Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

നിപ്പ കാരണം കോഴിക്കോട്, മലപ്പുറം ജില്ലകളിൽ തീയേറ്ററുകൾ അടഞ്ഞുകിടക്കുന്നതിനാൽ മലയാള സിനിമയ്ക്ക് നഷ്ടമാകുന്നത് കോടികൾ

07 JUNE 2018 03:57 PM IST
മലയാളി വാര്‍ത്ത

നിപ്പ കാരണം മലയാള സിനിമക്ക് കോടികണക്കിന് രൂപയുടെ നഷ്ടം. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ആഴ്ചകളായി തീയേറ്ററുകൾ അടഞ്ഞുകിടക്കുകയാണ്. മോഹൻലാലിന്റെ നീരാളിയുടെ റിലീസ് ഇപ്പോൾ ഒരു മാസത്തേക്കാണ് മാറ്റിയിരിക്കുന്നത്. മലബാറിൽ ഷൂട്ടിങ്ങുകളും നടക്കുന്നില്ല. ജനക്കൂട്ടം വന്നു ചേരാൻ സാധ്യതയുള്ള സ്ഥലങ്ങൾ പരമാവധി ഒഴിവാക്കാനാണ് ആരോഗ്യ വകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം. ഈദിന് നീരാളി റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

നീരാളി ഇതിനകം ട്രെൻറ്സെറ്ററായി മാറി കഴിഞ്ഞിട്ടുണ്ട്. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും നീരാളി. മോഹൻലാൽ നീരാളിയിൽ ഒരു ഗാനം ആലപിക്കുന്നുണ്ട്. ജൂലൈ മാസത്തിൽ ചിത്രം റിലീസ് ചെയ്യാമെന്നാന്ന് തീരുമാനം. എന്നാൽ ജയസൂര്യ ചിത്രമായ ഞാൻ മേരിക്കുട്ടിയും പൃഥ്വിരാജിന്റെ മൈ സ്റ്റോറിയും ജൂൺ 15ന് തന്നെ തീയേറ്ററിലെത്തും. മമ്മൂട്ടി ചിത്രമായ അബ്രഹാമിന്റെ സന്തതികൾ ജൂൺ 16ന് തീയേറ്ററിലെത്തും. അതേ സമയം ടൊവിനോ തോമസിന്റെ പുതിയ ചിത്രമായ തീവണ്ടിയുടെ റിലീസ് ജൂൺ 29 ലേക്ക് മാറ്റി. ഫെല്ലിനിയാണ് ചിത്രത്തിന്റെ സംവിധായകൻ.

ഒരു ഇടവേളക്ക് ശേഷമാണ് ഒരു രോഗം സമസ്ത മേഖലകളെയും കീഴ്പ്പെടുത്തിയത്. റംസാൻ പ്രമാണിച്ച് ഉണ്ടരേണ്ട വിപണി ഒന്നാകെ ഉറങ്ങിക്കഴിഞ്ഞു. ഇതിനു മുമ്പുണ്ടായ ഒരു ദുരന്തങ്ങളും സിനിമയെ ഇത്രകണ്ട് ബാധിച്ചിരുന്നില്ല. സിനിമാ റിലീസുകൾ മാറ്റിവയ്ക്കേണ്ട തരത്തിലേക്ക് ഒരു ദുരന്തങ്ങളും വളർന്നിരുന്നുമില്ല. ജനം ഒത്തുകൂടുന്ന സ്ഥലങ്ങളൊക്കെ ആരോഗ്യംവകുപ്പിന്റെ നിരീക്ഷണത്തിലാണ്. മലബാറിൽ കടകൾ പോലും ശരിയായി തുറക്കാറില്ല. എല്ലാവരും നിപ്പ ഭീതിയിലാണ്. കോഴിക്കോട്ടെ വർത്തമാനങ്ങളും നിപ്പയെ ചുറ്റിപറ്റിയാണ്. പുതിയ നിപ്പ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിൽ ആരോഗ്യ വകുപ്പിന് ആശ്വാസമുണ്ട്. ആരോഗ്യ മന്ത്രി നേരിട്ട് തന്നെയാണ് സ്ഥിതിഗതികൾ വിശകലനം ചെയ്യുന്നത്.

മലബാറിലാണ് സിനിമയുടെ യഥാർത്ഥ പൾസ് അനുഭവപ്പെടാറുള്ളത്. മലബാറിൽ സിനിമക്കുള്ളത് പോലെ ആരാധകർ മറ്റൊരിടത്തുമില്ല. നിറഞ്ഞ സദസിൽ ആഴ്ചകളോളം സിനിമ പ്രദർശിപ്പിക്കുന്ന സ്ഥലമാണ് മലബാർ. സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾക്ക് പുറമേ മറ്റ് താരങ്ങളുടെ ചിത്രങ്ങളും കോഴിക്കോട്ട് വലിയ വിജയമായി തീരാറുണ്ട്. ഉയർന്ന സിനിമാ ബോധമുള്ള പ്രേക്ഷകരാണ് കോഴിക്കോടിന്റെ ഏറ്റവും വലിയ നേട്ടം. നിരവധി മികച്ച ചലച്ചിത്ര പ്രവർത്തകർക്കും കോഴിക്കോട് ജന്മം നൽകിയിട്ടുണ്ട്.

ഒരു വലിയ ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കുക എന്നത് തീർത്തും നഷ്ടകച്ചവടമാണ്. ഒരു മാസം റിലീസ് വൈകുമ്പോൾ കോടികൾ വെള്ളത്തിലൊഴുകും. ഈദിന് റിലീസാകാൻ ഉദ്ദേശിക്കുന്ന ചിത്രം റിലീസായില്ലെങ്കിൽ അക്കാര്യം മനസിലാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (6 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (6 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (6 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (6 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (6 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (7 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (7 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (7 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (9 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (10 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (10 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (11 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (11 hours ago)

Malayali Vartha Recommends