Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംപ്രേഷണം ചെയ്യാനിരിക്കുന്ന ഒന്നുരണ്ടു എപ്പിസോഡുകൾ കൂടെ കഴിഞ്ഞാൽ ‘ബഡായി ബംഗ്ളാവിന് അന്ത്യം; ചിരിയുടെ മായാപൂരം സൃഷ്ടിച്ച പരിപാടിയുടെ അവസാനത്തെക്കുറിച്ച് വിശദീകരണവുമായി രമേഷ് പിഷാരടി

28 MAY 2018 12:57 PM IST
മലയാളി വാര്‍ത്ത

നടന്‍ മുകേഷ്, രമേഷ് പിഷാരടി, ആര്യ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്നിരുന്ന പരിപാടി പലപ്പോഴും റേയ്റ്റിങ് ചാര്‍ട്ടുകളില്‍ മുന്‍നിരയില്‍ കയറിയിരുന്നു. അഞ്ചു വര്‍ഷമായി മലയാളി കുടുംബപ്രേക്ഷകരുടെ മനസു കീഴടക്കിരുന്ന ബഡായി ബംഗ്ലാവാണ് ഇപ്പോൾ അവസാനിക്കാൻ പോകുന്നത്.

എന്നാല്‍ പരിപാടി അവസാനിപ്പിക്കുന്ന വിവരം സംവിധായകനും മിമിക്രികലാകാരനുമായ രമേഷ് പിഷാരടി തന്നെയാണ് പുറത്തുവിടുന്നത്. ഫേസ്ബുക്ക് വഴിയാണ് ഈ വിവരം പുറത്തു വിട്ടത്.

പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

പ്രിയമുള്ളവരെ....
സംപ്രേഷണം ചെയ്യാനിരിയ്ക്കുന്ന ഒന്നുരണ്ടു എപ്പിസോഡുകൾ കൂടെ കഴിഞ്ഞാൽ ‘ബഡായി ബംഗ്ളാവ്’ പര്യവസാനിപ്പിക്കുകയാണ് ....കഴിഞ്ഞ 5 വർഷമായി റേറ്റിംഗ് ചാർട്ടുകളിൽ മുൻനിരയിൽ തന്നെ ഈ പരിപാടി ഉണ്ടായിരുന്നു എന്നത് ഏറെ
അഭിമാനവും സന്തോഷവും തരുന്നു ..
ഡയാന സിൽവേർസ്റ്റർ , മുകേഷേട്ടൻ,എം.ആർ.രാജൻ സാർ ,പ്രവീൺ സാർ, എന്നിവരോടും അരങ്ങിലും അണിയറയിലും പ്രവർത്തിച്ച സഹപ്രവർത്തകരോടും ഈ അവസരത്തിൽ നന്ദി പറയുന്നു ...

സിനിമാല,
കോമഡി ഷോ,
കോമഡി നഗർ സെക്കന്റ് സ്ട്രീറ്റ്,
തട്ടുകട,
കോമഡി കസിൻസ്,
മിന്നും താരം,
ബ്ലഫ് മാസ്റ്റേഴ്സ്,
ബഡായി ബംഗ്ളാവ്,
മുപ്പതോളം താര നിശകൾ ...
ഇങ്ങനെ ചെറുതും വലുതുമായി 15 വർഷങ്ങൾ കൊണ്ട് 1500 ഓളം എപ്പിസോഡുകൾ അവതരിപ്പിക്കുവാൻ എനിക്ക് അവസരം തന്ന ; വരാനിരിക്കുന്ന അവാർഡ് നൈറ്റ് ഉൾപ്പടെയുള്ള പരിപാടികളിൽ അവസരം തന്നുകൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ് എന്ന മഹാപ്രസ്ഥാനത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ..........

ചാനലും ...പരിപാടിയും ......കലാകാരനുമെല്ലാം ...പ്രേക്ഷകരില്ലാതെ നിഷ്പ്രഭം ആണ് ...
ആ സത്യം
ആ ശക്തി നിങ്ങളാണ് ....
എപ്പോഴും ഒപ്പം നിൽക്കുന്ന പ്രേക്ഷകരായ നിങ്ങൾക്കും നന്ദി...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സങ്കടമടക്കാനാവാതെ... നേവി ഉദ്യോഗസ്ഥനായ യുവാവിന് വാഹനപകടത്തിൽ ദാരുണാന്ത്യം  (38 minutes ago)

  ഇന്ത്യയിലെ ഗോത്രവർഗ സമൂഹങ്ങളുടെ തനിമയും ആചാരങ്ങളും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുനൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  (44 minutes ago)

ഇന്ധവില വർദ്ധിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​​ഗെ  (51 minutes ago)

മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കലിൽ വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗമില്ലെന്ന് ഹൈക്കോടതി..  (1 hour ago)

വ്യാഴാഴ്ച നടത്താനിരുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് ( CUET UG 2026) പരീക്ഷ മാറ്റി വെച്ചു  (1 hour ago)

ഇന്ന് രാത്രിക്ക് ഡൽഹിക്ക്  (1 hour ago)

മൂന്നംഗ ദൗത്യസംഘത്തെയും വഹിച്ച് ഷെൻഷോ 23 ബഹിരാകാശപേടകം കുതിച്ചുയർന്നു..ഗോബി മരുഭൂമിയിലെ ജിയുക്വാൻ ലോഞ്ച് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം  (1 hour ago)

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ 18 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം.... അറഫാ സം​ഗമം നാളെ  (2 hours ago)

മുഖ്യമന്ത്രിയുടെ ഭാവി കൂടുതൽ ദുരിതപൂർണമാകാൻ സാധ്യത  (2 hours ago)

അട്ടപ്പാടി മധു കൊലക്കേസില്‍ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു...  (2 hours ago)

സെൻസെക്‌സ് 900 പോയിന്റ് ഉയർന്നു...  (2 hours ago)

കെ.പി. റോഡിൽ ടോറസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ്, ഉറങ്ങിക്കിടന്ന വയോധികയ്ക്ക് ദാരുണാന്ത്യം...  (3 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്....  (3 hours ago)

നാല് ഘട്ടങ്ങളായി നടത്തുന്ന പത്താംതലം പ്രാഥമികപരീക്ഷയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ ജൂലായ് 18നും അവസാനത്തെ രണ്ട് ഘട്ടങ്ങൾ ഓഗസ്റ്റ് ഒന്നിനും നടത്തും  (3 hours ago)

ഇത്തവണത്തെ ആദ്യ ഘട്ട പത്മ പുരസ്കാര വിതരണം രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് നിർവഹിക്കും...  (3 hours ago)

Malayali Vartha Recommends