീല റിലീസ് ചെയ്തത്.

ഒരു പക്ഷെ, പുലിമുരുകന്‍ നഷ്ടം സംഭവിച്ചിരുന്നെങ്കില്‍ അത് മലയാള സിനിമയിലെ ഏറ്റവും വലിയ ബാധ്യതയാകുമായിരുന്നു. മോഹന്‍ലാലിനും സംവിധായകനും നിര്‍മാതാവിനും അതേക്കുറിച്ച് ആശങ്കകളുണ്ടായിരുന്നു. മുടക്ക്മുതല്‍ തിരിച്ച് പിടിക്കാന്‍ മാത്രമാണ് ടോമിച്ചന്‍ ശ്രമിച്ചത്. ചിത്രത്തിന്റെ ഓവര്‍സീസ് അവകാശം സിനിമ റിലീസ് ആകുന്നതിന് മുമ്പ് വില്‍ക്കാതിരുന്നത് അതുകൊണ്ടായിരുന്നു. പ്രതീക്ഷിച്ചതിലും ഇരട്ടിവിലയ്ക്കാണ് റിലീസിന് ശേഷം ഓവര്‍സീസ് വിറ്റ് പോയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (39 minutes ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (43 minutes ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (52 minutes ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (1 hour ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (1 hour ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (1 hour ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (1 hour ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (2 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (2 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (2 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (5 hours ago)

കുംഭം രാശി: വിഷുഫലം 2026  (5 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (5 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (5 hours ago)

Malayali Vartha Recommends