Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

വീട്ടില്‍ ഭലകങ്ങള്‍ വയ്ക്കാന്‍ ഇടമില്ലാത്തതിനാല്‍ സ്വീകരണ കമ്മിറ്റിക്കാരോട് ധര്‍മ്മജന്‍ പറഞ്ഞതിങ്ങനെ ഫലകം വേണ്ട; ഒരു ചാക്ക് അരി മതി; ഇവയെല്ലാം നല്‍കുന്നത് അനാഥാലയങ്ങള്‍ക്കും

25 MAY 2018 03:26 PM IST
മലയാളി വാര്‍ത്ത

മലയാളിയുടെ സ്വീകരണമുറിയില്‍ ചിരിയിലുടെ ഇടംപിടിച്ച ഹാസ്യതാരമാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. സിനിമയിയിലും തന്റെ രാശി തെളിഞ്ഞതോടെ ധര്‍മ്മജനും തിരക്കായി. സ്വീകരണങ്ങളും, ഉദ്ഘാടനങ്ങളുമായി നിന്നു തിരിയാന്‍ സമയമില്ലാതായി. സ്വീകരണങ്ങളായ സ്വീകരണങ്ങളിലെല്ലാം സമ്മാനമായി കിട്ടിയത് കുറേ ഫലകങ്ങളും. ഫലകങ്ങള്‍ കിട്ടി മടുത്ത ധര്‍മ്മജന്‍ ഒരു തീരുമാനമെടുത്തു, ഇനിമുതല്‍ ഫലകങ്ങള്‍ വേണ്ട എന്ന്. വെറുതെ പറഞ്ഞതായിരുന്നില്ല. അതിന് കാരണവുമുണ്ട് ഫലകങ്ങള്‍ കിട്ടുന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു ഉപകാരവും ഉണ്ടായിരുന്നില്ല. ചെറിയ വീടായതുകൊണ്ടുതന്നെ. ഫലകങ്ങള്‍ വെയ്ക്കാന്‍ ഷോകേസ് പണിയാന്‍ തന്നെ 40, 000 ത്തോളം രൂപയുടെ ചെലവുണ്ടെന്നാണ് താരത്തിന്റെ അഭിപ്രായം. ചെറിയ വീടായതിനാല്‍ ഫലകങ്ങള്‍ ചാക്കില്‍ കെട്ടി എവിടെയെങ്കിലും വെയ്‌ക്കേണ്ട അവസ്ഥയായിരുന്നു. അതുകൊണ്ടുതന്നെ ഫലകങ്ങളില്‍ കാര്യമുണ്ടെന്ന് തോന്നിയില്ലെന്നാണ് ധര്‍മ്മജന്‍ പറയുന്നത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് സ്വീകരണങ്ങള്‍ക്ക് ഫലകങ്ങള്‍ വേണ്ടെന്ന് തീരുമാനിച്ചതെന്നും താരം പറഞ്ഞു.

അതിനുശേഷം ആരെങ്കിലും സ്വീകരണങ്ങള്‍ നല്‍കാന്‍ താല്‍പര്യം അറിയിക്കുകയാണെങ്കില്‍ അരി വാങ്ങി നല്‍കാന്‍ പറയും. അതുമല്ലെങ്കില്‍ ഒരാഴ്ചത്തേക്കുള്ള അരി, പച്ചക്കറി, മറ്റ് സാധനങ്ങള്‍ എന്നിവ വാങ്ങി നല്‍കാന്‍ പറയും. ഇവയെല്ലാം അനാഥാലയങ്ങള്‍ക്ക് എത്തിച്ചു നല്‍കുകയാണ് പതിവ്. പരിചയക്കാരിലൂടെ അനാഥാലയങ്ങളും ആവശ്യക്കാരെയും കണ്ടുപിടിക്കുകയാണ് ചെയ്യാറ്. വിശപ്പാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ പരിഹരിക്കപ്പെടേണ്ട ആവശ്യം. അനാഥാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പകല്‍വീടുകള്‍ക്കും ഭക്ഷണം നല്‍കും. നിരവധിയാളുകള്‍ക്ക് ഇത് ഉപകാരപ്രദമാകാറുണ്ടെന്നും ധര്‍മ്മജന്‍ സ്വകാര്യ ന്യൂസ് ചാനലിനോടാണ് ധര്‍മ്മജന്‍ ഇക്കാര്യം പറഞ്ഞത്

ചിലപ്പോള്‍, പുസ്തകങ്ങള്‍ വാങ്ങി നല്‍കാന്‍ പറയുമെന്നും ധര്‍മ്മജന്‍ പറഞ്ഞു. ആവശ്യമുള്ള പുസ്തകങ്ങളുടെ പേര് സംഘാടകര്‍ക്ക് നേരത്തെ തന്നെ എഴുതി നല്‍കുകയാണ് പുസ്തകങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ ചെയ്യാറുള്ളത്. മിനിസ്‌ക്രീനിലൂടെയും സ്‌റ്റേജ് ഷോകളിലൂടെയും പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ ധര്‍മ്മജന്‍ ഇപ്പോള്‍ ബിഗ് സ്‌ക്രീനിലെ തിരക്കുള്ള താരമാണ്. തന്റെ പുതിയ ചിത്രത്തില്‍ അഭിനേതാവിനൊപ്പം നിര്‍മാതാവിന്റെ റോള്‍ കൂടി കൈകാര്യം ചെയ്യുകയാണ് അദ്ദേഹം. വിഷ്ണു ഉണ്ണിക്കൃഷ്ണനും ധര്‍മ്മജനും നായകാവേഷത്തില്‍ എത്തുന്ന 'നിത്യഹരിതനായകന്‍' ന്റെ തിരക്കിലാണ് ധര്‍മജന്‍ ഇപ്പോള്‍. പാലക്കാട് ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ജുലൈയില്‍ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ഷാജി കൈലാസ്, ദീപന്‍ എന്നിവരുടെ സംവിധാന സഹായി ആയിരുന്ന ബിനു രാജ് ആണ്. ജയഗോപാല്‍ തിരക്കഥയൊരുക്കിയ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് പവി കെ പ്രവീണ്‍ ആണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (3 minutes ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (28 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (46 minutes ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (55 minutes ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (1 hour ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (1 hour ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (3 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (3 hours ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  വിചാരണ കോടതി കേസ് റെക്കോർഡുകൾ ജില്ലാ കോടതിയിൽ എത്തി, നവംബർ 2 ന് വാദം കേൾക്കും  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിയെ 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി  (3 hours ago)

Malayali Vartha Recommends