Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

അവള്‍ ഇനി നിങ്ങളുടെ ചിത്രത്തിലേക്ക് വരില്ല നിങ്ങളുടേത് പോലത്തെ കച്ചറ സിനിമകളില്‍ ഒന്നും ആ കുട്ടി അഭിനയിക്കില്ല അവള്‍ നല്ല കുടുംബത്തില്‍ ജനിച്ച കുട്ടിയാണ്; മമ്മൂട്ടി അന്ന് പറഞ്ഞ വാക്കുകള്‍ ഇന്നും മനസില്‍ സൂക്ഷിച്ച് പ്രവീണ

25 MAY 2018 04:46 PM IST
മലയാളി വാര്‍ത്ത

സിനിമയില്‍ തന്റേതായ ഇടം നേടിയ നടിയാണ് പ്രവീണ തന്റെ അഭിനയ ജീവിതത്തില്‍ ഇരുപത് വര്‍ഷം പിന്നിടുകയാണ് പ്രവീണ. തുടക്കത്തില്‍ നായകന്മാരുടെ അനിയത്തിയായും പിന്നീട് നായികയായും സിനിമകളില്‍ തിളങ്ങാന്‍ പ്രവീണ ഇപ്പോള്‍ സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ മനസ്സ് കീഴടക്കുകയാണ് . തുടക്കകാലത്ത് നല്ല സിനിമകള്‍ തെരഞ്ഞെടുക്കാന്‍ സഹായിച്ചത് മമ്മൂട്ടിയാണെന്നും അദ്ദേഹത്തിന്റെ ഉപദേശം എന്റെ കരിയര്‍ മികച്ചതാക്കിയെന്നും പ്രവീണ തുറന്നുപറഞ്ഞിരിക്കുകയാണ്.

പ്രവീണയുടെ വാക്കുകള്‍ ഇങ്ങനെ

'തുടക്കത്തില്‍ നല്ല നല്ല സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. സെലക്ടീവ് ആയിരുന്നു.അത് അങ്ങനെ വന്നതാണ്. ആദ്യം നമ്മള്‍ നാല് ചിത്രങ്ങള്‍ നല്ലത് തിരഞ്ഞെടുത്ത് ചെയ്താല്‍ പിന്നെ വരുന്നതെല്ലാം നല്ല ചിത്രങ്ങള്‍ തന്നെയാകും. അതെല്ലാവര്‍ക്കും അങ്ങനെ തന്നെയാണ്. ആദ്യത്തെ നമ്മുടെ തിരഞ്ഞെടുപ്പ് അത് എന്ത് തന്നെയായാലും തെറ്റാണെകില്‍ പിന്നെ ജീവിതത്തില്‍ മുഴുവന്‍ തെറ്റ് തന്നെയായിരിക്കും സംഭവിക്കുക. അതെനിക്ക് മമ്മൂട്ടി സാര്‍ പറഞ്ഞ് തന്ന കാര്യമാണ്.

