Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

ഈമാസം റിലീസായ മലയാള സിനിമകള്‍ വന്‍ പ്രതിസന്ധിയില്‍; നവാഗതരുടെ സിനിമകള്‍ക്ക് ഒന്നോ, രണ്ടോ ഷോയേ തിയേറ്ററുകാര്‍ നല്‍കുന്നുള്ളൂ

24 MAY 2018 11:37 AM IST
മലയാളി വാര്‍ത്ത

ഈമാസം റിലീസായ മലയാള സിനിമകള്‍ വന്‍ പ്രതിസന്ധിയില്‍. നാം, കാമുകി, സ്‌കൂള്‍ ഡയറി, പ്രേമസൂത്രം ,കുട്ടന്‍ പിള്ളയുടെ ശിവരാത്രി, കൃഷ്ണം, ടൂ ഡെയ്‌സ് തുടങ്ങിയ ചിത്രങ്ങള്‍ നോയമ്പ് സമയത്ത് റിലീസായത്. നോമ്പ് സമയമായതിനാല്‍ പലര്‍ക്കും സിനിമ കാണാന്‍ കഴിയുന്നില്ല. നല്ല ചിത്രമെന്ന അഭിപ്രായമുണ്ടായിട്ടും ടൊവിനോ, വിനീത് ശ്രീനിവാസന്‍ ,ഗൗതം മേനോന്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യമുണ്ടായിട്ടും ''നാം ' എന്ന ചിത്രം റിലീസായ നാലാം ദിവസം നിര്‍മ്മാതാവ് തീയറ്ററുകളില്‍ നിന്നും പിന്‍വലിച്ചു.

റിലീസിനു കിട്ടിയ തീയറ്ററുകളില്‍ ഒരു ഷോ, രണ്ട് ഷോ ക്രമത്തിലാണ് കിട്ടിയത്. അറിഞ്ഞ് കേട്ട് ചിത്രം കാണാന്‍ തീയറ്ററിലെത്തുംമ്പോള്‍ ഷോയില്ല. ഇതാണ് അവസ്ഥ. ഭൂരിപക്ഷം തിയേറ്ററുകാര്‍ക്കും താരങ്ങളുടെ സിനിമ കളിക്കാനാണ് താല്‍പര്യം. തിയേറ്ററുകളുടെ എണ്ണം മാളുകളില്‍ ഉള്‍പ്പെടെ കൂടിയിട്ടുണ്ട്. എന്നിട്ടും നവാഗത സിനിമകളോട് അയിത്തമാണ്.

സ്റ്റാര്‍ വാല്യൂ ഇല്ലാത്ത സിനിമകള്‍ക്ക് തിയറ്റര്‍ സപ്പോര്‍ട്ട് വളരെ കുറവാണ്. തീയറ്ററുകാര്‍ക്ക് ഒരു തരം പുശ്ചമാണെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ പറഞ്ഞു. ആദ്യ ദിവസം തന്നെ ആള് കുറവാണെങ്കില്‍ അത് എത്ര നല്ല ചിത്രമായാലും പിറ്റേന്ന് മാറ്റിക്കളയും . പുതിയ നിര്‍മ്മാതാക്കളോടും പുതിയ താരങ്ങളോടും യുവ സംവിധായകരോടും കാണിക്കുന്ന ഈ നീചമായ പ്രവൃത്തിക്ക് അവസാനമുണ്ടാകണം.. നെല്ലും പതിരും തിരിച്ചറിയാനുള്ള അവസരം ഒരാഴ്ചയെങ്കിലും പ്രേക്ഷകന് നല്‍കണം. ലക്ഷങ്ങളും, കോടികളും മുടക്കി മാസങ്ങളോളം കഷ്ടപ്പെട്ട് സിനിമ നിര്‍മ്മിക്കുന്നവരുടെ സ്വപ്നങ്ങള്‍ ഒറ്റ ദിവസം കൊണ്ട് തന്നെ തകര്‍ത്തെറിയുന്ന ഈ ദയയില്ലാത്ത തീയറ്ററുകാരുടെ ഏര്‍പ്പാടിന് അവസാനമുണ്ടാകണമെന്ന് നിര്‍മാതാക്കളില്‍ പലരും ആവശ്യപ്പെടുന്നു.



എല്ലാ സിനിമകള്‍ക്കും പ്രേക്ഷകര്‍ അറിഞ്ഞു വരുന്നത് വരെ ഒരാഴ്ചയെങ്കിലും കഴിഞ്ഞാണ്. അതിനാല്‍ പുതിയ താരങ്ങളുടെയും സംവിധായകരുടെയും സിനിമകള്‍ ഒരാഴ്ചയെങ്കിലും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കണം. അതിന് സര്‍ക്കാരിന്റെയും സിനിമാ സംഘടനകളുടെയും പിന്തുണ വേണം. ഇല്ലെങ്കില്‍ നല്ല സിനിമകള്‍ പ്രേക്ഷകര്‍ അറിയാതെ ,കാണാതെ പോകേണ്ടി വരും. സര്‍ക്കാരും, സംഘടനകളും പുതിയ നിര്‍മ്മാതാക്കളുടെ കടന്നു വരവിനെ അവഗണിച്ചാല്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ കാശ് മുടക്കാന്‍ നിര്‍മ്മാതാക്കള്‍ മടിക്കും. പാത്രം കഴുകുന്നവര്‍ മുതല്‍ ടിക്കറ്റ് കീറിക്കൊടുക്കുന്നവര്‍ വരെ ഏകദേശം ഇരുപത്തഞ്ച് ലക്ഷത്തോളം പേര്‍ പണിയെടുക്കുന്ന തൊഴിലിടമാണ് സിനിമ ... തിയറ്ററുകാരുടെ നീചമായ പ്രവൃത്തി കാരണം സിനിമ ഇല്ലാതാവരുത് . തൊഴിലാളികള്‍ക്ക് കിട്ടുന്ന ജോലി നഷ്ടമാകരുത് . ഇവിടെ പുതിയവര്‍ക്ക് വരാന്‍ ... വളരാന്‍ അവസരമൊരുക്കണം.. അങ്ങനെ പുതുതായി വന്നവരാണ് ഇന്നുള്ളവരെല്ലാം ..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (25 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (43 minutes ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (52 minutes ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (1 hour ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (1 hour ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (3 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (3 hours ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  വിചാരണ കോടതി കേസ് റെക്കോർഡുകൾ ജില്ലാ കോടതിയിൽ എത്തി, നവംബർ 2 ന് വാദം കേൾക്കും  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിയെ 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി  (3 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (4 hours ago)

Malayali Vartha Recommends