Widgets Magazine
17
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടം... ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട് ശ്രീലങ്കൻ ഓപ്പണര്‍ പാതും നിസങ്ക


അവയവദാനത്തിലൂടെ കേരളത്തിൻറെ ഹൃദയം കവന്ന 'മാലാഖ'യായി മാറിയ 10 മാസക്കാരി ആലിൻ ഷെറിൻറെ വീട്ടിലെത്തി മുഖ്യമന്ത്രി ....കേരളം ഒരിക്കലും മറക്കില്ലെന്നുറപ്പിച്ച പ്രഖ്യാപനം നടത്തി മടങ്ങി


ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...


2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...


മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...

നഖക്ഷതങ്ങള്‍, ആരണ്യകം, വന്ദനം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട നായിക സലീമ വീണ്ടും തിരിച്ച് വരുന്നു

29 MAY 2018 03:23 PM IST
മലയാളി വാര്‍ത്ത

ആരണ്യകത്തിലെ അമ്മുവായി അഭിനയിച്ച സലീമ തിരിച്ചുവരവിനൊരുങ്ങുന്നു. നഖക്ഷതങ്ങള്‍, വന്ദനം, മഹായാനം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച ശേഷം തമിഴ് സീരിയലുകളിലും മറ്റും അഭിനയിക്കുകയായിരുന്നു സലീമ. ഇനി സിനിമയില്‍ സജീവമാകണമെന്നാണ് ആഗ്രഹം. അമ്മയായും സഹോദരിയായും നെഗറ്റീവ് വേഷങ്ങളും അഭിനയിക്കണം മലയാളത്തിലെ ന്യൂജെന്‍ സിനിമകള്‍ ഇഷ്ടമാണ്. നല്ല കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. അവസരങ്ങള്‍ ലഭിച്ചാല്‍ ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്ക് താമസം മാറ്റുമെന്നും താരം പറഞ്ഞു. 

സിനിമയില്‍ തിരക്കേറി നില്‍ക്കുമ്പോഴാണ് സലീമ രണ്ടായിരത്തില്‍ അഭിനയം നിര്‍ത്തിയത്. ബിസിനസില്‍ ശ്രദ്ധിക്കാന്‍ വേണ്ടായായിരുന്നു അത്. ഓട്ടോമൊബൈല്‍ ബിസിനസ്സിലും റിയല്‍ എസ്‌റ്റേറ്റിലും സജീവമായി. 18 വര്‍ഷം കഴിഞ്ഞപ്പോള്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിച്ചതിന് കാരണം കേരളത്തിലെ സുഹൃത്തുക്കളാണ്. അവര്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു തിരിച്ചുവരണമെന്ന്. നഖക്ഷതങ്ങള്‍ ആയിരുന്നു ആദ്യ സിനിമ. നടി കാഞ്ചന പറഞ്ഞതനുസരിച്ചാണ് ഹരിഹരനും എം.ടിയും സലീമയുടെ ചെന്നൈയിലെ വീട്ടിലെത്തിയത്. കഥ കേട്ടപ്പോള്‍ ഇഷ്ടം തോന്നു. ഒരു ഡയലോഗ് പോലുമില്ലാതെ ഭാവങ്ങളിലൂടെ കഥാപാത്രത്തിന്റെ മാനറിസങ്ങള്‍ അവതരിപ്പിക്കുക വെല്ലുവിളിയായിരുന്നു. ഹരിഹരന്‍ സാര്‍ എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞ് തന്നെന്ന് സലീമ ഓര്‍മിക്കുന്നു.