ഞാന്‍ എന്റെ രണ്ടാമത്തെ ചിത്രമായ എഴുപുന്ന തരകന്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ് . മമ്മൂട്ടി സാറിന്റെ അനിയത്തി വേഷമാണ് എനിക്ക്. അപ്പോഴാണ് നായികയായി രണ്ടു ചിത്രങ്ങള്‍ ചെയ്യാനുള്ള ഓഫര്‍ വന്നത്. ഞാനും അച്ഛനും അമ്മയും ഉണ്ട്. ഞങ്ങള്‍ എറണാകുളത്തെ ഷൂട്ടിംഗ് തീര്‍ന്ന് ഹോട്ടല്‍ റൂമിലെത്തിയതും എനിക്ക് കോള്‍ വന്നു. അച്ഛനാണ് സംസാരിച്ചത്. പ്രവീണയോട് സംസാരിക്കണം, കാണണം, ഒരു കഥ പറയാനുണ്ട് അങ്ങനെ എന്തൊക്കെയോ വിളിച്ച വ്യക്തി പറഞ്ഞു. അപ്പോള്‍, അച്ഛന്‍ പറഞ്ഞു എന്നോട് പറഞ്ഞാല്‍ മതി ഞാന്‍ പ്രവീണയോട് പറഞ്ഞോളാം എന്ന്. കാരണം എനിക്കന്ന് പതിനെട്ട് വയസ്സേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് അച്ഛനാണ് കഥയെല്ലാം കേള്‍ക്കാറുണ്ടായിരുന്നത്. ഇത് പറഞ്ഞപ്പോള്‍ വിളിച്ചയാള്‍ സമ്മതിച്ചില്ല. പ്രവീണയോട് സംസാരിക്കണമെന്ന കാര്യത്തില്‍ ഉറച്ചു നിന്നു. അതോടെ അച്ഛന് ദേഷ്യമായി. നിങ്ങളുടെ സിനിമ വേണ്ടെന്ന് അച്ഛന്‍ പറഞ്ഞു. ഒന്ന് കാണുക പോലും ചെയ്യാതെ എന്തിനാണ് ഇങ്ങനെ ഒരു തീരുമാനമെന്ന് അയാള്‍ ചോദിച്ചപ്പോള്‍ നിങ്ങളുടെ സംസാരം എനിക്ക് ഇഷ്ടമായില്ല. അതുകൊണ്ട് ഈ ചിത്രം വേണ്ടെന്നാണ് അച്ഛന്‍ പറഞ്ഞത്. രണ്ടു മൂന്നു ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള വ്യക്തിയായിരുന്നു അയാള്‍.

ഞാന്‍ ഇതുവരെ ആരോടും അങ്ങനെ ദേഷ്യപെട്ടിട്ടൊന്നുമില്ല. അച്ഛനാണ് സിനിമാ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. ഇതിന്റെ വിഷമത്തില്‍ പിറ്റേന്ന് ലൊക്കേഷനില്‍ വന്ന് ഞാന്‍ സങ്കടപ്പെട്ട് ഇരിക്കുകയായിരുന്നു. അപ്പോഴാണ് മമ്മൂട്ടി സാര്‍ വന്നത്. എന്നോട് കാര്യം ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. ആരാ ആ ഫോണ്‍ വിളിച്ചയാള്‍, അയാളുടെ നമ്പര്‍ തരാന്‍ മമ്മൂട്ടി സാര്‍ പറഞ്ഞു. അയാളുടെ നമ്പര്‍ എടുത്ത് മമ്മൂട്ടി സാറിന്റെ ഫോണില്‍ നിന്ന് തന്നെ അയാളെ വിളിച്ചു.

'പ്രവീണ എന്ന് പറഞ്ഞ പുതിയ ഒരു പെണ്‍കുട്ടി വന്നിട്ടില്ലേ, രണ്ടു മൂന്നു പടങ്ങളൊക്കെ ചെയ്ത അവളെ നിങ്ങള്‍ അടുത്ത സിനിമയിലേക്ക് നായികയായി വിളിച്ചിരുന്നുവോ എന്ന് ചോദിച്ചു. ഉവ്വെന്ന് അയാള്‍ മറുപടി പറഞ്ഞു. ഉടനെ മമ്മൂട്ടി സാര്‍ പറഞ്ഞു. ഓക്കേ അവള്‍ ഇനി നിങ്ങളുടെ ചിത്രത്തിലേക്ക് വരില്ല. നിങ്ങളുടേത് പോലത്തെ കച്ചറ സിനിമകളില്‍ ഒന്നും ആ കുട്ടി അഭിനയിക്കില്ല, അവള്‍ നല്ല കുടുംബത്തില്‍ ജനിച്ച കുട്ടിയാണ്. എന്ന്.

