Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

സാധാരണ നടിമാരുടെ അനുജത്തിമാരാണ് സിനിമയിലെത്തുന്നതെങ്കില്‍ ഇത്തവണ നൈല ഉഷയുടെ ചേച്ചി ആതിരയാണ് വെള്ളിത്തിരയിലെത്തുന്നത് 

25 MAY 2018 02:04 PM IST
മലയാളി വാര്‍ത്ത

സിനിമാ കുടുംബത്തില്‍ നിന്ന് ഒരു നായിക കൂടി മലയാളത്തിലെത്തുന്നു. അനിയത്തി നായികയായ ശേഷമാണ് സഹോദരി സിനിമയിലെത്തുന്നത് എന്നതാണ് പ്രത്യേകത. നടി നൈല ഉഷയുടെ സഹോദരി ആതിരയാണ് ഹ്രസ്വചിത്രത്തില്‍ അഭിനയിച്ച് സിനിമയിലേക്ക് ചുവടുറപ്പിക്കുന്നത്. അഭിനയമോഹം പണ്ടേ ഉണ്ടായിരുന്നെങ്കിലും ഇഷ്ടപ്പെട്ടൊരു വേഷം കിട്ടിയപ്പോള്‍ അഭിനയിച്ചതാണെന്ന് ആതിര പറഞ്ഞു. ചെറുപ്പംമുതലേ ധാരാളം സിനിമകള്‍ കാണുമായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ സിനിമകളും തമിഴ് ചിത്രങ്ങളുമാണ് കൂടുതലും കണ്ടിരുന്നത്. അന്നൊക്കെ ധാരാളം ആരാധകരുള്ള നടിയായി മാറിയെന്ന് സ്വപ്‌നം കണ്ടിട്ടുണ്ട്. എന്നാല്‍ നടിയാകണമെന്ന സ്വപ്‌നം ആരോടും പറയാന്‍ ധൈര്യമില്ലായിരുന്നു. പരസ്യചിത്രങ്ങളും മോഡലിംഗും ഷോര്‍ട്ട്ഫിലിമും അതിന് ആത്മവിശ്വാസം നല്‍കി.

അനുജത്തി ആദ്യം സിനിമയില്‍ വന്നതില്‍ സന്തോഷം മാത്രമേ ഉള്ളെന്ന് ആരതി. നൈലയുടെ സഹോദരി എന്ന സന്തോഷം പലപ്പോഴും പലയിടത്ത് നിന്നും ലഭിച്ചിട്ടുണ്ട്. അവള്‍ ജോലിയും സിനിമയുമായി തിരക്കിലാണ്. ഞാന്‍ കുടുംബവും ജോലിയുമായി കഴിയുന്നു. ഞങ്ങള്‍ രണ്ട് പേരും കുട്ടിക്കാലം വളരെ മിസ് ചെയ്യുന്നുണ്ട്. കുട്ടിക്കാലം വളരെ സാധാരണമായിരുന്നു. ഞാനും നൈലയും അനുജന്‍ കണ്ണനും ചെറിയ പിണക്കങ്ങളും കുസൃതിയും കളിയുമായി എല്ലാം പങ്കുവച്ചുള്ള ബാല്യം. അച്ഛനന്ന് അബുദാബിയിലായിരുന്നു ജോലി. 13 വയസുവരെ ഞങ്ങളും അവിടെയായിരുന്നു. പിന്നീട് തിരുവനന്തപുരത്ത് വന്നു. 



രണ്ട് വര്‍ഷം കഴിഞ്ഞ് അച്ഛന്‍ മരിച്ചു. അതോടെ കുടുംബകാര്യങ്ങള്‍ ആതിരയും നൈലയും ഏറ്റെടുത്തു. അപ്പൂപ്പനും അമ്മൂമ്മയും മറ്റ് ബന്ധുക്കളും കരുത്തായി നിന്നു. പിന്നീട് നൈലയ്ക്ക് ദുബയില്‍ ജോലി കിട്ടി. കുടുംബവും കൂടെ പോയി. വൈകാതെ ആതിരയ്ക്കും അനുജനും ജോലി കിട്ടി. അനുജന്‍ ഖത്തര്‍ ഏയര്‍വെയ്‌സിലാണ്. എത്ര തിരക്കുണ്ടായാലും ഇടയ്ക്ക് ഞങ്ങള്‍ തിരുവനന്തപുരത്ത് കൂടാറുണ്ട്. ഞങ്ങള്‍ രണ്ടാളും സിനിമയില്‍ എത്തിയത് കാണാന്‍ അച്ഛന്‍ ഇല്ലാതെ പോയത് വലിയ സങ്കടമാണ്. നൈലയുടെ കുഞ്ഞനന്തന്റെ കടയും ദിവാഞ്ചിമൂലയും ഏറെ ഇഷ്ടപ്പെട്ട സിനിമകളാണെന്ന് ആതിര. പുതിയൊരു സിനിമയില്‍ ആതിര നായികയാവുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (2 minutes ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (27 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (45 minutes ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (54 minutes ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (1 hour ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (1 hour ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (3 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (3 hours ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  വിചാരണ കോടതി കേസ് റെക്കോർഡുകൾ ജില്ലാ കോടതിയിൽ എത്തി, നവംബർ 2 ന് വാദം കേൾക്കും  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിയെ 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി  (3 hours ago)

Malayali Vartha Recommends