Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

പരസ്പരം ഫോണ്‍ ചെയ്യാറുണ്ട്, ഇടയ്ക്ക് കാണാറുണ്ട്, ഷോപ്പിംഗിന് ഒരുമിച്ച് പോകാറുണ്ട്; പക്ഷെ ഒരുമിച്ച് താമസിക്കുമ്പോള്‍ ഭയങ്കര വഴക്കാണ്!! ഇങ്ങനെ പോയാല്‍ ചാവാന്‍കാലത്ത് ഓര്‍ക്കാന്‍ പറ്റിയ ഒരു നല്ല ദിവസം പോലും ജീവിതത്തില്‍ ഉണ്ടാകില്ല- ദാമ്പത്യ തകര്‍ച്ചയെക്കുറിച്ച് നീന കുറുപ്പ്

18 MAY 2018 12:27 PM IST
മലയാളി വാര്‍ത്ത

ദാമ്പത്യ തകര്‍ച്ചയെക്കുറിച്ച് നടി നീന കുറിപ്പ് മനസ്സ് തുറക്കുന്നു... ഞാനും കണ്ണനും സ്വന്തം ഇഷ്ടത്തിന് വിവാഹം കഴിച്ചവരാണ്. (കൊച്ചിയില്‍ സീ ഫുഡ് എക്‌സ്‌പോര്‍ട്ടിങ് ബിസിനസുകാരനാണ് കണ്ണന്‍). ഒരുമിച്ച് ജീവിക്കുന്നത് പ്രയാസമാണെന്ന് മനസ്സിലായപ്പോള്‍ രണ്ടു വീടുകളിലായി താമസം മാറി. പക്ഷേ, നിയമപരമായി പിരിഞ്ഞിട്ടില്ല.

മോള്‍ക്ക് രണ്ടുപേരെയും മിസ്സാവാതിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. ഞാനും മോളും താമസിക്കുന്ന ഫ്ലൂറ്റില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ മാറിയാണ് കണ്ണന്‍ താമസിക്കുന്നത്. മിക്ക ദിവസവും ഓഫീസില്‍ നിന്ന് മടങ്ങുമ്പോള്‍ മോളെ കണ്ടിട്ടേ അദ്ദേഹം പോകാറുള്ളൂ. അവള്‍ക്കെന്ത് ആവശ്യം വരുമ്പോഴും അദ്ദേഹമത് സാധിച്ചുകൊടുക്കാറുണ്ട്.


ബന്ധം ഒഴിയണം എന്നുള്ളത് അത്ര മസ്റ്റായ കാര്യമാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല. വ്യത്യസ്തമായ ചിന്താഗതിയും കാഴ്ചപ്പാടുമൊക്കെയുള്ള രണ്ടുപേര്‍ ഒരുമിച്ച് ജീവിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ചിലര്‍ക്കത് അഡ്ജസ്റ്റ് ചെയ്ത് പോകാന്‍ പറ്റും. ചിലര്‍ക്ക് പറ്റില്ല. അവര്‍ വേര്‍പിരിയും. ഇതുമല്ലാത്ത മറ്റൊരു കൂട്ടരുണ്ട്. അകന്നു ജീവിച്ചാല്‍ അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്നവര്‍. അക്കൂട്ടത്തിലാണ് ഞങ്ങള്‍. ഞങ്ങള്‍ പരസ്പരം ഫോണ്‍ ചെയ്യാറുണ്ട്, ഇടയ്ക്ക് കാണാറുണ്ട്, ഷോപ്പിങ്ങിന് ഒരുമിച്ച് പോകാറുണ്ട്. ഇതൊക്കെയാണെങ്കിലും ഒരുമിച്ച് താമസിക്കുമ്പോള്‍ ഭയങ്കര വഴക്കാണ്.

ദിവസവും ഇതിന്റെ ടെന്‍ഷനാണ്. ഇങ്ങനെപോയാല്‍ ചാവാന്‍കാലത്ത് ഓര്‍ക്കാന്‍ പറ്റിയ ഒരു നല്ല ദിവസംപോലും ജീവിതത്തില്‍ ഉണ്ടാകില്ല എന്നു തോന്നിയപ്പോള്‍ ഞങ്ങള്‍ എടുത്ത തീരുമാനമാണ് ഈ മാറിത്താമസം. ഇപ്പോള്‍ ഒരു കുഴപ്പവുമില്ല. ആള് ആളുടെ ഇഷ്ടത്തിന് ജീവിക്കുന്നു. ഞാന്‍ എന്റെ ഇഷ്ടത്തിനും. പക്ഷേ, മോളുടെ കാര്യം വരുമ്പോള്‍ രണ്ടുപേരും വിട്ടുവീഴ്ചക്ക് തയ്യാറാവും. വഴക്കുകള്‍ മനസമാധാനത്തെ ബാധിച്ചു തുടങ്ങിയപ്പോള്‍ പിരിഞ്ഞു താമസിക്കാന്‍ തുടങ്ങി. 2007 മുതല്‍ പിരിഞ്ഞാണ് താമസിക്കുന്നത്’

ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിലൂടെ നായികയായി അഭിനയം തുടങ്ങിയ നീന കുറുപ്പ് പിന്നീട് പ്രത്യക്ഷപ്പെട്ടത് സീരിയലുകളില്‍ നായികയായിട്ടാണ്. സിനിമകളില്‍നിന്ന് വിളിച്ച് ഡയലോഗ് പോലുമില്ലാത്ത റോളുകള്‍ തന്നപ്പോഴാണ് ഇനി സിനിമ വേണ്ട സീരിയല്‍ മതിയെന്ന തീരുമാനത്തില്‍ എത്തിയത്. പഞ്ചാബി ഹൗസാണ് ഇതിനിടയില്‍ ചെയ്‌തൊരു സിനിമ. റാഫി-മെക്കാര്‍ട്ടിന്‍ എന്നീ സംവിധായകരോടുള്ള മതിപ്പ് കൊണ്ടാണ് ആ സിനിമ പൂര്‍ത്തിയാക്കിയതെന്ന് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ നീന കുറുപ്പ് പറഞ്ഞു.

കഴിഞ്ഞയിടയ്ക്ക് പുറത്തിറങ്ങിയ ശ്യാമപ്രസാദ് നിവിന്‍ പോളി തൃഷ ചിത്രം ഹെയ് ജൂഡില്‍ സാമാന്യം ഭേദപ്പെട്ട വേഷം നീനകുറുപ്പ് കൈകാര്യം ചെയ്തിരുന്നു. സിനിമ ജീവിതത്തില്‍ മുപ്പത് വര്‍ഷങ്ങള്‍ പിന്നിടുകയാണ് നീന കുറുപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (24 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (42 minutes ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (51 minutes ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (1 hour ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (1 hour ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (3 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (3 hours ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  വിചാരണ കോടതി കേസ് റെക്കോർഡുകൾ ജില്ലാ കോടതിയിൽ എത്തി, നവംബർ 2 ന് വാദം കേൾക്കും  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിയെ 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി  (3 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (4 hours ago)

Malayali Vartha Recommends