Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

ആത്മമിത്രത്തിന്റെ മകൻ താരരാജാവിനൊപ്പം; മോഹൻലാലിനൊപ്പം മണിയൻ പിള്ളയുടെ മകൻ പ്രധാന വേഷത്തിൽ

26 APRIL 2018 06:24 PM IST
മലയാളി വാര്‍ത്ത

നടൻ മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജൻ മോഹൻലാലിനൊപ്പം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ബിലാത്തിക്കഥയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മോഹൻലാലിന്റെ ആത്മമിത്രമാണ് രാജു. ഇരുവരും പഴയ തിരുവനന്തപുരം കമ്പനിയാണ്. രാജുവും ലാലും നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. രാജുവിന്റെ മകൻ ലാലിനൊപ്പം അഭിനയിക്കുമ്പോൾ അടുത്ത തലമുറക്കൊപ്പമാണ് ലാൽ കൈ കോർക്കുന്നതെന്ന പ്രത്യേക്തയുണ്ട്. യു.കെയിൽ നിയമവിരുദ്ധമായി താമസിക്കുന്ന ഒരാളായിട്ടാണ് നിരഞ്ജൻ ചിത്രത്തിൽ അഭിനയിക്കുന്നത്.

മേയ് 7ന് നടക്കുന്ന അമ്മയുടെ സ്റ്റേജ് ഷോയിൽ പങ്കെടുത്ത ശേഷമാണ് ലാൽ ലണ്ടനിലേക്ക് പറക്കുന്നത്. ബിലാത്തി കഥയുടെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിക്കുന്നത് ലണ്ടനിലാണ്. ലോഹം എന്ന ചിത്രത്തിലാണ് ഇതിനു മുമ്പ് രഞ്ജിത്തും ലാലും ഒരുമിച്ചത്. സംവിധായകരായ ജോണി ആന്റണിയും ശ്യാമപ്രസാദും ബിലാത്തി കഥയിൽ അഭിനയിക്കുന്നു എന്ന പ്രത്യേക്തയും ഉണ്ട്.

45 ദിവസത്തെ ഡേറ്റാണ് ബിലാത്തിക്കഥക്ക് മോഹൻലാൽ നൽകിയിരിക്കുന്നത്. ഒടിയന്റെ ചിത്രീകരണം പൂർത്തിയായതോടെ അമ്മയുടെ സ്റ്റേജ് ഷോയിൽ ലാൽ പങ്കെടുക്കും. ബിലാത്തികഥയുടെ ചിത്രീകരണത്തിനിടയിൽ ഓസ്ട്രേലിയയിൽ നടക്കുന്ന സ്റ്റേജ് ഷോയിലും ലാൽ പങ്കെടുക്കും.

നീരാളിയാണ് അടുത്തതായി റിലീസ് ചെയ്യാൻ പോകുന്ന മോഹൻലാൽ ചിത്രം. ജൂലൈയിൽ ചിത്രം റിലീസാകും. ഒടിയൻ ഓണത്തിനും. രണ്ട് ചിത്രങ്ങളും വൻ സംഭവങ്ങളായി മാറാൻ തന്നെയാണ് സാധ്യത.

മോഹൻലാലും രഞ്ജിത്തും തമ്മിലുള്ള ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. രാവണ പ്രഭു, ആറാം തമ്പുരാൻ, ദേവാസുരം, സ്പിരിറ്റ് തുടങ്ങിയ രഞ്ജിത്ത് - മോഹൻലാൽ ചിത്രങ്ങൾ ചരിത്രത്തിന്റെ ഏടുകളിലുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രങ്ങളുടെ സംവിധായകനാണ് രഞ്ജിത്ത്. ഒടുവിൽ ഇറങ്ങിയ പുത്തൻ പണം സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രമായിരുന്നു. രഞ്ജിത്തിന്റെ സിനിമയിൽ ലാൽ അഭിനയിക്കുന്നത് പ്രേക്ഷകർ കാത്തിരിക്കാറുണ്ട്. രഞ്ജിത്ത് ചിത്രങ്ങളുടെ പ്രതിബദ്ധത തന്നെയാണ് കാരണം. അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ടിറങ്ങുമ്പോൾ ഒരു സന്ദേശം ലഭിക്കും എന്നതാണ് കാരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കെ.സി.എൽ രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിന് എതിരെ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ജോബിൻ ജോബി സെഞ്ച്വറി നേ‌ടി  (9 minutes ago)

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (15 minutes ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (18 minutes ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (40 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (58 minutes ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (1 hour ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (1 hour ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (2 hours ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (3 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (3 hours ago)

Malayali Vartha Recommends