Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

രജനീകാന്തിനും പ്രണവ് മോഹന്‍ലാലിനും പിന്നാലെ പൃഥ്വിരാജും ഹിമാലയത്തിലേക്ക്... താരം ഫെയിസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്

21 APRIL 2018 03:58 PM IST
മലയാളി വാര്‍ത്ത

നടന്‍ പൃഥ്വിരാജ് ഹിമാലയത്തിലേക്ക്... സിനിമകളുടെ തിരക്കേറിയ ഷെഡ്യൂളുകള്‍ മാറ്റിവെച്ചിട്ടാണ് സാധാരണ രജനീകാന്ത് അടക്കമുള്ള താരങ്ങള്‍ ഹിമാലയം കയറാന്‍ പോകുന്നതെങ്കില്‍ പൃഥ്വിരാജ് അങ്ങനെയല്ല. തന്റെ പുതിയ ചിത്രമായ ഒന്‍പതിന്റെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുന്നതിനാണ് താരം ഹിമവാന്റെ നെറുകയിലെത്തുന്നത്. ഫെയിസ്ബുക്കിലൂടെ താരം ഇക്കാര്യം അറിയിച്ചു. സോണിപിക്‌ച്ചേഴ്‌സും പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും ചേര്‍ന്ന് നിര്‍മിക്കുന്ന ഒന്‍പത് ജുനൂസ് മുഹമ്മദ് ആണ് സംവിധാനം ചെയ്യുന്നത്. കോട്ടയത്തും എറണാകുളത്തുമായി ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കി. നാളെ ചാലക്കുടിയില്‍ പ്രമുഖ വസ്ത്രസ്ഥാപനത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച ശേഷമാണ് താരം ഹിമാലയത്തിലേക്ക് പറക്കുന്നത്.

അടുത്തിടെ നടന്‍ പ്രണവ് മോഹന്‍ലാല്‍ ഹിമാലയത്തില്‍ പോയിരുന്നു. ആദ്യം നായകനായി അഭിനയിച്ച ആദി എന്ന സിനിമ റിലീസാകും മുമ്പായിരുന്നു പ്രണവിന്റെ ഒറ്റയ്ക്കുള്ള യാത്ര. എന്നാല്‍ സയന്‍സ് ഫിക്ഷനായ ഒന്‍പതിന്റെ കഥപറയാനാണ് ഹിമാലയത്തിലേക്ക് പോകുന്നത്. ടിയാന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹിമാലയത്തിന്റെ താഴ്‌വരകളിലും മറ്റും പൃഥ്വിരാജ് പോയിട്ടുണ്ട്. സോണി പിക്‌ചേഴ്‌സ് ആദ്യമായാണ് മലയാളത്തിലെ ഒരു പ്രൊഡക്ഷന്‍ കമ്പനിയുമായി ചേര്‍ന്ന് ഒരു സിനിമ നിര്‍മിക്കുന്നത്. മുമ്പ് പൃഥ്വിരാജ് ഷാജിനടേശനും സന്തേഷ്ശിവനും ആര്യയ്ക്കും ഒപ്പം ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ഉറുമി മുതല്‍ ഗ്രേറ്റ് ഫാദര്‍ വരെ കുറേ സിനിമകള്‍ നിര്‍മിച്ചിരുന്നു.



പൃഥ്വിരാജും ഇന്ദ്രജിത്തും അഭിനയിച്ച ടിയാന്‍ എന്ന സിനിമ ആഗസ്റ്റ് സിനിമ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടിട്ട് ഷാജി നടേശന്‍ വഴങ്ങാത്തതിനെ തുടര്‍ന്നാണ് പൃഥ്വിരാജ് ആ കമ്പനിയോട് വിടപറഞ്ഞത്. ആഗസ്റ്റ് സിനിമാസ് നിര്‍മിച്ച ഡബിള്‍ ബാരല്‍ എന്ന സിനിമ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വരുത്തിവച്ചത്. ഇതേ തുടര്‍ന്ന് ഡാര്‍വിന്റെ പരിണാമം എന്ന സിനിമയ്ക്ക് പൃഥ്വിരാജ് ഫ്രീ ഡേറ്റ് നല്‍കി. അതും അത്ര മെച്ചമായിരുന്നില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കെ.സി.എൽ രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിന് എതിരെ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ജോബിൻ ജോബി സെഞ്ച്വറി നേ‌ടി  (9 minutes ago)

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (15 minutes ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (18 minutes ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (40 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (58 minutes ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (1 hour ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (1 hour ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (2 hours ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (3 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (3 hours ago)

Malayali Vartha Recommends