അഭിനയ ജീവിതത്തിലെ ശ്രദ്ധേയമായ കഥാപാത്രം ആരണ്യകത്തിലെ അമ്മുവായിരുന്നു. ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ... എന്ന പാട്ടിലഭിനയിക്കുമ്പോള്‍ തന്റെ തലയ്ക്ക് മുകളിലൂടെ ഒരു പച്ചില പാമ്പ് പോയ കാര്യവും സലീമ ഓര്‍മിച്ചു. അഭിനയം നിര്‍ത്തിയ ശേഷം വിവാഹ ആലോചനകള്‍ ഒരുപാട് വന്നു. ഒന്നും ശരിയായില്ല. അല്ലാതെ മനപ്പൂര്‍വം മാറിനിന്നതല്ല. 1995ല്‍ മുത്തശി മരിച്ചതോടെ സലീമ ഒറ്റപ്പെട്ടു. ഇപ്പോള്‍ 40 വയസായി. വിവാഹ ആലോചനകള്‍ വരുന്നുണ്ടെങ്കിലും സിനിമയില്‍ അഭിനയിക്കാനാണ് ആഗ്രഹമെന്ന് സലീമ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി അധ്യക്ഷന്‍ താരിഖ് റഹ്മാന്‍ ഇന്ന് വൈകുന്നേരം നാലിന് സത്യപ്രതിജ്ഞ ചെയ്യും  (12 minutes ago)

ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട് ശ്രീലങ്കൻ ഓപ്പണര്‍ പാതും നിസങ്ക  (19 minutes ago)

നടൻ ജയറാം ഇന്ന് ചോദ്യം ചെയ്യലിനായി ഇഡി കൊച്ചി ഓഫീസിൽ ഹാജരായേക്കും  (37 minutes ago)

കോഴിക്കോട് പുതുതായി ആരംഭിക്കുന്ന പ്രത്യേക അവയവദാന മെഡിക്കൽ കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകുന്നത് പരി​ഗണിക്കു‌മെന്ന് മുഖ്യമന്ത്രി  (47 minutes ago)

ഹോളിവുഡ് ഇതിഹാസം റോബര്‍ട്ട് ഡുവാള്‍ അന്തരിച്ചു  (5 hours ago)

വയനാട് മെഡിക്കല്‍ കോളേജ് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്  (5 hours ago)

ബിജെപിയുടെ പുരുഷാധിപത്യ രാഷ്ട്രീയത്തിന് മറുപടി നല്‍കാന്‍ മമത ബാനര്‍ജിക്ക് കഴിയുമെന്ന് സഞ്ജയ് ബാരു  (5 hours ago)

മദ്യബ്രാന്‍ഡിന് പേരുകള്‍ ക്ഷണിച്ചതുകൊണ്ടുള്ള വിവാദം; പരസ്യം നിയമവിരുദ്ധമല്ലെന്ന് എക്‌സൈസ് ഹൈക്കോടതിയില്‍  (5 hours ago)

നടി ആക്രമിക്കപ്പെട്ടിട്ട് 9 വര്‍ഷം; അതിജീവിതയ്ക്ക് പിന്തുണയുമായി 'അവള്‍ക്കൊപ്പം' ക്യാമ്പയിനുമായി ഡബ്ല്യുസിസി  (5 hours ago)

പ്രധാനമന്ത്രി ഈ മാസം 25, 26 തീയതികളില്‍ ഇസ്രായേലില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും  (5 hours ago)

കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു  (5 hours ago)

ബാങ്ക് ജീവനക്കാര്‍ക്ക് മറ്റ് കമ്പനികളുടെ ക്രെഡിറ്റ് കാര്‍ഡ്, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് പോളിസി എന്നിവ വില്‍ക്കുന്നതിലൂടെ കിട്ടുന്ന ആനുകൂല്യം ഇനിയില്ല  (6 hours ago)

വിവാഹത്തിന് മുന്‍പ് ആരെയും അന്ധമായി വിശ്വസിക്കരുത്: വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങളില്‍ സ്ത്രീകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീം കോടതി; ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങള്‍ പിന്നീട് വഷളാകുമ്പോ  (6 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പന്തളത്ത് സംഘര്‍ഷം  (6 hours ago)

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരം ലൈംഗികാതിക്രമം നടത്തിയ യുവാവിനെതിരെ കേസ്  (6 hours ago)

Malayali Vartha Recommends