ഞാന്‍ തൊട്ടടുത്ത് ഇരിക്കുകയാണ് ആകെ ഷോക്കായിപ്പോയി എനിക്ക്. സത്യത്തില്‍ അത്രയ്‌ക്കൊന്നും ആ വ്യക്തി പറഞ്ഞിരുന്നില്ല. എന്നോട് സംസാരിക്കണം കഥപറയണം എന്നാണ് പറഞ്ഞത്. പക്ഷെ ഞങ്ങളുടെ മുറിയില്‍ വന്നു സംസാരിക്കണമെന്നാണ് അയാള്‍ ആവശ്യപ്പെട്ടത്. അത് അച്ഛന് ഇഷ്ടമായില്ല. അത് വേണ്ട ഒഫീഷ്യലായി വീട്ടില്‍ വന്നു കാണാം, ലൊക്കേഷനില്‍ വരാം, ഓഫീസില്‍ വരാം അങ്ങനെ എന്ത് വേണമെങ്കിലും ആകാം എന്നാണ് അച്ഛന്‍ പറഞ്ഞത്. അത് അയാള്‍ക്കും ഇഷ്ടമായില്ല. അങ്ങനെ ചെറിയൊരു ഇഷ്യൂ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാണ് മമ്മൂട്ടി സാര്‍ വിളിച്ചു സംസാരിച്ചത്.

എന്തിനാ സാര്‍ അയാളെ വിളിച്ചത് എന്ന് ചോതിച്ചപ്പോള്‍ മമ്മൂട്ടി സാര്‍ പറഞ്ഞ മറുപടി ഇതായിരുന്നു..നീ ചെറിയ കുട്ടിയാണ്. പുതുതായി സിനിമയില്‍ വന്നതേയുളളൂ. രണ്ടു മൂന്നു ചിത്രങ്ങളല്ലേ ആയുള്ളൂ, ഇതേപോലെ നിറയെ കോളുകള്‍ വരും, നിറയെ ആളുകള്‍ ചിത്രത്തിന് വിളിക്കും, അതിലൊന്നും പോയി ചാടരുത്. നല്ല കഥ, സംവിധായകര്‍, എന്നിവ നോക്കി തിരഞ്ഞെടുത്താല്‍ നിനക്ക് നല്ലൊരു ഭാവി ഉണ്ടാകും. ഒരുപാട് നാള് പോകാം എന്ന്. അച്ഛനോടും അമ്മയോടും അത് തന്നെ പറഞ്ഞു.

അന്ന് മമ്മൂട്ടി സാര്‍ പറഞ്ഞ ആ കാര്യം അന്ന് തൊട്ട് എന്റെ മനസിലുണ്ട്. ഇരുപത് വര്‍ഷമായി ഞാന്‍ അത് മനസ്സില്‍ വച്ചിട്ടുണ്ട്. മമ്മൂട്ടി സാറിനോട് ഒരുപാട് നന്ദിയുണ്ട്. വലിയൊരു ഉപദേശമാണ് അദ്ദേഹം തന്നത്. അപ്പോള്‍ തൊട്ടേ ഒരു നാലഞ്ച് ചിത്രങ്ങള്‍ ഞാന്‍ നല്ല രീതിയില്‍ തിരഞ്ഞെടുത്തിട്ടുണ്ട്. നല്ല സംവിധായകര്‍, ബാനര്‍, കമ്പനി അങ്ങനെ നോക്കി തിരഞ്ഞെടുത്തപ്പോള്‍ പിന്നെ വന്നതെല്ലാം നല്ലത് തന്നെയായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (2 minutes ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (27 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (45 minutes ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (54 minutes ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (1 hour ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (1 hour ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (3 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (3 hours ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  വിചാരണ കോടതി കേസ് റെക്കോർഡുകൾ ജില്ലാ കോടതിയിൽ എത്തി, നവംബർ 2 ന് വാദം കേൾക്കും  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിയെ 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി  (3 hours ago)

Malayali Vartha Recommends