Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പുതിയ വാഹന ഭാഗ്യവും കുടുംബ സന്തോഷവും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി  


പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..

‘മരക്കാര്‍ എത്തുന്നു ’ ; മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ഉടൻ

08 JUNE 2018 09:00 PM IST
മലയാളി വാര്‍ത്ത

പ്രിയദര്‍ശനും മോഹന്‍ലാലുമൊന്നിക്കുന്ന വമ്പന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ തിരക്കഥ പൂര്‍ത്തിയായി. പ്രിയദര്‍ശനാണ് സംവിധാനത്തിനു പുറമേ തിരക്കഥാ രചനയും നടത്തുന്നത്. സഹതിരക്കഥാകൃത്തായി ഐവി ശശിയുടെ മകനായ അനിയുമുണ്ട്. കുഞ്ഞാലിമരക്കാര്‍ നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥ പറയുന്ന ചിത്രം മലയാള സിനിമാചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ്.ആശിര്‍വാദ് സിനിമാസിന്റ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പം ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നവംബറില്‍ ഷൂട്ടിംഗ് ആരംഭിക്കും. ടൈറ്റില്‍ ലോഞ്ചിനിടെ പ്രിയദര്‍ശന്‍ ഈ ചിത്രത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

കൃത്യമായ ഒരു ബജറ്റിലൊതുക്കാന്‍ സാധിക്കുന്ന സിനിമ അല്ല ഇത് . എങ്കിലും നൂറു കോടിയ്ക്കുള്ളില്‍ നില്‍ക്കുന്ന തരത്തില്‍ നിര്‍മ്മിക്കണമെന്നാണ് ആഗ്രഹം. വലിയ പോസ്റ്റ് പ്രൊഡക്ഷന്‍ ടൈം ആവശ്യമുള്ള സിനിമയാണിത്. മലയാളത്തില്‍ നിന്ന് കൂടാതെ തെലുങ്ക് ഹിന്ദി, തമിഴ് എന്നീ ഭാഷകളിലെ താരങ്ങളും ബ്രിട്ടീഷ് അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാകും. നാല് കുഞ്ഞാലി മരയ്ക്കാര്‍മാരെയാണ് ചരിത്രം രേഖപ്പെടുത്തുന്നത്. അതില്‍ നാവിക തലവനായ കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റെ ഇതിഹാസ ജീവിതമാണ് താനും വെള്ളിത്തിരയിലെത്തിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു.

ചിത്രത്തില്‍ വലിയ താരനിര അണിനിരക്കുമെന്നും, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലെ വമ്പന്മാര്‍ അടക്കം ഈ ചിത്രത്തിന്റെ ഭാഗമായി വരുമെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. തെലുങ്കു സൂപ്പര്‍ താരം നാഗാര്‍ജുനയും ബോളിവുഡിലെ പ്രശസ്ത താരം സുനില്‍ ഷെട്ടിയും സിനിമയുടെ ഭാഗമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു....  (6 minutes ago)

നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (38 minutes ago)

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് നാളെ മുതൽ വാദം കേൾക്കും..  (54 minutes ago)

നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ കോടതിയെ സമീപിച്ചേക്കും...  (1 hour ago)

ശത്രുദോഷവും കോടതി കേസുകളും; ഈ വാരം സൂക്ഷിക്കേണ്ട രാശികൾ.  (1 hour ago)

  സി.ബി.എസ്.ഇ സ്കൂളുകളിലും മാതൃഭാഷാ പഠനം നിർബന്ധമാക്കുന്നു....  (1 hour ago)

സർവ്വ കാര്യ വിജയം! മിഥുനം രാശിക്കാർക്ക് ഇന്ന് ഭാഗ്യത്തിന്റെ ദിനം!  (1 hour ago)

ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ...  (2 hours ago)

നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി  (2 hours ago)

ഷാര്‍ജയില്‍ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (7 hours ago)

വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് ആരോപണത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി  (8 hours ago)

കാട്ടാക്കടയില്‍ നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത  (11 hours ago)

പ്രണയിച്ചയാളെ വിവാഹം കഴിച്ച 22കാരിയായ മകളെ കൊലപ്പെടുത്തി പിതാവ്  (11 hours ago)

ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി  (12 hours ago)

Malayali Vartha Recommends