അഞ്ജലി മേനോന്റെ പൃഥ്വിരാജ് ചിത്രം റിലീസിനൊരുങ്ങുന്നു ; നസ്രിയയുടെ തിരിച്ചുവരവിൽ ആകാംഷയോടെ ആരാധകർ
അഞ്ജലി മേനോൻ സംവിധാനം ചെയ്ത പുതിയ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ജൂലൈ ആറിന് സിനിമ പ്രദര്‍ശനത്തിന് എത്തും. അഞ്ജലി മേനോൻ തന്നെയാണ് ഇക്കാര്യം സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകന്. പാര്‍വതിയാണ് നായിക.
ഒരിടവേളയ്ക്ക് ശേഷം നസ്രിയ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. പൃഥ്വിരാജിന്റെ സഹോദരിയായാണ് നസ്രിയ അഭിനയിക്കുന്നത്. അതേസമയം രണ്ട് വ്യത്യസ്ത ലുക്കിലാണ് പൃഥ്വിരാജ് അഭിനയിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. അതുല്‍ കുല്‍ക്കര്‍ണിയും ചിത്രത്തിലുണ്ട്.
https://www.facebook.com/Malayalivartha