Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

രണ്ടാമൂഴത്തിന്റെ ചര്‍ച്ചയില്‍ മോഹന്‍ലാല്‍ പങ്കെടുത്തത് വീഡിയോ കോളില്‍; ചര്‍ച്ചക്ക് നേതൃത്വം നല്‍കി എം.ടി; സ്വപ്‌ന സിനിമയ്ക്കായുള്ള കാത്തിരിപ്പില്‍ ആരാധകര്‍

24 MAY 2018 06:10 PM IST
മലയാളി വാര്‍ത്ത

മലയാള നോവല്‍ സാഹിത്യത്തിലെ ഇതിഹാസമായ രണ്ടാമൂഴത്തിന്റെ ചര്‍ച്ചയില്‍ മോഹന്‍ലാല്‍ പങ്കെടുത്തത് വീഡിയോ കോളിലൂടെ. ചര്‍ച്ചക്ക് നേതൃത്വം നല്‍കിയ എം.ടി.വാസുദേവന്‍ നായരുടെ ആദ്യത്തെ അനുഭവമായിരുന്നു അത്.

വീഡിയോ കോളിലൂടെ സാധാരണ മോഹന്‍ലാല്‍ ചര്‍ച്ചകളില്‍ പങ്കാളിയാകാറുണ്ട്. അതു കൊണ്ടു തന്നെ അതില്‍ അദ്ദേഹത്തിന് അത്ഭുതമുണ്ടായിരുന്നില്ല. രണ്ടാമൂഴവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ച അതിപ്രധാനമായിരുന്നു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും രണ്ടാമൂഴത്തിന്റെ കാര്യത്തില്‍ തീരുമാനമായതായി അറിയുന്നു.

2019 ല്‍ രണ്ടാമൂഴത്തിന്റെ ചിത്രീകരണം ആരംഭിക്കും എന്നാണ് കരുതുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിതീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല. ചിത്രത്തെ കുറിച്ചുള്ള ഏറ്റവും വലിയ വാര്‍ത്ത ഉടന്‍ പുറത്തുവിടുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചു.

ചിത്രീകരണത്തിന്റെ വിശദാംശങ്ങള്‍ കോഴിക്കോടുള്ള എം ടിയുടെ വസതിയില്‍ നടന്ന ദിവസം മോഹന്‍ലാല്‍ ലണ്ടനിലായിരുന്നു. പിറന്നാള്‍ ആഘോഷത്തിനായി ഭാര്യാ സമേതമാണ് അദ്ദേഹം ലണ്ടന്‍ സന്ദര്‍ശിക്കുന്നത്. ഇതിനു മുമ്പ് കോഴിക്കോട്ടെ വസതിയിലെത്തി മോഹന്‍ലാല്‍ എംടിയെ കണ്ടിരുന്നു. ചിത്രത്തിന്റെ ഉള്ളറിയാനായി രണ്ടാമൂഴം രണ്ട് വട്ടം വായിച്ചു. ഒടിയന് ശേഷം മോഹന്‍ലാല്‍ സ്വപ്നം കാണുന്നത് രണ്ടാമൂഴത്തിലെ ഭീമനെയാണ്. അതിശക്തമായ കഥാപാത്രമാണ് എം ടിയുടെ ഭീമന്‍. മഹാഭാരതത്തിലെ സാമ്പ്രദായിക ചട്ടങ്ങള്‍ മറികടന്ന ഉജ്ജ്വല കഥാപാത്രം.

മോഹന്‍ലാല്‍ ലണ്ടനില്‍ നിന്നും ചര്‍ച്ചകളില്‍ പങ്കാളിയായതായി ശ്രീകുമാര്‍ സമ്മതിച്ചു. ശ്രീകുമാറും എംടിയും തമ്മില്‍ അതിശക്തമായ ഹൃദയബന്ധമാണുള്ളത്. ശ്രീകുമാര്‍ അന്തര്‍മുഖനാണ്. അതിനേക്കാള്‍ അന്തര്‍മുഖനാണ് എം ടി. ആയിരം കോടി മുടക്കി ആദ്യം നിര്‍മ്മിക്കുന്ന മലയാള ചിത്രമാണ് രണ്ടാമൂഴം. എം ടി ഏറെ നാളുകള്‍ക്ക് ശേഷം തിരക്കഥ എഴുതുന്ന ചിത്രമാണ് രണ്ടാമൂഴം എന്ന പ്രത്യേകതയും സിനിമക്കുണ്ട്. ചിത്രത്തില്‍ വിദേശ താരങ്ങള്‍ അഭിനയിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട് .ചിത്രീകരണത്തിന് എറണാകുളവും കോയമ്പത്തൂരും പരിഗണനയിലുണ്ടെങ്കിലും കോയമ്പത്തൂരി നാണ് സാധ്യത. ചിത്രീകരണ സ്ഥലം മഹാഭാരത സിറ്റി എന്ന പേരില്‍ മ്യൂസിയമാക്കാനും ആലോചനയുണ്ട്.

രണ്ടാമൂഴത്തോടെ മലയാള സിനിമയുടെ ചരിത്രത്തിലേക്കാണ് ശ്രീകുമാര്‍ നടന്നു കയറുന്നത്. ഒടിയന്‍ തന്നെ ചരിത്രമാണ്. അതിനെക്കാള്‍ വലിയ ചരിത്രമായിരിക്കും രണ്ടാമൂഴം. അതിനാണ് കേരളം കാത്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (2 minutes ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (27 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (45 minutes ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (54 minutes ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (1 hour ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (1 hour ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (3 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (3 hours ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  വിചാരണ കോടതി കേസ് റെക്കോർഡുകൾ ജില്ലാ കോടതിയിൽ എത്തി, നവംബർ 2 ന് വാദം കേൾക്കും  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിയെ 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി  (3 hours ago)

Malayali Vartha Recommends