Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

ലാലുഅലക്‌സിനെ പലരും അന്വേഷിക്കുന്നുണ്ട്, പക്ഷെ, കണ്ടെത്താനായില്ല, മമ്മൂട്ടിക്കറിയാം ലാലുഅലക്‌സ് എവിടെയാണെന്ന്? ലാലുഅലക്‌സിന്റെ എല്ലാ കഥകളും അറിയാവുന്ന അപൂര്‍വം ചില സുഹൃത്തുക്കളില്‍ ഒരാളാണ് മമ്മൂട്ടി

26 APRIL 2018 03:55 PM IST
മലയാളി വാര്‍ത്ത

ലാലുഅലക്‌സും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദത്തിന് മമ്മൂട്ടിയുടെ സിനിമാ ജീവിതത്തോളം പഴക്കമുണ്ട്. ലാലുഅലക്‌സിന് സിനിമ കുറയുമ്പോഴെല്ലാം മമ്മൂട്ടി അദ്ദേഹത്തെ തിരികെ കൊണ്ടുവരും. അടുത്തകാലത്തായി ലാലുഅലക്‌സിന് തിരക്കുകള്‍ കുറഞ്ഞു. മകന്റെ കല്യാണ ശേഷം സിനിമകള്‍ തീരെ കുറഞ്ഞു. പക്ഷെ, അദ്ദേഹം എവിടുണ്ടെന്ന് ആര്‍ക്കും ഒരുപിടിയുമില്ലായിരുന്നു. നാട്ടുകാരോടെ, ബന്ധുക്കളോടെ ചോദിച്ചാല്‍ മമ്മൂട്ടിക്കോ, മോഹന്‍ലാലിനോ, പൃഥ്വിരാജിനോ ഒപ്പം അഭിനയിക്കുകയാണെന്ന് പറയും. ആരെങ്കിലും പരിചയക്കാര് വിളിച്ച് ചോദിച്ചാല്‍ മമ്മൂട്ടി കൊടുത്തുവിട്ട കരിമാന്‍ ചുട്ടതും കൊഞ്ച് മപ്പാസും കഴിച്ചുകൊണ്ടിരിക്കുകയാണെന്ന് കളിയായി പറയും. പക്ഷെ, ലാലുഅലക്‌സ് ഈ പറഞ്ഞിടത്തെങ്ങും ഉണ്ടായിരിക്കില്ല.

മമ്മൂട്ടിക്കറിയാം ലാലുഅലക്‌സ് എവിടെയാണെന്ന്. ലാലുഅലക്‌സിന്റെ എല്ലാ കഥകളും അറിയാവുന്ന അപൂര്‍വം ചില സുഹൃത്തുക്കളില്‍ ഒരാളാണ് മമ്മൂട്ടി. പത്തിരുപത് കൊല്ലങ്ങള്‍ക്ക് മുമ്പ് , അഭിനയം മടുത്ത ലാലുഅലക്‌സ് അമേരിക്കയില്‍ ഒരു കോഴ്‌സ് പഠിക്കാന്‍ പോയിരുന്നു. കുമ്പസാര രഹസ്യം പോലെ സൂക്ഷിച്ചിരുന്ന കാര്യം അടുത്തിടെ ലാലുഅലക്‌സ് തന്നെയാണ് പുറത്ത് പറഞ്ഞത്. അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ലാലുഅലക്‌സിനെ സിനിമയില്‍ വീണ്ടും ക്ഷണിച്ചതും മമ്മൂട്ടിയാണ്. ലാലുഅലക്‌സ് രാവിലെ മുതല്‍ രാത്രി ഏഴ് മണി വരെയെ അഭിനയിക്കൂ. അതിനാല്‍ പല സംവിധായകരും അദ്ദേഹത്തെ ഒഴിവാക്കുന്നുണ്ട്. മമ്മൂട്ടിയും ജോഷിയും ഒന്നിക്കുമ്പോഴൊക്കെ ഇരുവരും ലാലു അലക്‌സിനെ വിളിക്കും.

അടുത്തകാലത്തായി സിനിമയില്ലാതായതോടെ ലാലുഅലക്‌സിനെ കാണായതായി. തുടര്‍ന്ന് മമ്മൂട്ടി പരോള്‍ എന്ന ചിത്രത്തില്‍ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷം നല്‍കി. കഴിഞ്ഞ വര്‍ഷമായിരുന്നു അത്. ഈ വര്‍ഷം പതിവ് പോലെ ലാലുഅലക്‌സിനെ കാണാതായി. പലരും അന്വേഷിച്ചു. പിറവത്തെ വീട്ടില്‍ ലാലുഅലക്‌സ് കഴിയുകയാണെന്ന് മമ്മൂട്ടിക്ക് മനസിലായി. മമ്മൂട്ടി ചങ്ങനാശേരിയില്‍ കുട്ടനാടന്‍ ബ്ലോഗ് എന്ന പടത്തില്‍ അഭിനയിക്കുകയാണ്. തിരിച്ച് കൊച്ചിയിലേക്ക് പോകും വഴി പിറവത്തിറങ്ങി ലാലുഅലക്‌സിനെ വീട്ടില്‍ നിന്ന് പുറത്തിറക്കി. കുട്ടനാടന്‍ ബ്‌ളോഗില്‍ നല്ലൊരു വേഷവും നല്‍കി.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കെ.സി.എൽ രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിന് എതിരെ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ജോബിൻ ജോബി സെഞ്ച്വറി നേ‌ടി  (9 minutes ago)

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (15 minutes ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (18 minutes ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (40 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (58 minutes ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (1 hour ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (1 hour ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (2 hours ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (3 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (3 hours ago)

Malayali Vartha Recommends